Swiss tribe, the emerging car specialists for the caraholic people. This is a group of car enthusiasts led by Dr. Rony Jose who is brought up in the business family- MT Global group and pursued his MBA & Ph.D. in International Business from Switzerland & UK. He is a man of perfection and weaving more success stories, his initiation – Swiss tribe – a home for caraholics with expertise-friendly doctors for their wheels. The Swiss tribe started its journey one and half years back on 2021-July-09 in Kerala at…
Category: FIRM
നിക്ഷേപം ഒന്നരലക്ഷം; പ്രതിമാസ നേട്ടം അരലക്ഷം
സനൂപ് എന്ന പ്രവാസി സംരംഭകന്റെ വിജയമാതൃക ഏതാനും വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി ഒന്നരലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങിയ ആളാണ് സനൂപ്. എറണാകുളം ജില്ലയില്‍ അങ്കമാലിക്ക് അടുത്ത് ചമ്പന്നൂരിലാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം. എന്താണ് ബിസിനസ് ? തികച്ചും വ്യത്യസ്തമായരീതിയില്‍ വളരെ ചെറിയ തുക മുതല്‍മുടക്കിക്കൊണ്ട് വെളിച്ചെണ്ണയും കൊപ്രയും നിര്‍മിച്ചു വില്‍ക്കുകയാണ് ഈ യുവസംരംഭകന്‍. ലൈവ് കോക്കനട്ട് ഓയില്‍ ബിസിനസ് ഇത്രകുറഞ്ഞ നിക്ഷേപത്തില്‍ നടത്തുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ബിസിനസ് ? ഒമാനില്‍ വെല്‍ഡറായിരുന്ന സനൂപ് ഏതാനും വര്‍ഷങ്ങള്‍ അവിടെ ജോലിചെയ്തു. കാര്യമായി ഒന്നും അവിടെനിന്ന് സമ്പാദിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുനാട്ടിലെത്തിയശേഷം ഇനി എന്ത് എന്ന ചിന്ത ഉദിച്ചപ്പോഴാണ് വെളിച്ചെണ്ണയുടെ വിപണി സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്. വെളിച്ചെണ്ണ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് കേരളീയര്‍ക്ക് ചിന്തിക്കാന്‍പോലും ആകില്ല. പക്ഷേ മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ…
മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്
കരകൗശല നിര്‍മാണ വിപണന രംഗത്ത് കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. പക്ഷേ കഴിവുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട പ്ലാറ്റ്ഫോം പലപ്പോഴും ലഭ്യമായിരുന്നില്ല. അതോടൊപ്പം പുരാവസ്തുക്കള്‍ക്ക് മികച്ച വിപണന മൂല്യം നേടുവാനും കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള എക്സ്പോഷര്‍ നല്‍കുവാനും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി മാന്നാര്‍ ക്രാഫ്റ്റ് മാറുന്നത്. വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും പുരാവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ്. കേരളത്തില്‍ അത്തരം കരകൗശല നിര്‍മാണങ്ങളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന പ്രദേശമാണ് മാന്നാര്‍. അവിടെ നിന്നും ഒരു സംരംഭം ലോക വിപണിയില്‍ തന്നെ സുപ്രധാന സ്ഥാനം നേടുകയെന്നത് ചെറിയ കാര്യമല്ല. 2017ല്‍ മുഹമ്മദ് സാദിഖ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് മാന്നാര്‍ ക്രാഫ്റ്റ് എന്ന ഒരു വലിയ സംരംഭമായി…
പ്ലൈവുഡ് ഉത്പന്ന മേഖലയില്‍ മൂന്നുപതിറ്റാണ്ടിന്റെ സേവനവുമായി വേക്ക്ഫീല്‍ഡ്
