ജോലി സമ്മർദ്ദം കുറയ്ക്കാനുള്ള നാലു മാർഗ നിർദ്ദേശങ്ങൾ

അമിതമായ ജോലി ഭാരം കാരണം 26 വയസുകാരിയ്ക്ക് ഉണ്ടായ ദാരുണാന്ത്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇവൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിനിയായ അന്ന എന്ന യുവതിയാണ് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദ്രോഗ ബാധിതയായി മരിച്ചത്. ജോലിയ്ക്ക് കയറി വെറും നാല് മാസത്തിനുള്ളിലാണ് ആ പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത്. മിക്ക ജോലി സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ഥിര കാഴ്ചയാണ്. പലപ്പോഴും ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം മിക്ക യുവതി യുവാക്കളും ഇതിന് എതിരെ പ്രതികരിക്കാറില്ല. തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ സ്വയം എടുക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. 1) പ്ലാനിംഗ് എല്ലാ ജോലിയിലും ഇത് വളരെ പ്രധാനമാണ്. ജോലി ലഭിക്കുന്നതിന് മുന്‍പ് പ്ലാനിങ്ങില്ലാത്തവരാണെങ്കില്‍ തീര്‍ച്ചയായും ജോലിയ്ക്ക് കയറിയാല്‍ പ്ലാനിങ്ങുള്ളത് നല്ലതാണ്. സംഘടിതമായി തുടരാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക, ഇത്…

കുട്ടികള്‍ക്കുള്ള പുതിയ നിക്ഷേപ പദ്ധതിയായ എന്‍ബിഎസ് വാത്സല്യയെക്കുറിച്ച് കൂടുതല്‍ അറിയാം

കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയായ എന്‍പിഎസ് വാത്സല്യയെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഭാവിയിലേക്ക് കരുതിവെയ്ക്കുന്നതിന്റെ പ്രാധന്യം ബോധ്യപ്പെടുത്താനും ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിലേക്ക് കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയാണ് എന്‍പിഎസ് വാത്സല്യ നടപ്പാക്കുന്നത്. കഴിഞ്ഞ ബജറ്റലാണ് അതിനായി കേന്ദ്ര സര്‍ക്കാര്‍ ‘എന്‍.പി.എസ് വാത്സല്യ’ പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പ്രാണ്‍ കാര്‍ഡ് അനുവദിക്കും. എന്‍പിഎസിലേതുപോലെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം. പെന്‍ഷന്‍ അക്കൗണ്ടില്‍ ചിട്ടയായി നിക്ഷേപിച്ച് കുടികളുടെ ഭാവിക്കായി നേരത്തെ കരുതിവെയ്ക്കാനും ദീര്‍ഘകാലയളവില്‍ കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കുന്നതിനും തുടക്കമിടാന്‍ രക്ഷാകര്‍ത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാര്‍ഷിക നിക്ഷേപം 1,000 രൂപയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി വിഹിതം അടക്കാം. എന്‍പിഎസ് വാത്സല്യയില്‍ ചേരുന്ന കുട്ടികള്‍ക്ക്…

ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഹെഡായി കൊല്ലം സ്വദേശി

ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീം ഹെഡായി സി.ഇ.ഒ ഇലോണ്‍ മസ്‌ക് നിയമിച്ചത് മലയാളി യുവ എന്‍ജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്ല കമ്പിനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമായ ഷീന്‍ ഓസ്റ്റിന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്. കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീമിനാണ്. 2003ല്‍ ഐ.ടി.സി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിളി?റ്റി എന്‍ജിനിയറായി എത്തുന്നത്. ടെസ്ലയുടെ ഡേറ്റാ സെന്റര്‍ ഡിസൈന്‍, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടര്‍ വിഷനുവേണ്ടിയുള്ള മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാര്‍ സര്‍വീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ല്‍ ടെസ്ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കമ്പനിയായ എയര്‍ബസിന്റെ…