ലാഭം വേണം; സിമന്റ് വില കൂട്ടാന്‍ ഒരുങ്ങി കമ്പനികള്‍

ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകര്‍ച്ച, അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലമുള്ള ഉയര്‍ന്ന ഉത്പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്. ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവര്‍ഷം തന്നെ കമ്പനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും. 2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും…

എം.വൈ.കെ ലാറ്റിക്രിറ്റ് അംബാസഡറായി ധോണി

ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉത്പന്നരംഗത്തെ പ്രമുഖരായ എം.വൈ.കെ ലാറ്റിക്രിറ്റിന്റെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയെ പ്രഖ്യാപിച്ചു. നിലവില്‍ ആര്‍ക്കിടെക്റ്റുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ ഏറ്റവുമധികം ശുപാര്‍ശ ചെയ്യുന്നത് കമ്പനിയുടെ ഉത്പന്നങ്ങളാണ്.

സാമ്പത്തിക വളര്‍ച്ച 6.3%

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3%. റിസര്‍വ് ബാങ്കിന്റെ അനുമാനം (6.3%) പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആദ്യപാദത്തില്‍ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 3.58 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കഴിഞ്ഞ വര്‍ഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളര്‍ച്ച നിരക്കുമായി (-23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൃഷി (4.6%), വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ (14.7%) എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഉല്‍പാദനമേഖല (-2.3),…

ആധാര രജിസ്ട്രേഷന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍. ഇതിനായി രജിസ്ട്രേഷന്‍ (കേരള) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ആശ്രയിക്കുന്നത്. ആധാര രജിസ്ട്രേഷന്‍ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി അവസാനിക്കും. രജിസ്ട്രേഷന്‍ നടപടിക്രമം ലളിതവല്‍ക്കരിക്കുന്നതിന് സഹായകരമാകുന്ന ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍ നടപ്പാക്കുന്നതോടുകൂടി ആള്‍മാറാട്ടം പൂര്‍ണമായും തടയാനാകും. ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉള്‍പ്പെടെയുള്ളതില്‍ വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ സംവിധാനം ആദ്യം തിരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും…

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹഡില്‍ ഗ്ലോബല്‍ സംഗമം അടുത്ത മാസം

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമം ഡിസംബര്‍ 15, 16 തീയതികളില്‍ കോവളം റാവിസ് ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം െചയ്യും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വേറിട്ട സംരംഭങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ആഗോള സംഗമം സംഘടിപ്പിക്കുന്നതെന്നു മിഷന്‍ സിഇഒ അനൂപ് അംബിക അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക- വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടാകും. നിക്ഷേപകര്‍ക്കു മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപിക്കാനും അവസരം ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലെ ആശയ വിനിമയം മെച്ചപ്പെടുത്തുകയും ലക്ഷ്യമാണ്. ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ് സംരംഭകര്‍ അനുഭവം പങ്കുവയ്ക്കും. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിങ് മത്സരം ആദ്യ ദിനത്തില്‍ നടക്കും. റജിസ്‌ട്രേഷന് : www.huddleglobal.co.in

ലുലു മാളില്‍ നിന്നും ആഡംബരത്തില്‍ സിനിമയും

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദര്‍ശന കമ്പനിയായ പിവിആര്‍ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്ലക്‌സ് തിരുവനന്തപുരം ലുലു മാളില്‍. 12 സ്‌ക്രീനുകളാണ് ഈ സൂപ്പര്‍പ്ലക്‌സിലുള്ളത്. ഡിസംബര്‍ 5 മുതല്‍ സിനിമാ പ്രദര്‍ശനം നടക്കും. ഐ മാക്‌സ്, ഫോര്‍ ഡി എക്‌സ് തുടങ്ങിയ രാജ്യാന്തര ഫോര്‍മാറ്റുകളില്‍ ഈ സ്‌ക്രീനുകളില്‍ സിനിമ ആസ്വദിക്കാന്‍ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം പിവിആറിന്റെ ലക്ഷുറി സ്‌ക്രീന്‍ വിഭാഗത്തിലുള്ളതാണ്. മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയില്‍ റിക്ലൈനിങ് സീറ്റുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിലും 40 മുതല്‍ 270 സീറ്റുകള്‍ വരെ ആയി 1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അള്‍ട്രാ-ഹൈ റെസലൂഷന്‍ ലേസര്‍ പ്രൊജക്ടര്‍, നൂതന ഡോള്‍ബി 7.1 ഇമ്മേഴ്‌സീവ് ഓഡിയോ, നെക്സ്റ്റ്-ജെന്‍ ത്രി ഡി സാങ്കേതികവിദ്യ എന്നിവയൊക്കെയുണ്ട്. ന്യൂഡല്‍ഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ…

ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരം കെ.എല്‍.എഫ് നിര്‍മ്മലിന്

ഇരുപത് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരത്തിലെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയിലെ കെ.എല്‍.എഫ് നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. നാളികേര വികസന ബോര്‍ഡാണ് നിര്‍മ്മലിനെ നാമനിര്‍ദ്ദേശം ചെയ്തത്. മലേഷ്യയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ കെ.എല്‍.എഫ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ പോള്‍ ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ് എന്നിവരെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.  

ആമസോണ്‍ ഫുഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ആമസോണ്‍ ഫുഡ് 2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആമസോണ്‍ ഇന്ത്യയുടെ ഭക്ഷ്യവിതരണ സേവന വിഭാഗമാണ് ആമസൗണ്‍ ഫുഡ്.സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികള്‍ക്ക് എതിരാളിയായിട്ടായിരുന്നു ആമസോണ്‍ ഫുഡ് ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡിസംബര്‍ 29 മുതല്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വര്‍ഷാവസാന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.  

എഴുതിത്തള്ളിയ കടബാധ്യത: അഞ്ച് വര്‍ഷത്തിനിടയില്‍ തിരിച്ചു പിടിച്ചത് 13% മാത്രം

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയില്‍ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോള്‍, ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍നിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാല്‍, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കില്‍ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതില്‍ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയില്‍ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതില്‍ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.

ഇ-കൊമേഴ്‌സില്‍ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രം

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്‍പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യു നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. താല്‍പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.