ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു. മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍…
Author: binsightadmin
ട്വിറ്റര്‍ ബ്ലൂ ടിക്ക്; യുപിഐ ഓട്ടോപേ സൗകര്യം ഒരുക്കി എന്‍പിസിഐ
ട്വിറ്ററില്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഉപയോക്താക്കള്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്ന ഇലോണ്‍ മാസ്‌കിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യുപിഐ ഓട്ടോപേയ്ക്ക് നിര്‍ദ്ദേശം നല്‍കി എന്‍പിസിഐ. ബ്ലൂ ടിക്കുകള്‍ക്ക് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്നും 8 ഡോളര്‍ അതായത് 662 രൂപ പ്രതിമാസം ഈടാക്കുമെന്നാണ് മസ്‌ക് പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ യുപിഐ ഓട്ടോപേ സൗകര്യം ഒരുക്കി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുപിഐയുടെ ഓട്ടോപേ സംവിധാനത്തിന് ഇതിനകം ഏഴ് ദശലക്ഷം വരിക്കാരുണ്ടെന്ന് കുറിച്ചുകൊണ്ട് മസ്‌കിന്റെ ട്വീറ്റിനോട് എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പ്രതികരിച്ചു. ബ്ലൂ ടിക്കുകള്‍ക്ക്’ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകവേയാണ് പ്രതിമാസ പേയ്മെന്റുകള്‍ക്കായി എന്‍പിസിഐ യുപിഐ ഓട്ടോപേ സൗകര്യം വാഗ്ദാനം ചെയ്തത്. ട്വിറ്റര്‍ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നല്‍കുന്നതാണ്…
ഇന്ധനവില കുറഞ്ഞില്ല
ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികള്‍. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലര്‍മാര്‍ക്ക് കമ്പനികളില്‍ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആപ്പില്‍ ഇതനുസരിച്ച് വില മാറുകയും ചെയ്തു. മാധ്യമങ്ങളില്‍ ഇക്കാര്യം വരുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലര്‍മാരുടെ ഫോണില്‍ എത്തി. ആപ്പില്‍ വില പഴയപടിയാകുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎല്‍ നല്‍കുന്ന വിശദീകരണം.
ഇന്ത്യയില്‍ 2.6 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്
ഇന്ത്യയിലെ 26 ലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാല്‍ വാട്ട്‌സ്ആപ്പിന് എതിരെ സെപ്റ്റംബറില്‍ 666 പരാതികളാണ് ഉയര്‍ന്നു വന്നത്. ഇതില്‍ 23 കേസില്‍ വാട്ട്‌സ്ആപ് നടപടി സ്വീകരിക്കുകയും ചെയ്തു. ഐടി നിയമം 2021 അനുസരിച്ച് ഇതില്‍ കാര്യക്ഷമമായ നടപടിയാണ് വാട്ട്‌സ്ആപ് കൈക്കൊണ്ടത്. 2022 സെപ്തംബര്‍ മാസത്തെ വാട്ട്‌സ്ആപ്പിന്റെ റിപ്പോര്‍ട്ടില്‍ അനുസരിച്ച് ഉപയോക്തൃ പരാതികളുടെയും വാട്ട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും പ്രതിരോധ നടപടികളും എന്തെന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നതായി മെറ്റയുടെ വക്താവ് അറിയിച്ചു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചിരുന്നു.
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം. ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന…
ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല: തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍
എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബംഗളൂരു ഓഫീസിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ്…
നോട്ടുബുക്കും കടലാസും ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി കെ.പി.പി.എല്‍ വളരണം : മന്ത്രി ബാലഗോപാല്‍
പത്രക്കടലാസ് മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ളവയും കേരള പേപ്പര്‍ പ്രോഡക്ട്സ് (കെ.പി.പി.എല്‍) ഉത്പാദിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം വെള്ളൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ മുള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും വെട്ടാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ചോടെ കെ.പി.പി.എല്ലിന്റെ ഉത്പാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അറിയിച്ചു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. കെ.പി.പി.എല്‍ അങ്കണത്തില്‍ ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡി-ഇങ്കിംഗ് ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ഒത്തുചേര്‍ന്ന് പേപ്പര്‍ ഉത്പാദനത്തിന്റെ പ്രതീകാത്മക റോള്‍ ഓണ്‍ നിര്‍വഹിച്ചു. വുഡ് ഫീഡിംഗിന്റെ വിദൂര…
സുസ്ഥിര വികസനം; ഒന്നാം സ്ഥാനം നേടി ദുബായ് എയര്‍പോര്‍ട്ട്
സുസ്ഥിരത പദ്ധതിക്കുള്ള ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ജനറല്‍ അസംബ്ലിയിലാണ് പുരസ്‌ക്കാരം നല്‍കിയത്. സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുബായ് എയര്‍പോര്‍ട്ട്‌സ്, ഡിഎക്‌സ്ബിയുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 കണ്‍വെന്‍ഷണല്‍ ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് & ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചതും ടെര്‍മിനല്‍ 2-ല്‍ 15,000 സോളാര്‍ പാനലുകള്‍ നിര്‍മ്മിച്ചതും പുരസ്‌കാരം നേടാന്‍ സഹായിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് 2016 ലാണ് ആരംഭിക്കുന്നത്. വ്യോമയാന വ്യവസായത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും കമ്പനികളും ആളുകളും നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്‌ക്കാരം
ഇന്ത്യയുടെ സ്റ്റീല്‍മാന്‍ വിട വാങ്ങി
ടാറ്റാ സ്റ്റീല്‍ മുന്‍ എംഡിയായിരുന്ന ജംഷദ് ജെ ഇറാനി അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെട്ട അദ്ദേഹം 43 വര്‍ഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 2011 ജൂണിലാണ് ഇറാനി ടാറ്റാ സ്റ്റീല്‍ ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. 1990 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും, ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ടാറ്റ സ്റ്റീലിനും, ടാറ്റ സണ്‍സിനും പുറമെ, ടാറ്റാ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ പ്രസിഡന്റായിരുന്നു. 1996-ല്‍ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റര്‍നാഷണല്‍ ഫെലോ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.
ടാറ്റാ മോട്ടേഴ്‌സ് ഒക്ടോബറില്‍ വിറ്റത് അരലക്ഷത്തോളം കാറുകള്‍
ടാറ്റാ മോട്ടേഴ്‌സ് കഴിഞ്ഞ മാസം വിറ്റത് അരലക്ഷം കാറുകള്‍. ഒക്ടോബര്‍ മാസത്തിലെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇവികള്‍ ഉള്‍പ്പെടെ മൊത്തം 45,423 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഇത് 33 ശതമാനം വില്‍പന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 34,155 യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ റീട്ടെയില്‍ ചെയ്തത്. അതേസമയം 2022 സെപ്റ്റംബര്‍ മാസത്തിലെ 47,000 യൂണിറ്റ് എന്ന വില്‍പന സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റയുടെ പ്രതിമാസ വില്‍പന അഞ്ച് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പൂനെ ആസ്ഥാനമായുള്ള പ്ലാന്റ് കഴിഞ്ഞ മാസം ഉല്‍പാദനം കുറയുന്നതിന് കാരണമായ പ്രതിരോധ അറ്റകുറ്റപ്പണികള്‍ക്കും ഡീബോറ്റില്‍നെക്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അടച്ചുപൂട്ടാന്‍ പദ്ധതിയിട്ടിരുന്നു. ഇതും വില്‍പനയെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.