മൂന്നുപതിറ്റാണ്ടുകളായി പ്രീമിയം ഗുണനിലവാരമുള്ള പ്ലൈവുഡ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വേക്ക്ഫീല്‍ഡ്. 1991ല്‍ വളരെ ചെറിയ രീതിയില്‍ കണ്ണൂരിലെ വളപട്ടണം ആസ്ഥാനമാക്കിയാണ് വേക്ക്ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. വേക്ക്ഫീല്‍ഡിന്റെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ സംരംഭം 2014ലാണ് സൈദ് വാഖിഫ് അബിദ് എന്ന സംരംഭകന്റെ കൈകളില്‍ എത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഹോള്‍ സെയില്‍ ആന്റ് റീട്ടെയ്ല്‍ സ്ഥാപനമായി വേക്ക്ഫീല്‍ഡ് വിപുലീകരിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പ്ലൈവുഡ് ബ്രാന്‍ഡായി വേക്ക്ഫീല്‍ഡ് മാറുകയാണ്. പ്ലൈവുഡിന്റെ നിര്‍മാണം മികച്ച അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ലോകോത്തര മെഷിനറികള്‍ ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിലാണ് നിര്‍മാണം. ഇതിലൂടെ വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും കുറ്റമറ്റ സൗന്ദര്യവും ഫിനിഷിങും നല്‍കി അവ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഗുണനിലവാരം നഷ്ടപ്പെടുത്താതെ തന്നെ പ്രോസസ്സ് പാരാമീറ്ററുകളുടെ ഒപ്റ്റിമൈസേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ…
മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കമ്പ്യൂട്ടര്‍ പാര്‍ക്ക്
നമുക്കുചുറ്റും ഇന്ന് നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തത് മൂലം പലര്‍ക്കും അവരുടെ അവസരങ്ങള്‍ നഷ്ടമാകുന്നു. ഇത്തരത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സിന്‍സ് ജോസ് എന്ന സംരംഭകന്‍ നടത്തുന്ന സ്ഥാപനമാണ് കമ്പ്യൂട്ടര്‍ പാര്‍ക്ക്. നവീന തൊഴില്‍ മേഖലകളില്‍ പുത്തന്‍ തലമുറയ്ക്ക് പരിശീലനം നല്‍കാന്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന് കഴിയുന്നു. അധ്യാപകനില്‍ നിന്നും സംരംഭകനിലേയ്ക്ക് കോളേജ് അധ്യാപകനായാണ് സിന്‍സ് ജോസ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിദേശത്ത് ജോലിയിലിരിക്കെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസ്സില്‍ ഉണ്ടായത്. വിദ്യാഭ്യാസരംഗവും തൊഴില്‍ മേഖലയും തമ്മിലെ അന്തരം മനസ്സിലാക്കിക്കൊണ്ടാണ് കമ്പ്യൂട്ടര്‍ പാര്‍ക്കിന് തുടക്കം കുറിച്ചത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളിലെ സ്‌കില്‍ വളര്‍ത്തി എടുത്തുകൊണ്ട് നവീന തൊഴില്‍ മേഖലകളില്‍ അവരെ നൈപുണ്യമുള്ളവരാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു. കമ്പ്യൂട്ടര്‍ പാര്‍ക്കിലൂടെ കരിയര്‍ ഡെവലപ്മെന്റ് ഐടി, വിദ്യാഭ്യാസ…
ഐടി പരിശീലനരംഗത്തെ സേവന മികവില്‍ ആസ്പയര്‍ അക്കാദമി
പഠനം കഴിഞ്ഞാലുടന്‍ ഒരു മികച്ച ജോലി ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ മികച്ച ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലാനുസൃതമായി അപ്‌ഡേറ്റഡ് ആയിരിക്കുകയും വേണം. പ്രത്യേകിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചിയിലെ ആസ്പയര്‍ ഐടി അക്കാദമി. 2019ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ പരിശീലന സ്ഥാപനങ്ങളില്‍ ഒന്നാണ്. നിമിഷ മോഹന്‍, റീബ വര്‍ഗീസ്, നീതു മോഹന്‍ എന്നീ യുവസംരംഭകരാണ് ആസ്പയര്‍ ഐടി അക്കാദമിക്ക് പിന്നില്‍. സീഡ് ഫണ്ടിങ് അടക്കമുള്ളവയിലൂടെ ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കുറഞ്ഞ കാലയളവില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് സ്വന്തമാക്കിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ എഴുപത് ശതമാനവും ഇന്ന് ഐടി മേഖലയില്‍നിന്നുമാണ്. കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും കമ്പനികളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും ടൂളുകളിലുമായി ഒരുപാട് വ്യത്യാസമുണ്ട്. അപ്‌ഡേറ്റായവര്‍ക്കു മാത്രമേ തങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കൂ. ഐടി…
