ഗൂഗിള്‍ മിനിമം സ്റ്റോറേജ് 15 ജി.ബി.യില്‍നിന്ന് 1000 ജി.ബി.യായി വര്‍ധിപ്പിക്കുന്നു

ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യില്‍നിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയര്‍ത്തുമെന്ന് കമ്പനി ബ്‌ളോഗിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക. ജി-മെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സ്ഥലമില്ലാത്ത പ്രശ്‌നം ഇനിയുണ്ടാകില്ല. മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍നിന്നുള്ള സുരക്ഷ, പലവ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവ പുതുതായി ഉള്‍പ്പെടുത്തും. ജി-മെയില്‍, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിള്‍ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വര്‍ക്ക്സ്‌പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വര്‍ക്ക്സ്‌പേസ് (വര്‍ക്ക്സ്‌പേസ് ഇന്‍ ഡിവിജ്വല്‍) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.  

സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കുന്നു

സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതോടെ സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്‌നങ്ങളെയും കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ഉപയോക്താക്കള്‍ക്ക് തന്നെ പരാതികള്‍ നല്‍കാനാകും. ഇതിനാവശ്യമായ അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ല്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാനലുകള്‍ രൂപീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്തൃ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കാനും 15 ദിവസത്തിനുള്ളില്‍ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ മുതല്‍ നഗ്‌നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങള്‍, തെറ്റായ വിവരങ്ങള്‍, ആള്‍മാറാട്ടം, ഐക്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉള്‍പ്പെടുക. സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളില്‍ അപ്പീല്‍…

ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക് : മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ടെസ്ല ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തു. ഏറ്റെടുത്ത ഉടന്‍തന്നെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പുറത്താക്കി. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ട്വിറ്ററിനെ മസ്‌ക് എങ്ങനെയാവും പൊളിച്ചുവാര്‍ക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്‌ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിയാല്‍ മൂന്ന്…

വാട്‌സ്ആപ്പ് നിശ്ചലമായ സംഭവം: വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം

ചൊവ്വാഴ്ച വാട്‌സ്ആപ്പ് നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. ടെക്സ്റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കള്‍ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങള്‍ പുനരാരംഭിച്ചത്. ഈ വിഷയത്തില്‍ വാട്ട്‌സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയില്‍, ‘സാങ്കേതിക പിശക്’ ആണ് തകരാറിന് കാരണമായതെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.”ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോള്‍ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോര്‍ട്ടുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച്, ആപ്പ് പ്രവര്‍ത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ഡിറ്റക്ടറിലെ ഉപയോക്താക്കള്‍ ഫ്‌ലാഗ് ചെയ്തു. 2021 ഒക്ടോബറിലാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ തടസപ്പെടല്‍ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയെല്ലാം…

4.8 ശതമാനം ആല്‍ക്കഹോള്‍; മാജിക് മൊമെന്റിന്റെ പുതിയ കോക്ടെയ്ല്‍ മിക്‌സുകള്‍ പുറത്തിറക്കി

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മാതാക്കളായ റാഡിക്കോ ഖൈതാന്‍ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ പുതിയ കോക്ടെയ്ല്‍ മിക്‌സുകള്‍ പുറത്തിറക്കി. 4.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വോഡ്ക കോക്ക്‌ടെയിലുകള്‍ ആണ് പുതിയ രുചികളില്‍ മിനി ക്യാനുകളില്‍ പുറത്തിറക്കിയിരിക്കുന്നത്. കോസ്മോപൊളിറ്റന്‍, കോള, മോജിറ്റോ എന്നീ മൂന്ന് വേരിയന്റുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചു. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളില്‍ അടുത്ത മാസത്തോടെ ഉല്‍പ്പന്നങ്ങള്‍ എത്തും. റെഡി-ടു-ഡ്രിങ്ക് ഉല്‍പ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് പുതിയ വേരിയന്റുകള്‍ വിപണിയില്‍ ഇറക്കിയതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമര്‍ സിന്‍ഹ പറഞ്ഞു. ആല്‍ക്കഹോള്‍ കുറഞ്ഞ അളവിലുള്ള കോക്ടില്‍ പാനീയങ്ങള്‍ കുറവായിരുന്നു ഉണ്ടായിരുന്നത് അത് നികത്താനാണ് കമ്പനി ശ്രമിച്ചിട്ടുള്ളത്.  

