സ്വകാര്യ പ്രസരണ ലൈന്‍: മാനദണ്ഡവും നിരക്കും 3 മാസത്തിനകം നിശ്ചയിക്കേണ്ടി വരും

സ്വകാര്യ കമ്പനികള്‍ക്കു വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും മാനദണ്ഡങ്ങള്‍ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷന്‍ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈന്‍ വരുമ്പോള്‍ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തോടു കേരളം എതിരാണ്. എന്നാല്‍ വിധി റഗുലേറ്ററി കമ്മിഷന്‍ അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തില്‍ മാനദണ്ഡം തയാറാക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോള്‍ കേരളത്തിനു മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്‌സ്റ്റേഷനുകളോ നിര്‍മിക്കാം. മുംബൈയിലേക്കു ഹൈ വോള്‍ട്ടേജ് പ്രസരണ ലൈന്‍ നിര്‍മിക്കാന്‍ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതിനെതിരെ…

കൊപ്ര വില ഇടിയുന്നു

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നു നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) സംഭരിച്ച 40855 ടണ്‍ കൊപ്ര പൊതുവിപണിയില്‍ വില്‍ക്കുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചതോടെ കേരളത്തില്‍ കൊപ്രവില ഇടിഞ്ഞു തുടങ്ങി. കുറഞ്ഞ വിലയ്ക്കു നാഫെഡില്‍ നിന്നു കൊപ്ര ലഭിക്കുമെന്നതിനാല്‍ വെളിച്ചെണ്ണ ഉല്‍പാദന കമ്പനികള്‍ കേരളത്തിലെ മൊത്തവ്യാപാരികളില്‍ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നു 40600 ടണ്‍ സംഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നു സംഭരിച്ച കൊപ്രയുള്‍പ്പെടെ പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയായി. ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവില്‍ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തില്‍…

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 111 കോടി

ജിഎസ്ടി വെട്ടിപ്പിന്റെ പേരില്‍ 12 ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പലിശയടക്കം ഈടാക്കിയത് 110.97 കോടി രൂപ. 87.6 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.  

സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമെത്തും. യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഇത് പ്രയോജനമാകും. ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളില്‍ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മുഖ്യ…

കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ഗ്ഗാത്മകതയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തിന്റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍…

കേരളത്തില്‍ ഒരു വികസനവും നടക്കില്ല എന്ന ധാരണ മാറി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതില്‍ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുക വഴി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം സ്തംഭനാവസ്ഥയില്‍ ആയിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ദേശീയപാതാ…

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റര്‍ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിന്‍ ഗഡ്കരി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി, മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റര്‍ ആണ് കാസര്‍കോട് മുതല്‍ ആലപ്പുഴ വരെയുള്ള ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടി-കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റര്‍ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരു-മലപ്പുറം പദ്ധതി 72 കിലോമീറ്റര്‍ വയനാട്, കോഴിക്കോട്, മലപ്പുറം…

തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, 20 ലക്ഷം വാഹനങ്ങള്‍

മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ്…

മിഥുനത്തിലെ ‘സേതുമാധവന്‍മാര്‍’ ഇനി പഴങ്കഥ മാത്രം

സംരംഭക വര്‍ഷം പദ്ധതിയുടെ വിജയം പരാമര്‍ശിച്ച് മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ് മിഥുനം സിനിമയിലേതുപോലെ ‘സേതുമാധവന്‍മാര്‍’ പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ‘ദാക്ഷായണി ബിസ്‌കറ്റും’ വില്‍ക്കാന്‍ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തില്‍ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്‌കറ്റ്’ കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. കുറിപ്പില്‍ നിന്ന്: ദാക്ഷായണി ബിസ്‌കറ്റിനു വേണ്ടി മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിനുവേണ്ടി ശഠിക്കുന്ന എന്‍ജിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസില്‍ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്.…

ക്രേസ് ബിസ്‌കറ്റ്‌സ് 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോടിന്റെ സ്വന്തം ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പല രുചികളോടെയുള്ള ബിസ്‌കറ്റുകള്‍ അവതരിപ്പിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, എം.കെ.രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണിത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ്…