ജോലി സമ്മർദ്ദം കുറയ്ക്കാനുള്ള നാലു മാർഗ നിർദ്ദേശങ്ങൾ

അമിതമായ ജോലി ഭാരം കാരണം 26 വയസുകാരിയ്ക്ക് ഉണ്ടായ ദാരുണാന്ത്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇവൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിനിയായ അന്ന എന്ന യുവതിയാണ് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദ്രോഗ ബാധിതയായി മരിച്ചത്. ജോലിയ്ക്ക് കയറി വെറും നാല് മാസത്തിനുള്ളിലാണ് ആ പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത്. മിക്ക ജോലി സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ഥിര കാഴ്ചയാണ്. പലപ്പോഴും ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം മിക്ക യുവതി യുവാക്കളും ഇതിന് എതിരെ പ്രതികരിക്കാറില്ല. തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ സ്വയം എടുക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. 1) പ്ലാനിംഗ് എല്ലാ ജോലിയിലും ഇത് വളരെ പ്രധാനമാണ്. ജോലി ലഭിക്കുന്നതിന് മുന്‍പ് പ്ലാനിങ്ങില്ലാത്തവരാണെങ്കില്‍ തീര്‍ച്ചയായും ജോലിയ്ക്ക് കയറിയാല്‍ പ്ലാനിങ്ങുള്ളത് നല്ലതാണ്. സംഘടിതമായി തുടരാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക, ഇത്…

കടക്കെണിയില്‍ മുങ്ങി ഇന്ത്യന്‍ കുടുംബങ്ങള്‍ – കെയര്‍ എഡ്ജിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സാധാരണമെന്നോ സ്വാഭാവികമെന്നോ ഒക്കെ നമുക്ക് തോന്നുമെങ്കിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട ഒരു വിഷയമാണിത്. അടുത്തിടെ ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ കെയര്‍ എഡ്ജ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും കടക്കെണിയില്‍ മുങ്ങിയിരിക്കുന്നു എന്നാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ലോണ്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയതും ലോണ്‍ ആപ്പുകളുടെ അതിപ്രസരവുമാണ് മിക്കവാറും പേരെ കടക്കാരാക്കിയിരിക്കുന്നത്. കാര്യമായ വരുമാനരേഖകള്‍ ഇല്ലാത്തവര്‍ക്കുപോലും ചെറുതോ വലുതോ ആയ തുകകള്‍ പല ധനകാര്യസ്ഥാപനങ്ങളും വന്‍പലിശ ഈടാക്കി വായ്പ നല്‍കുന്നുണ്ട്. സാധാരണക്കാരന്റെപോലും നിത്യചെലവുകള്‍ വര്‍ധിച്ചതും അത്തരം ചെലവുകള്‍ നിര്‍വഹിക്കാനുള്ള വരുമാനം ലഭിക്കാതെ വരുന്നതുമാണ് പലരെയും പേഴ്സണല്‍ ലോണിലേക്കോ കണ്‍സ്യൂമര്‍ ലോണിലേക്കോ തള്ളിവിടുന്നത്. പേഴ്സണല്‍ ലോണും കണ്‍സ്യൂമര്‍ ലോണും ക്രഡിറ്റ് കാര്‍ഡുകളും ഭവനവായ്പകളുമാണ് ഇന്ത്യയിലെ സാധാരണക്കാരെ കൂടുതലായി കടക്കെണിയില്‍ പെടുത്തിയിരിക്കുന്നത്. ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം…