ആധാര രജിസ്ട്രേഷന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍. ഇതിനായി രജിസ്ട്രേഷന്‍ (കേരള) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ആശ്രയിക്കുന്നത്. ആധാര രജിസ്ട്രേഷന്‍ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി അവസാനിക്കും. രജിസ്ട്രേഷന്‍ നടപടിക്രമം ലളിതവല്‍ക്കരിക്കുന്നതിന് സഹായകരമാകുന്ന ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍ നടപ്പാക്കുന്നതോടുകൂടി ആള്‍മാറാട്ടം പൂര്‍ണമായും തടയാനാകും. ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉള്‍പ്പെടെയുള്ളതില്‍ വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ സംവിധാനം ആദ്യം തിരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും…

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹഡില്‍ ഗ്ലോബല്‍ സംഗമം അടുത്ത മാസം

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമം ഡിസംബര്‍ 15, 16 തീയതികളില്‍ കോവളം റാവിസ് ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം െചയ്യും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വേറിട്ട സംരംഭങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ആഗോള സംഗമം സംഘടിപ്പിക്കുന്നതെന്നു മിഷന്‍ സിഇഒ അനൂപ് അംബിക അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക- വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടാകും. നിക്ഷേപകര്‍ക്കു മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപിക്കാനും അവസരം ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലെ ആശയ വിനിമയം മെച്ചപ്പെടുത്തുകയും ലക്ഷ്യമാണ്. ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ് സംരംഭകര്‍ അനുഭവം പങ്കുവയ്ക്കും. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിങ് മത്സരം ആദ്യ ദിനത്തില്‍ നടക്കും. റജിസ്‌ട്രേഷന് : www.huddleglobal.co.in

ലുലു മാളില്‍ നിന്നും ആഡംബരത്തില്‍ സിനിമയും

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദര്‍ശന കമ്പനിയായ പിവിആര്‍ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്ലക്‌സ് തിരുവനന്തപുരം ലുലു മാളില്‍. 12 സ്‌ക്രീനുകളാണ് ഈ സൂപ്പര്‍പ്ലക്‌സിലുള്ളത്. ഡിസംബര്‍ 5 മുതല്‍ സിനിമാ പ്രദര്‍ശനം നടക്കും. ഐ മാക്‌സ്, ഫോര്‍ ഡി എക്‌സ് തുടങ്ങിയ രാജ്യാന്തര ഫോര്‍മാറ്റുകളില്‍ ഈ സ്‌ക്രീനുകളില്‍ സിനിമ ആസ്വദിക്കാന്‍ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം പിവിആറിന്റെ ലക്ഷുറി സ്‌ക്രീന്‍ വിഭാഗത്തിലുള്ളതാണ്. മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയില്‍ റിക്ലൈനിങ് സീറ്റുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിലും 40 മുതല്‍ 270 സീറ്റുകള്‍ വരെ ആയി 1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അള്‍ട്രാ-ഹൈ റെസലൂഷന്‍ ലേസര്‍ പ്രൊജക്ടര്‍, നൂതന ഡോള്‍ബി 7.1 ഇമ്മേഴ്‌സീവ് ഓഡിയോ, നെക്സ്റ്റ്-ജെന്‍ ത്രി ഡി സാങ്കേതികവിദ്യ എന്നിവയൊക്കെയുണ്ട്. ന്യൂഡല്‍ഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ…

ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരം കെ.എല്‍.എഫ് നിര്‍മ്മലിന്

ഇരുപത് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരത്തിലെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയിലെ കെ.എല്‍.എഫ് നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. നാളികേര വികസന ബോര്‍ഡാണ് നിര്‍മ്മലിനെ നാമനിര്‍ദ്ദേശം ചെയ്തത്. മലേഷ്യയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ കെ.എല്‍.എഫ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ പോള്‍ ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ് എന്നിവരെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.  

ആമസോണ്‍ ഫുഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ആമസോണ്‍ ഫുഡ് 2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആമസോണ്‍ ഇന്ത്യയുടെ ഭക്ഷ്യവിതരണ സേവന വിഭാഗമാണ് ആമസൗണ്‍ ഫുഡ്.സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികള്‍ക്ക് എതിരാളിയായിട്ടായിരുന്നു ആമസോണ്‍ ഫുഡ് ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡിസംബര്‍ 29 മുതല്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വര്‍ഷാവസാന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.  

ബൈജൂസില്‍ സംഭവിക്കുന്നതെന്ത് ?

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും. ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്ത് ചെറുകിട ബിസിനസ് ആശയങ്ങള്‍

കോവിഡിനുശേഷം നൂതനമായ നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെല്ലാം ഏറെ വിജയ സാധ്യത ഉള്ളതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവയുമാണ്. ഇന്ന് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പല കാരണങ്ങളാലും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സംരംഭക മേഖലയിലേക്ക് എത്താന്‍ പൊടികൈകള്‍ ഒന്നുമില്ല. വ്യക്തമായ ആസൂത്രണത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ എത്ര ചെറിയ ആശയവും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനും മികച്ച വരുമാനം നേടാനും സാധിക്കും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അത് നിങ്ങളുടെ പാഷന്‍ ആണോ എന്ന് ചിന്തിക്കുക. അതിനൊപ്പം സംരംഭം മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, അല്ലെങ്കില്‍ ആ കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷമേ ബിസിനസിലേക്ക് കടക്കാവൂ. മറ്റൊന്ന് കാലഘട്ടത്തിന് അനുയോജ്യമായ ബിസിനസ് ആകണം തെരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ മേഖലയിലും നിരവധി മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ…