ഐഫോണ്‍ 14 പ്ലസ് നിര്‍മാണം നിര്‍ത്താന്‍ ആപ്പിള്‍

ഐഫോണ്‍ 14 പ്ലസിന് വിപണിയില്‍ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കാത്തതിനാല്‍ ഐഫോണ്‍ 14 പ്ലസ് നിര്‍മ്മാണം കുറച്ച് വിലയേറിയ ഐഫോണ്‍ 14 പ്രോയുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ നീക്കവുമായി ആപ്പിള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ട്രെന്‍ഡ്‌ഫോഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഫോണ്‍ 14 പ്രോ സീരീസിന്റെ ഉല്‍പ്പാദന വിഹിതം മുമ്പത്തെ 50 ശതമാനത്തില്‍ നിന്ന് മൊത്തം ഉല്‍പ്പാദനത്തിന്റെ 60 ശതമാനമായി ഉയര്‍ന്നു. ഭാവിയില്‍ ഇത് 65 ശതമാനം വരെ ഉയര്‍ന്നേക്കാം. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തില്‍ ഐഫോണ്‍ മോഡലുകളുടെ ഡിമാന്‍ഡ് കുറയുമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടി. റിപ്പോര്‍ട്ട് അനുസരിച്ച്, ഉല്‍പ്പാദനത്തില്‍ 14 ശതമാനം ഇടിവ് വന്ന് ഇത് 52 ദശലക്ഷം യൂണിറ്റിലേക്ക് എത്തും. ഐഫോണ്‍ 14 പ്ലസിന്റെ നിര്‍മാണം ഉടന്‍ നിര്‍ത്താന്‍ ചൈനയിലെ നിര്‍മാതാക്കളോട് ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

യഹൂദവിരുദ്ധ പരാമര്‍ശം : കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

റാപ്പറും ഫാഷന്‍ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്. യഹൂദവിരുദ്ധ പരാമര്‍ശം നടത്തിയതിനാലാണ് പങ്കാളിത്തം അവസാനിപ്പിക്കുന്നത്. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപകാലങ്ങളില്‍ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്നും അവ കമ്പനിയുടെ വൈവിധ്യത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങളെ തകര്‍ക്കാന്‍ പോന്നവയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഡിഡാസുമായുള്ള കരാര്‍ അവസാനിച്ചതോടെ കാനി വെസ്റ്റിന്റെ ആസ്തി 400 മില്യണ്‍ ഡോളറായി ചുരുങ്ങിയെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് അഡിഡാസുമായി പങ്കാളിത്തം ഉണ്ടായിരുന്നപ്പോള്‍ 1.5 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമായിരുന്നു. അഡിഡാസിനെ സംബന്ധിച്ചിടത്തോളം, കാനി വേസ്റ്റുമായുള്ള എല്ലാ പങ്കാളിത്തം അവസാനിപ്പിക്കുകയും എല്ലാ പേയ്മെന്റുകളും കൊടുത്തു തീര്‍ക്കുന്നതും കമ്പനിയുടെ അട്ട വരുമാനത്തില്‍ 248.90 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടാക്കിയേക്കും.  

സൗജന്യ യാത്ര അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികളും അര്‍ഹരായവരും ഒഴികെയുള്ളവരുടെ സൗജന്യ യാത്ര അവസാനിപ്പിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി ആരംഭിച്ചു. ഒരുവര്‍ഷം സൗജന്യ യാത്രയ്ക്കായി കെഎസ്ആര്‍ടിസി മുടക്കുന്ന ശതകോടികളാണ്. സാമ്പത്തികമായി പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ അനര്‍ഹരുടെ സൗജന്യ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രം സൗജന്യ പാസ് നല്‍കിയാല്‍ മതിയെന്നാണ് ഹൈക്കോടതി നിര്‍ദേശം . എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എന്തിനാണു കെഎസ്ആര്‍ടിസി സൗജന്യയാത്ര അനുവദിക്കുന്നതെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 310 കോടി രൂപയുടെ സൗജന്യ യാത്രയാണ് കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇത്രയും ഭീമമായ തുകയ്ക്കുള്ള സൗജന്യ യാത്ര അനുവദിക്കുന്നത് കൊണ്ട് കെഎസ്ആര്‍ടിസിക്ക് എന്ത് നേട്ടമാണുള്ളതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ സ്ഥാപനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സൗജന്യ പാസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യമാണ് ഹൈക്കോടതി…

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേക്ക് എസ്യുവി നിര്‍മാതാക്കളും

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്ര പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറുമായി സഹകരിച്ച് ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് മാത്രമല്ല, പ്യൂഷോ കിസ്ബി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനി ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുറച്ച് കാലം മുമ്പ് ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണ സമയത്ത് കണ്ടെത്തിയിരുന്നു. മഹീന്ദ്രയില്‍ നിന്നുള്ള ഈ പുതിയ പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറിന് 1.6 kWh 48V ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും . കൂടാതെ അതിലെ ബാറ്ററി നീക്കം ചെയ്യാനും കഴിയും. നിലവിലെ മോഡലില്‍ ഇതിന്റെ റേഞ്ച് കുറവാണ്. ഡാറ്റ അനുസരിച്ച്, ഈ സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 42 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, അതേസമയം…

റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തുന്നു

റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തങ്ങളുടെ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റുമെന്നും കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അംബാനി പറഞ്ഞു. അതേസമയം, റിലയന്‍സ് ഇന്റ്‌സ്ട്രീസിന്റെ നിലവിലെ ഓഹരി ഉടമകള്‍ക്ക് പുതിയ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇതില്‍ ഓഹരി വിഹിതം ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ബ്രോക്കിങ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്നും വേര്‍പെടുത്തുന്നതിന്റെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൈക്കൊണ്ടതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍…