കരിയര്‍ ഏതുമാകട്ടെ, വിജയം കൈയ്യെത്തി പിടിക്കാന്‍ ഇംഗ്ലീഷ് ഭാഷ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആത്മവിശ്വാസം നേടിയെടുക്കാനും ഇംഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കാനും സഹായിക്കുന്ന കംപ്ലീറ്റ് ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലേണിങ് സൊലൂഷനാണ് ENGLISH HUB. ലോകത്ത് എവിടെ ആയാലും ഏതൊരാള്‍ക്കും സൗകര്യപ്രദമായ സമയത്ത് വാട്ടസ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ENGLISH HUB. ISO 9001-2015 കമ്പനിയായ ENGLISH HUB, UK കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു. Study Method & Medium of Study ENGLISH HUB ല്‍ വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, കോളിങ് ആക്റ്റിവിറ്റി എന്നീവയിലൂടെയാണ് പഠനം. ഡെയിലി സെഷന്‍ വാട്ട്സ്ആപ്പിലൂടെയാണ് സ്റ്റുഡന്‍സിന് ലഭിക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെ ലഭിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും ഇരുന്ന് പഠിക്കാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ കോളിങ് ആക്റ്റിവിറ്റിയും സ്റ്റുഡന്‍സിന്റെ…
Author: binsightadmin
FRESHEN UP YOUR DAY WITH MOTHERLAND CANDLES AND AGARBATHY
Motherland Candles and Agarbathy is one of the leading manufacturers of Candles and Agarbathy in Kerala. They are mostly famous as dealer of Candles, Agarbathy, Aromatic Agarbatti, Floral Incense Stick, Decorative Candles, Birthday Candles and much more. Sabeesh Guruthipala is the proprietor of the firm. It started as a cottage industry through Kudumbashree units. Now it has been 6 months since it was registered in MSME Udyam at Guruthipala in Thrissur district. Now it is working at Kayaramkulam in Thenkurissi in Palakkad district. The main production unit runs at Upasana…
സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്
ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍,…
പാചകം കളറാക്കും ഗ്രീന്‍ കിച്ചണ്‍
ഷബീര്‍ ബാബുവിന്റേത് വെല്ലുവിളിയിലൂടെ നേടിയ വിജയം സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക. അതും, ആരും അത്ര പെട്ടെന്ന് കൈകടത്താന്‍ ധൈര്യപ്പെടാത്ത മേഖലയില്‍. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഷബീര്‍ ബാബുവിന്റെ ഈ സംരംഭക വിജയം. ഗ്രീന്‍ കിച്ചണ്‍ എന്ന പേരില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍സിന്റെ നിര്‍മാണത്തിലൂടെ മികച്ച നേട്ടമാണ് ഈ സംരംഭകന്‍ കൈവരിച്ചത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍ നിര്‍മാണ, വിപണന മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷബീര്‍ പത്തു വര്‍ഷം മുന്‍പാണ് സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. മോഡുലാര്‍ കിച്ചണ്‍ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ തലവനും ആയിരുന്നു അദ്ദേഹം. ഉയര്‍ന്ന ശമ്പളവും പദവിയും ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു. എന്നാല്‍ സ്വന്തം ബിസിനസ് എന്ന തീരുമാനത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു. അതുവരെ…
വാഹനവായ്പ എളുപ്പമാക്കി ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്
ഒരു പുതിയ വാഹനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വായ്പയെടുക്കാന്‍ ബാങ്കുകള്‍തോറും കയറിയിറങ്ങി മടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ബാങ്കില്‍ പോകാതെ തന്നെ വായ്പയും വായ്പയിലൂടെ വാഹനവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുമെങ്കില്‍ അതല്ലേ സന്തോഷം. അത് എങ്ങനെ എന്നല്ലേ?. ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (kashleap financial technologies) ആണ് ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമായ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് വായ്പാ അന്വേഷകര്‍ക്ക് കൈത്താങ്ങായി വേറിട്ടൊരു സ്ഥാപനം. നേരിട്ട് പോകാതെ ആവശ്യമുള്ള വായ്പ ബാങ്കുകളില്‍ നിന്ന് ഏറ്റവും സുഗമമായി ലഭ്യമാക്കുന്നതിന് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് നിങ്ങളെ സഹായിക്കും. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാഷ് ലീപ്പ് പുതിയ കാറുകള്‍ക്കുള്ള ലോണുകളും ലഭ്യമാക്കുന്നു. എങ്ങനെ? ലോണ്‍ ആവശ്യമുള്ളവരില്‍നിന്ന് രേഖകളെല്ലാം ഡിജിറ്റലായാണ് ക്യാഷ്‌ലീപ്പ് ശേഖരിക്കുന്നത്. ക്യാഷ്‌ലീപ്പിലെ ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നല്‍കുകയും ലോണ്‍…
Eurobond Plywood for a happy and strong life
Eurobond Plywood Group is one of the top manufacturers and exporters of plywood in India. Founded 20 years back, Mr. Shajan Shah is the General Director of the group. Eurobond is known to have introduced the first European plywood technology in India. Now, Eurobond has a capacity of manufacturing 14300 square meters of plywood and related products on a daily basis. Eurobond achieved a turnover of ₹1850 Cr in 2017-18 financial year. Besides, they are expanding their workforce and increasing the production capacity at a swift pace. They are on…
ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് രംഗത്ത് വിശ്വസ്ത ബ്രാന്‍ഡ്
ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്‌ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില്‍ ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം. 2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്‌സിനു വേണ്ട…
സൗഹൃദത്തിന്റെ സംരംഭക യാത്ര
സുഹൃത്തുക്കളായ മൂന്നുപേര്‍. നന്നേ ചെറുപ്പം മുതല്‍ യാത്രയായിരുന്നു അവരുടെ പ്രധാന ഹോബി. ഒഴിവ് സമയങ്ങളിലെല്ലാം അവര്‍ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം അവരില്‍ ഒരാളുടെ മനസില്‍ ബിസിനസ് എന്ന ആഗ്രഹം മുളപൊട്ടി. സ്വന്തമായൊരു ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി ആയിരുന്നു മനസ് നിറയെ. ഏറെ സാധ്യതകളുള്ള മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഈ രംഗത്ത് ചുവടുവെക്കാന്‍ അവര്‍ തീരുമാനിച്ചു. അശോക് എബ്രഹാം, സച്ചിന്‍ ജോര്‍ജ്ജ്, ബിലിജിന്‍ ബെന്നി എന്നിവര്‍ സംരംഭക ലോകത്തേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ടൂറുകള്‍ ഓര്‍ഗനൈസ് ചെയ്തിരുന്ന അശോകും സച്ചിനും പഠന ശേഷം ദീര്‍ഘകാലം ട്രാവല്‍ ഏജന്റുമാര്‍ ആയിരുന്നു. അങ്ങനെ നിരവധി യാത്രകള്‍ക്ക് നേതൃത്വം വഹിച്ച അനുഭസമ്പത്ത് ട്രാവല്‍സ് ആരംഭിക്കാന്‍ പ്രചോദനമായി. അശോകിന്റെ മനസിലാണ് ട്രാവല്‍സ് എന്ന ആശയം ആദ്യം ഉടലെടുത്തത്. ഉറ്റസുഹൃത്തായ ബിലിജിനോട് കൂടി കാര്യം പറഞ്ഞപ്പോള്‍ കൂടെ…
ഫാഷന്‍ വസ്ത്ര വിപണിയില്‍ വിജയമായി പര്‍പ്പിള്‍ ഡിസൈന്‍
ബുട്ടീക് എന്ന ആശയം കേരളത്തില്‍ വന്നതോടെയാണ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. ഇത് കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും വസ്ത്ര വിപണിയെയും മാറ്റിമറിച്ചു. പുതിയകാലത്തിന്റെ ഓളത്തില്‍ വസ്ത്രസങ്കല്‍പ്പങ്ങള്‍ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും ഇടവേളയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഫാഷന്റെ ഈ ലോകത്തേക്കുള്ള കടന്നുവരവ് ഒരു സംരംഭകയുടെ തലവരതന്നെ മാറ്റിമറിച്ചു. കുട്ടിക്കാലം മുതല്‍ മനസില്‍ കൂടുകൂട്ടിയ സ്വപ്നത്തിന് ഊടുംപാവും നെയ്താണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണന്‍ ഫാഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഏറെ സാധ്യതയുള്ളതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതപുമായ കോസ്റ്റ്യൂം ഡിസൈന്‍ രംഗമായിരുന്നു ദേവികയുടെയും സ്വപ്നം. സ്‌കൂള്‍ പഠനകാലത്ത് ക്രാഫ്റ്റ് വര്‍ക്കുകള്‍ മികച്ച രീതിയില്‍ ചെയ്തിരുന്ന ദേവിക സംസ്ഥാനതല മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അനുഭവസമ്പത്തും ഫാഷന്‍ ലോകത്തേക്കുള്ള കടന്നുവരവിന് ദേവികയ്ക്ക് കരുത്തേകി. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു കഴിഞ്ഞ് മറ്റുമേഖല തിരഞ്ഞെടുക്കാതെ ഫാഷന്‍ ഡിസൈനിങ്ങിനു ചേര്‍ന്നപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍…
സംരംക്ഷണത്തിന്റെ അവസാന വാക്കായി വി ക്ലീന്‍ കെമിക്കല്‍സ്
ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രധാനമാണ് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വവും. പേരിന് ഒരു വൃത്തിയാക്കല്‍ മാത്രമല്ല, അതിനായി തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിലും ഗുണമേന്മ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും സാധിക്കൂ. ഗുണമേന്മയുള്ള ക്ലീനിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും മികവു പുലര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ – വി ക്ലീന്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെയും വിദേശത്തേയും കെമിക്കല്‍ എക്സ്പെര്‍ട്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 2008ല്‍ ആരംഭിച്ച വി ക്ലീന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സ്‌പെഷ്യാലിറ്റി ക്ലീനിങ് പ്രൊഡക്ടുകളുടെ ഉത്പാദന രംഗത്ത് മികവോടെ മുന്നേറുകയാണ്. വ്യക്തി ശുചിത്വത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധം പരിസ്ഥിതി സൗഹൃദ ശുചീകരണ ഉത്പന്നങ്ങളുടെ വിപണി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാധ്യത മുന്നില്‍കണ്ട് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ കൂട്ടായ്മയില്‍ പിറന്ന…