ഐടി സംരംഭങ്ങള്‍ക്ക് സബ്സിഡി നേടാനുള്ള മാര്‍ഗങ്ങള്‍

ഐടി സംരംഭങ്ങള്‍ക്ക് നല്‍കിവരുന്ന നിക്ഷേപ സബ്സിഡിയാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി. കേരള ഐടി മിഷനാണ് ഇത് പ്രകാരമുള്ള സബ്സിഡികള്‍ അനുവദിക്കുന്നത്. സ്ഥാപനത്തിലെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് അനുവദിക്കുന്നത്. പദ്ധതി ആനൂകൂല്യങ്ങള്‍ സ്ഥിരമൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് സബ്സിഡി അനുവദിക്കുന്നത്. * എറണാകുളം, തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 30 ശതമാനം പരമാവധി 15 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. * ഇടുക്കി, വയനാട് ജില്ലകളിലെ ഐടി സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ സബ്സിഡിയായി നല്‍കുന്നു. * മറ്റു ജില്ലകളിലെ ഐടി സംരംഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. അര്‍ഹത 1. ഐടി, ഐടി അധിഷ്ഠിത സംരംഭങ്ങള്‍ കേരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതാകണം. 2. പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്തുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കില്ല. 3. സോഫ്റ്റ്വെയര്‍…

ഡിസ്ട്രിബ്യൂഷന്‍ എന്ന കണ്‍ഫ്യൂഷന്‍ !

നിങ്ങളുടെ കയ്യിലുള്ളത് ഉത്പന്നമോ സേവനമോ ആയിക്കൊള്ളട്ടെ, ഏറ്റവുമധികം ആളുകളിലേയ്ക്ക് അത് എത്തിക്കുക എന്നതാണ് ഒരു നല്ല ബിസിനസ്സിന്റെ ആദ്യ പടി. മിക്ക ചെറുകിട ബിസിനസ്സുകളും അടി തെറ്റുന്നതും ഇവിടെയാണ്. ഈ കണ്‍ഫ്യൂഷനെ അതിജീവിക്കാനുള്ള ചില മാര്‍ഗങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. ചേര്‍ത്തലയ്ക്ക് അടുത്തുള്ള ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ നിന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തുക എന്നത് അയാളുടെ ഒരു ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ഹാന്‍ഡ്മെയ്ഡ് സോപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഏകദേശം 24 വ്യത്യസ്ത തരത്തിലുള്ള പച്ച മരുന്നുകള്‍ ചേര്‍ത്ത് ഒരു പ്രത്യേക തരത്തിലാണ് ശ്രീജിത്ത് ഈ സോപ്പുണ്ടാക്കുന്നത്. ചുറ്റുപാടുമുള്ള ചെറിയ കടകളില്‍ നേരിട്ട് കൊണ്ടു പോയി വെയ്ക്കുന്നുണ്ട്. അറിയാവുന്ന ആളുകളോട് പറയുന്നുമുണ്ട്. ഒരുപക്ഷേ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതൊരു സോപ്പിനെക്കാളും ഗുണ നിലവാരവുമുണ്ട്. പക്ഷേ ഈ ഉദ്യമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും…

നിങ്ങളുടെ പണം ഉപയോഗിച്ച് ആദ്യം ചെയ്യേണ്ടത് എന്താണ് ?

ശമ്പളമായോ കമ്മീഷനായോ ബിസിനസ് വരുമാനമായോ നിങ്ങള്‍ പണം സമ്പാദിക്കുന്നു. എന്നാല്‍ ഈ പണം കൊണ്ട് ആദ്യം ചെയ്യേണ്ടത് എന്താണ് ? നിങ്ങളുടെ ഫിനാന്‍ഷ്യല്‍ ജേര്‍ണിയുടെ ആദ്യപടിയാണ് ഒരു എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുക എന്നത്. ഏതൊരു വ്യക്തിക്കും ലഭിക്കുന്ന വരുമാനത്തിന്റെ ശ്രോതസ് പ്രധാനമാണ്. ഒരുപക്ഷേ വരുമാനം ഇടയ്ക്ക് നിലക്കാം, അല്ലെങ്കില്‍ ഏതെങ്കിലും അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായേക്കാം. കോവിഡ് സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ നേരില്‍ കണ്ടതാണ്. ജോലി നഷ്ടപ്പെട്ടവരുണ്ട്, ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇന്നും കഷ്ടപ്പെടുന്ന കുടുംബങ്ങളുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരികയും ചെലവ് വര്‍ധിക്കുകയും ചെയ്തു. വരുമാനമില്ലാതെയാണ് ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ ആദ്യപടിയാണ്. എന്താണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് ? നിങ്ങളുടെ ഇഎംഐകള്‍, ഇന്‍ഷുറന്‍സ്, മറ്റ് നിര്‍ബന്ധിത ബില്ലുകള്‍ എന്നിവയുള്‍പ്പെടെ ജീവിതശൈലി നിലനിര്‍ത്താന്‍…