കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…
Blog
ലക്ഷ്വറി കാറുകള്‍ക്ക് മികച്ച വില്പന
ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലമായിട്ടും അത്യാഡംബര (സൂപ്പര്‍ ലക്ഷ്വറി) കാറുകളുടെ സ്വര്‍ഗീയവിപണിയായി ഇന്ത്യ. ലോകമാകെ വിപണിതളരുകയാണെങ്കിലും ഇന്ത്യയില്‍ വില്പന കുതിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു. 2022ല്‍ ഇതുവരെ ഈ ശ്രേണി കൈവരിച്ച വില്പന വര്‍ദ്ധന 50 ശതമാനമാണ്; കൊവിഡിനും മുമ്പ് 2018ല്‍ കുറിച്ച റെക്കാഡ് വളര്‍ച്ചാനിരക്കാണ് ഈവര്‍ഷം പഴങ്കഥയായത്. രണ്ടുകോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകളാണ് അത്യാഡംബര പട്ടികയില്‍ വരുന്നത്. ഇവയില്‍ത്തന്നെ 4 കോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകള്‍ മാത്രം വിപണിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോര്‍ഗിനിയാണ് മുന്നേറ്റത്തെ നയിക്കുന്നതെന്നത് ശ്രദ്ധേയം.
പഞ്ചസാര ഉത്പാദനം; 5.1 ശതമാനം വര്‍ദ്ധിച്ചു
രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2022-23 കാലയളവില്‍ ഡിസംബര്‍ 15 വരെയുള്ള ഉത്പാദനം 82.1 ലക്ഷം ടണ്ണാണെന്ന് കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഉത്പാദനം 77.9 ലക്ഷം ടണ്ണായിരുന്നു. നാലു ലക്ഷം ടണ്ണിന്റെ വര്‍ദ്ധന ഉണ്ടായെന്നാണ് ഇന്ത്യ ഷുഗര്‍ മില്‍സ് അസോസിയേഷന്‍(ഐ.എസ്.എം.എ) വ്യവസായ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 33 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 20.3 ലക്ഷം ടണ്ണുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിന്നില്‍. പഞ്ചസാര ഫാക്ടറികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിറപറയെ ഏറ്റെടുത്ത് വിപ്രോ
കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ നിറപറയെ വിപ്രോ ഗ്രൂപ്പ് ഏറ്റെടുത്തു. ഗ്രൂപ്പിലുള്‍പ്പെട്ട വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് നിറപറയുമായി അന്തിമ കരാറിലെത്തി. കാലടി ആസ്ഥാനമായ കെ.കെ.ആര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡാണ് നിറപറ. ഇടപാട് തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ലഘുഭക്ഷണ, സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയില്‍ പ്രധാന കമ്പനിയാകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഏറ്റെടുക്കലെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സി.ഇ.ഒയും വിപ്രോ എന്റര്‍പ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ പറഞ്ഞു . നിറപറയുടെ ഉത്പന്നനിരയില്‍ ഭൂരിഭാഗവും കേരളത്തില്‍ പ്രിയപ്പെട്ടവയും ദൈനംദിനം ഉപയോഗത്തി?നുള്ളവയുമാണ്. മസാലകളും അപ്പം, ഇടിയപ്പം, പുട്ട്, ദോശ, ഇഡലി എന്നിവയുണ്ടാക്കുന്ന അരിപ്പൊടിയും ഉത്പാദിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണ്. എറണാകുളം ജില്ലയിലെ കാലടിയില്‍ 1976ല്‍ ആരംഭിച്ചതാണ് നിറപറ ബ്രാന്‍ഡ്. കെ.കെ. കര്‍ണന്‍ ചെയര്‍മാനായ കെ.കെ.ആര്‍ ഗ്രൂപ്പിന് കീഴില്‍ അരി, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന നിറപറയ്ക്ക്…
സ്വകാര്യ പ്രസരണ ലൈന്‍: മാനദണ്ഡവും നിരക്കും 3 മാസത്തിനകം നിശ്ചയിക്കേണ്ടി വരും
സ്വകാര്യ കമ്പനികള്‍ക്കു വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും മാനദണ്ഡങ്ങള്‍ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷന്‍ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈന്‍ വരുമ്പോള്‍ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തോടു കേരളം എതിരാണ്. എന്നാല്‍ വിധി റഗുലേറ്ററി കമ്മിഷന്‍ അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തില്‍ മാനദണ്ഡം തയാറാക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോള്‍ കേരളത്തിനു മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്‌സ്റ്റേഷനുകളോ നിര്‍മിക്കാം. മുംബൈയിലേക്കു ഹൈ വോള്‍ട്ടേജ് പ്രസരണ ലൈന്‍ നിര്‍മിക്കാന്‍ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതിനെതിരെ…
കൊപ്ര വില ഇടിയുന്നു
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നു നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) സംഭരിച്ച 40855 ടണ്‍ കൊപ്ര പൊതുവിപണിയില്‍ വില്‍ക്കുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചതോടെ കേരളത്തില്‍ കൊപ്രവില ഇടിഞ്ഞു തുടങ്ങി. കുറഞ്ഞ വിലയ്ക്കു നാഫെഡില്‍ നിന്നു കൊപ്ര ലഭിക്കുമെന്നതിനാല്‍ വെളിച്ചെണ്ണ ഉല്‍പാദന കമ്പനികള്‍ കേരളത്തിലെ മൊത്തവ്യാപാരികളില്‍ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നു 40600 ടണ്‍ സംഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നു സംഭരിച്ച കൊപ്രയുള്‍പ്പെടെ പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയായി. ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവില്‍ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തില്‍…
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 111 കോടി
ജിഎസ്ടി വെട്ടിപ്പിന്റെ പേരില്‍ 12 ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പലിശയടക്കം ഈടാക്കിയത് 110.97 കോടി രൂപ. 87.6 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്‌കാരം കരസ്ഥമാക്കി പവിഴം ഗ്രൂപ്പ്
അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രമുഖ ഉത്പാദകരായ പവിഴം ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയില്‍ നിന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി.ആന്റണി പ്രശസ്തിപത്രവും ഫലകവും സ്വീകരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ഉമിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന അത്യാധുനിക പദ്ധതിയാണ് പവിഴം ഗ്രൂപ്പിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഊര്‍ജ സംരക്ഷണത്തില്‍ മികവുപുലര്‍ത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സര്‍ക്കാര്‍ നല്‍കുന്നതാണ് അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്‌കാരം.
വിക്രാന്തിന് പിന്നാലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 1000 കോടിയുടെ ഓര്‍ഡര്‍
കൊച്ചി കപ്പല്‍ശാലയ്ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ വിജയകരമായ പൂര്‍ത്തീകരണം സഹായിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായര്‍ പറഞ്ഞു. വിന്‍ഡ് എനര്‍ജിയിലൂടെ പ്രവര്‍ത്തിക്കുന്ന രണ്ട് കപ്പലുകള്‍ക്കുള്ള 1,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ആറ് കപ്പലുകള്‍ക്ക് വരെ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി പി.രാജീവിന്റെ പ്രതിമാസ മുഖാമുഖ പരിപാടിയായ ‘ഡയലോഗ് വിത്ത് പി.ആര്‍’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കൊപ്പമുള്ള നോര്‍വെ സന്ദര്‍ശനത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെക്കുറിച്ച് അവര്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചത് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. മന്ത്രി രാജീവിന്റെ ഫേസ്ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയുമാണ് അഭിമുഖ സംപ്രേഷണം.
സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തും: മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമെത്തും. യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഇത് പ്രയോജനമാകും. ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളില്‍ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മുഖ്യ…