ഒരു കിടു ബ്രാന്‍ഡിന്റെ കഥ- കൊക്കകോള

ഈ ശീലം തന്റെ നാശത്തിലേക്കാണെന്ന് അയാള്‍ക്ക് മനസ്സിലായി. പട്ടാള സേവനത്തിന്റെ കാലഘട്ടത്തില്‍ ആഭ്യന്തരയുദ്ധം തീഷ്ണമായിരുന്ന സമയത്ത് അയാള്‍ക്ക് യുദ്ധത്തില്‍ മുറിവേല്‍ക്കുകയുണ്ടായി. കഠിനമായ വേദന ശമിപ്പിക്കാന്‍ അയാള്‍ അഭയം പ്രാപിച്ചത് മോര്‍ഫിനെയായിരുന്നു. ഒരു കെമിസ്റ്റും ഡ്രഗ്ഗിസ്റ്റുമായിരുന്ന അയാള്‍ക്ക് മോര്‍ഫിന്‍ ലഭിക്കുവാന്‍ വളരെ എളുപ്പമായിരുന്നു. കാലക്രമേണ അയാള്‍ അതിന് അടിമയായി. അത്യാപത്തിലേക്കുള്ള ഈ പോക്കില്‍ നിന്നും മുക്തി നേടാന്‍ അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഈ സമയത്താണ് ഒരു ഡോക്ടര്‍ പുതിയൊരു അവകാശ വാദവുമായി രംഗത്തെത്തുന്നത്. ലഹരിക്ക് അടിമയായവരെ കൊക്ക (Coca – Cocaine) കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഡോക്ടറുടെ വാദം. ഇത് കേട്ട അയാളുടെ തലയില്‍ എന്തോ ആശയം മിന്നി. പിന്നീട് എന്തൊക്കെയോ ഗവേഷണങ്ങളില്‍ അയാള്‍ തുടര്‍ച്ചയായി മുഴുകി. എങ്ങനെയെങ്കിലും ഈ വൃത്തികെട്ട ശീലത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ കൊക്ക ഇലകളും (Coca Leaves)…

നല്ല നാളേക്കായി ആസൂത്രണത്തോടെ നിക്ഷേപിക്കാം

ധന്യ വി.ആര്‍ CFP മലയാളികളുടെ സമ്പാദ്യ രീതികള്‍ പരിശോധിച്ചാല്‍ പണം, സേവിംഗ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം , റെക്കറിംഗ് നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതികള്‍, എന്‍സിഡി, ചിട്ടി, വസ്തു, ഗോള്‍ഡ്, എല്‍ഐസി പോളിസികള്‍, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ ഇങ്ങനെ നീളുന്നു. നിക്ഷേപത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം നിക്ഷേപകന്റെ ലക്ഷ്യവും നിക്ഷേപ മാര്‍ഗത്തിന്റെ ലക്ഷ്യവും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കണം എന്നതാണ്. യാത്രകളുടെ ദൂരവും എത്തിച്ചേരേണ്ട സമയവും അനുസരിച്ച് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതുപോലെ ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി അനുസരിച്ച് അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണം. നിക്ഷേപകന് നിക്ഷേപ തുക തിരികെ ലഭ്യമാകേണ്ട കാലാവധി അനുസരിച്ച് നിക്ഷേപങ്ങളെ നാലായി തിരിക്കാം. എമര്‍ജന്‍സി ഒരു വ്യക്തിയുടെ മാസവരുമാനത്തിന്റെ ആറിരട്ടി ആരെങ്കിലും കരുതല്‍ ധനമായി മാറ്റിവെക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമായി വരുന്ന പണം അല്ലെങ്കില്‍…

ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെ സംരംഭത്തെ വിജയിപ്പിക്കാം

ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങിപ്പോയ കാലത്ത് മാര്‍ക്കറ്റിങില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണ്. മണിക്കൂറുകള്‍ നീളുന്ന സോഷ്യല്‍ മീഡിയ ഉപയോഗം മറ്റു പാരമ്പര്യ മാധ്യമങ്ങളില്‍ നിന്നും ആളുകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നുണ്ട്. ഏറ്റവും പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ തന്നെ വളരെ വ്യത്യസ്തമായ പരസ്യ പ്രചാരണ തന്ത്രമാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്. 2022ല്‍ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് വ്യവസായം 16.5 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ചുവടുറപ്പിച്ചിട്ട് പത്തുവര്‍ഷത്തോളമായി. കേരളത്തില്‍ ആരംഭിച്ചിട്ട് മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളായ ടെലിവിഷന്‍-പത്ര പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ചെലവ് കുറഞ്ഞതും ടാര്‍ഗറ്റഡുമാണ്. ടാര്‍ഗറ്റഡ് ഓഡിയന്‍സിലേക്ക് പ്ലാന്‍ ചെയ്ത കണ്ടെന്റിന് എത്ര വ്യൂ ലഭിച്ചുവെന്ന് വിലയിരുത്തല്‍ സാധിക്കുന്നതും ഇതിന്റെ മേന്മയാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം…

സംരംഭക വര്‍ഷത്തില്‍ പുതുസംരംഭകര്‍ക്ക് കൈനിറയെ പദ്ധതികള്‍

  ടി എസ് ചന്ദ്രന്‍ ഇത് സംരംഭക വര്‍ഷമാണ്. ഒരു ലക്ഷം പുതുസംരംഭങ്ങളാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നിരവധി സഹായ പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനം സിദ്ധിച്ച ടെക്നോക്രാറ്റുകളെ ഇതിനായി നിയമിച്ചു കഴിഞ്ഞു. ഇന്റേണ്‍ ആയി നിയമിച്ചിരിക്കുന്ന ഇവര്‍ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ കൈത്താങ്ങും നല്‍കും. പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസുകളെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട നിരവധി സേവനങ്ങളാണ് ഇപ്പോള്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി നല്‍കിവരുന്നത്. പുതിയ സാമ്പത്തിക പദ്ധതികള്‍ ഒരുലക്ഷം പുതുസംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായി ആദ്യത്തെ ഒരു പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാകട്ടെ വായ്പ എടുക്കുന്ന എല്ലാത്തരം സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന…

സംരംഭകര്‍ ശ്രദ്ധിക്കേണ്ട രണ്ടുതരം ബിസിനസ് പ്രവര്‍ത്തനങ്ങള്‍

മധു ഭാസ്‌കരന്‍ ഒരു ബിസിനസില്‍ രണ്ട് തരം പ്രവര്‍ത്തനങ്ങളാണുള്ളത്. ഇവയില്‍ ഏത് പ്രവര്‍ത്തനത്തില്‍ സംരംഭകന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിസിനസിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഏതെല്ലാമാണ് ഇത്തരം രണ്ട് പ്രവര്‍ത്തനങ്ങള്‍ എന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും നമുക്ക് നോക്കാം. 1. Running business (Operational activities) ബിസിനസുമായി ബന്ധപ്പെട്ട ഓപ്പറേഷണല്‍ ആക്ടിവിറ്റികളില്‍ സംരംഭകന്റെ സാന്നിധ്യമില്ലാതെ ബിസിനസ് മുന്നോട്ട് പോകില്ല എന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ സംരംഭകന്‍ റണ്ണിങ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഉദാഹരണത്തിന്, ബിസിനസിന്റെ ഓപ്പറേഷണല്‍ ആക്ടിവിറ്റികളായ സെയില്‍സ്, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സര്‍വീസ്, പ്രൊഡക്ഷന്‍, ഡെലിവറി, അക്കൗണ്ടിങ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാം തന്നെ സംരംഭകന്റെ സാന്നിധ്യമുണ്ടെങ്കില്‍ അദ്ദേഹം ബിസിനസ് റണ്‍ ചെയ്യുകയാണ് എന്നാണ് പറയുന്നത്. ബഹുഭൂരിപക്ഷം സംരംഭകരും ഏറ്റവും കൂടുതല്‍ സമയം വിനിയോഗിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇത് വളര്‍ച്ചയെ കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. റണ്ണിങ്…

പി ആര്‍ വര്‍ക്ക് ഇമേജ് വര്‍ദ്ധിപ്പിക്കുമോ ?

എ ആര്‍ രഞ്ജിത്ത് ഈയിടെയായി ഒരുപാട് പറഞ്ഞു കേള്‍ക്കുന്ന പദമാണ് പബ്ലിക് റിലേഷന്‍സ്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രതിച്ഛായയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്താണ് പി ആര്‍, ഏതെല്ലാം തരത്തില്‍ അത് ഉപയോഗിക്കപ്പെടുന്നു, എങ്ങനെയാണത് ആളുകളെ സ്വാധീനിക്കുന്നത് എന്നീ കാര്യങ്ങളിലേയ്ക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം. ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് തുടങ്ങാം. അന്ന് മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുണ്ടായിരുന്ന ത്രേസ്യ എന്ന സ്ത്രീ നാടു വിട്ടുപോയ കാര്യമായിരുന്നു സംസാര വിഷയം. ത്രേസ്യ കാണാന്‍ സുന്ദരിയും ഒപ്പം വിവാഹമോചിതയും ആയിരുന്നു. അതിനാല്‍ തന്നെ ത്രേസ്യയെ കുറിച്ച് ആളുകള്‍ പല കഥകളും പ്രചരിപ്പിച്ചിരുന്നു! നാടു വിട്ടു പോകുക കൂടി ചെയ്തതോടെ ഈ കഥകള്‍ ബലപ്പെട്ടു. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു പ്രചരിപ്പിക്കാന്‍ തുടങ്ങി. മൊബൈലും വാട്ട്‌സാപ്പും…

ആപ്പിലാകുന്ന വ്യാജ ക്രിപ്റ്റോയും ട്രേഡിങ്ങ് ഇടപാടുകളും

സുജന കെ സുബ്രഹ്മണ്യന്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ക്രിപ്റ്റോ, ഇതര ട്രേഡിങ്ങ് സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങള്‍ കണ്ട് പണം മുടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ മുടക്കുന്ന മുഴുവന്‍ പണവും ചെന്നുചേരുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കാണ്. കൂടുതല്‍ തുക വാഗ്ദാനം ചെയ്തുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും യാതൊരു തിരിച്ചറിയല്‍ സൂചനകളോ മറ്റുവിവരങ്ങളോ പണം മുടക്കുന്നവര്‍ക്ക് നല്‍കാത്ത രീതിയിലുള്ള വെബ്സൈറ്റുകളും ആപ്പുകളും നിര്‍മിച്ച് പൊതുജനങ്ങളെ വലയിലാക്കി കോടികളാണ് ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുന്നത്. പലവിധ സ്‌കീമുകള്‍ പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കാന്‍ ഏജന്റുമാരും ഇവര്‍ക്കായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ മാതൃകയില്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും ചേര്‍ക്കുന്നതിന് വന്‍തുകയാണ് കമ്മീഷനായി നല്‍കുമെന്ന് പറയാറുള്ളത്. ഏതെങ്കിലും വിദേശ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന രൂപത്തിലാണ് മിക്ക വെബ്‌സെറ്റുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പണം മുടക്കുന്ന ആളുകള്‍ക്ക് അവര്‍ക്കായി നല്‍കുന്ന ഡിജിറ്റല്‍ വാലറ്റില്‍ പണം ഇരട്ടിക്കുന്നതും കോയിന്‍ കൂടുന്നതും കാണാമെങ്കിലും…