ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി സ്‌പ്രൈറ്റ്

ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ന്ന് ശീതള പാനീയമായ സ്‌പ്രൈറ്റ്. സ്‌പ്രൈറ്റിന്റെ വളര്‍ച്ച മാതൃസ്ഥാപനമായ കൊക്കകോളയാണ് പുറത്ത് വിട്ടത്. 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ കമ്പനി പുറത്തുവിട്ടു. കൊക്കകോളയുടെ അറ്റാദായം വര്‍ദ്ധിക്കാന്‍ സ്‌പ്രൈറ്റും ഫ്രൂട്ട് ഡ്രിങ്ക് ബ്രാന്‍ഡായ മാസയും സഹായിച്ചു ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ വളര്‍ച്ചയെ അതിവേഗമായിരുന്നു എന്നും ഉത്പാദനവും വിതരണവും വിപണിയിലെ സാധ്യതകളെ അടിസ്ഥാനമാക്കി ഫലപ്രദമായി നടത്തിയതിനാല്‍ കമ്പനിക്ക് ശക്തമായ വളര്‍ച്ച കൈവരിക്കാനായി എന്ന് കൊക്ക കോള കമ്പനി ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു. തിരിച്ചു നല്‍കേണ്ട ഗ്ലാസ് ബോട്ടിലുകളുടെയും, ഒറ്റ തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെയും വിതരണം ഉയര്‍ന്നുവെന്നും ഇന്ത്യയില്‍ 2.5 ബില്യണ്‍ ഇടപാടുകള്‍ നടത്തിയതായും ജെയിംസ് ക്വിന്‍സി പറഞ്ഞു. ആഗോളതലത്തില്‍ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.  

പാല്‍വില വര്‍ധിപ്പിക്കും ; പഠിക്കാന്‍ മൂന്നംഗ സമിതി

മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്. പാല്‍ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. പുതിയ വില വര്‍ധന ജനുവരിയോടെ നടപ്പില്‍ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: രാജി നല്‍കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

എജ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 200 ഓളം ജീവനക്കാരാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരോടെല്ലാം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബൈജൂസ് ന്യായീകരിക്കുന്നത്. വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഈ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2500ലേറെ ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി ഉദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നടപടിയുടെ ഭാഗമായാണ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ബൈജൂസിലെ ജീവനക്കാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പ്രതിനിധികള്‍ തൊഴില്‍…

പാക്കിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ലോകബാങ്ക്

ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ലോകബാങ്ക്. മഹാ പ്രളയത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ നേരിട്ട വലിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റൈസര്‍ ആണ് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വലുതാണെന്നും റൈസര്‍ പറഞ്ഞു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് കരകയറാന്‍ കൃത്യമായ ദിശാബോധം രാജ്യത്തിന് ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ സഹായിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധിയില്‍ ഉള്ള ജനത്തെ ഉയര്‍ന്ന വൈദ്യുതി ബില്ല് അടിച്ചേല്‍പ്പിച്ച് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും പാകിസ്ഥാനോട് ഉള്ള നിര്‍ദ്ദേശത്തില്‍ റൈസര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഊര്‍ജ്ജ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷമാണ് പാകിസ്ഥാനില്‍ മഹാപ്രളയം ഉണ്ടായത്. 33 ദശലക്ഷം ആളുകള്‍ മഹാപ്രളയത്തിന്റെ…

ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരത്തിനോരുങ്ങി എംജി

ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരത്തിനോരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും. പ്രാദേശിക വിപണിയില്‍ 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപയായിരിക്കും അഫോര്‍ഡബിള്‍ വാഹനങ്ങളുടെ വില. സാധാരണ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയണമെങ്കില്‍ വിലകുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കുന്നത് ആവശ്യമാണെന്ന് എംജി അധികൃതര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നതിന്റെ ഭാഗമായി എംജി മോട്ടോര്‍സ് പ്രാദേശികമായി ബാറ്ററിനിര്‍മ്മാണം ആരംഭിക്കുകയാണ. ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനാണ് എംജി ലക്ഷ്യമിടുന്നത്. പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. നിലവില്‍, ടാറ്റയ്ക്ക് ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകളാണുള്ളത്. 8.5 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെയാണ് ടാറ്റ ഇലക്ട്രിക് കാറുകളുടെ വില.  

ഡിആര്‍ഡിഒയുടെ ഡെയര്‍ ടു ഡ്രീമില്‍ കേരളത്തിന് വിജയത്തിളക്കം

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ)സംഘടിപ്പിച്ച ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ വിജയത്തിളക്കവുമായി കേരളം. പ്രതിരോധ മേഖലയിലെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോഗ്രാമാണ് ഡെയര്‍ ടു ഡ്രീം. കേരളത്തില്‍ നിന്നുള്ള 4 സംഘങ്ങള്‍ ആകെ 20 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കി. ഗുജറാത്തില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുരസ്‌കാരങ്ങള്‍ കൈമാറി. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ പത്തനംതിട്ടയിലെ കോന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐഡ്രോണ്‍ രണ്ടാം സമ്മാനമായ 8 ലക്ഷം രൂപ നേടി. അനി സാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിനാണ് പുരസ്‌കാരം. കൊച്ചി കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐറോവ് ടെക്‌നോളജീസ് വ്യക്തിഗത വിഭാഗത്തില്‍ പുരസ്‌കാരം കരസ്ഥമാക്കി. അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ചതിനാണ് സിഇഒ ജോണ്‍സ്. ടി. മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.…

ഗതാഗതരംഗത്തിന് പുത്തന്‍ ഉണര്‍വായി ഗതിശക്തി

കേന്ദ്രസര്‍ക്കാരിന്റെ പിഎം ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യന്‍ റെയില്‍വേ ഇതുവരെ കമ്മീഷന്‍ ചെയ്തത് 15 കാര്‍ഗോ ടെര്‍മിനലുകള്‍. ഭാവിയില്‍ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ടെര്‍മിനലുകളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കും. കാര്‍ഗോ ടെര്‍മിനലുകളുടെ നിര്‍മ്മാണചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി, മുഴുവനായോ, ഭാഗികമായോ റെയില്‍വേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളില്‍ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍, അത് കണ്ടെത്തേണ്ട പൂര്‍ണ്ണചുമതല ഓപ്പറേറ്റര്‍മാര്‍ക്കായിരിക്കും. മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 2021 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതിയ്ക്ക് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി സാധനങ്ങളും, സേവനങ്ങളുമടക്കം കൈമാറ്റം ചെയ്യുന്നതാണ് മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി.  

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ ടെക്‌നോപാര്‍ക്കിലെ ഹോഡോ സൊല്യൂഷന്‍സും

കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യമേഖല, വിവിധ സംഘടനകള്‍ തുടങ്ങിയവയെ ഏകോപിച്ച് സംയോജിത ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ പങ്കാളികളാകാന്‍ തിരഞ്ഞെടുത്ത 20 സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സും. ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എന്‍ഡ് ടു എന്‍ഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം നല്‍കുന്ന സ്ഥാപനമാണ് ഹോഡോ.

റോള്‍സ് റോയ്സിന്റെ ആദ്യ ഇലക്ട്രിക് കാര്‍ വിപണിയില്‍

വാഹനലോകത്ത് ആഡംബരത്തിന്റെ അവസാനവാായ് റോള്‍സ്-റോയ്‌സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ‘സ്പെക്ടര്‍’ വില്പനയ്‌ക്കെത്തിക്കഴിഞ്ഞു. ആഡംബരത്തിന്റെ ആര്‍ക്കിടെക്ചറില്‍ ഒരുക്കിയ ഈ ഇലക്ട്രിക് സൂപ്പര്‍ കൂപ്പേയുടെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി 2023 അവസാനമേയുണ്ടാകൂ. 577 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും അവകാശപ്പെടുന്നതാണ് സ്പെക്ടറിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്പെക്ടറിന് വെറും 4.5 സെക്കന്‍ഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 520 കിലോമീറ്റര്‍ വരെ ഓടാം. വിപണിയിലെ മറ്റേതൊരു ഇലക്ട്രിക് കാറിനെയും വെല്ലുന്ന റേഞ്ച് തന്നെയാണിത്.  

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ സ്ഥാപിക്കും

വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യകളുള്ള വയനാടിന്റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2022 ന്റെ ആദ്യ പാതിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ റിക്കാര്‍ഡ് വര്‍ധന ഇതിന്റെ തെളിവാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ഏതാനും മാസങ്ങളായി ടൂറിസം വകുപ്പ് നടത്തുന്ന ഇടപെടല്‍ മൂലം സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം വകുപ്പുകളുമായി ആശയവിനിമയം നടത്തി വരുന്നതായും മന്ത്രി പറഞ്ഞു. വയനാടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ പ്രത്യേകം സ്ഥാപിക്കും. അവിടങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ സംവിധാനങ്ങള്‍ ഒരുക്കും. കാരവന്‍ പാര്‍ക്കുകള്‍ക്ക് വലിയ സാധ്യതകളുള്ള…