അറേബ്യന്‍ രുചികളുടെ വൈവിധ്യവുമായി അല്‍ബേ
വ്യത്യസ്ത രുചികള്‍ തേടിപോകുന്നവരും അത് ആസ്വദിച്ച് കഴിക്കുന്നവരുമാണ് മലയാളികള്‍. ആ രുചി വൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ് വിളമ്പുകയാണ് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബേക്ക്. കേരളത്തില്‍ ആദ്യമായി അറേബ്യന്‍ വിഭവങ്ങള്‍ അവതരിപ്പിച്ചത് അല്‍ബേക്കാണ്. 1991ല്‍, മലപ്പുറത്ത് ഒരു കല്യാണമണ്ഡപത്തോടൊപ്പം ഒരു മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റായിട്ടാണ് അല്‍ബേക്കിന്റെ ആരംഭം. മൊയ്തീന്‍കുട്ടി ഹാജിയാണ് ഈ അറേബ്യന്‍ റെസ്റ്റോറന്റിന്റെ അമരക്കാരന്‍. കെഎച്ച്ആര്‍എ (കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍) മുന്‍ സംസഥാന പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ് മൊയ്തീന്‍കുട്ടി ഹാജി. പാരമ്പര്യത്തിന്റെ തനത് രുചി മലബാറില്‍ തുടക്കമിട്ട അല്‍ബേക്ക് ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി ശാഖകളുള്ള റെസ്റ്റോറന്റ് ശൃംഖലയാണ്. 1997ല്‍ കോഴിക്കോട് വിമാനത്താവളത്തിലും 2000ല്‍ കോട്ടയ്ക്കലിലും 2004ല്‍ തിരൂരിലും സ്ഥാപനം പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. പിന്നീട് 2018ല്‍ ഫിസ്റ്റോ എക്‌സ്പ്രസ് എന്ന പുതിയ മോഡല്‍…
Build your royal dream with GO ROYAL
തേക്ക് ഫര്‍ണിച്ചറുകള്‍ക്കായി രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോറുമായി തിരുവനന്തപുരം സ്വദേശിയായ യുവസംരംഭകന്‍. എംബിഎ പഠനകാലത്ത് കൂടെ കൂടിയ ബിസിനസ് മോഹം ഗോകുല്‍രാജ് പൂര്‍ത്തീകരിച്ചത് ഗോ റോയല്‍ അസോസിയേറ്റ്സ് എന്ന നൂതന സംരംഭത്തിലൂടെയാണ്. കോവിഡ് മിക്ക സംരംഭങ്ങളേയും പിന്നോട്ട് വലിച്ചപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രതിസന്ധിയെ അവസരമാക്കുകയാണ് ചെയ്തത്. ഒരൊറ്റ ക്ലിക്കിലൂടെ കസ്റ്റമേഴ്സിന് ആവശ്യമായ ഡോറുകളും വിന്‍ഡോകളും മറ്റു ഫര്‍ണിച്ചറുകളും കേരളത്തിനകത്തും പുറത്തും എത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ റോയല്‍ അസോസിയേറ്റ്സ്. ബാങ്കില്‍ നിന്നും ബിസിനസിലേക്ക് അസംഘടിതമായിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ ഇകൊമേഴ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയ ഗോകുല്‍രാജിന്റെ കരിയര്‍ ആരംഭിച്ചത് സ്വകാര്യ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായാണ്. ബംഗ്ളൂരുവിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് കോളേജിലെ പഠനകാലത്തു തന്നെ ഓറാക്കിളില്‍ ജോലി ലഭിച്ചെങ്കിലും സ്വന്തം സംരംഭമെന്ന മോഹത്താല്‍ ജോലിക്ക് ചേര്‍ന്നില്ല. സ്വകാര്യ ബാങ്കിലെ ജോലി ഹോം ലോണ്‍ വിഭാഗത്തിലായതിനാല്‍ തിരുവനന്തപുത്തെ…
സ്വപ്നഭവനങ്ങള്‍ സുരക്ഷിതമാക്കാന്‍ ആര്‍ടെക് ട്രേഡ്‌ലൈന്‍സ്
സുരക്ഷിതവും സുന്ദരവുമായ ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരത്തിന് കരുത്ത് പകരുകയാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്. ഹൈബ്രാന്‍ഡഡ് ലോക്കുകളുടെയും ഹാര്‍ഡ് വെയറുകളുടെയും കിച്ചണ്‍ സൊല്യൂഷന്‍സിന്റെയും വിപണന രംഗത്ത് എട്ടു വര്‍ഷത്തെ തിളക്കമാര്‍ന്ന സേവന പാരമ്പര്യവുമായാണ് ആര്‍ടെക് ജൈത്രയാത്ര തുടരുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര കെട്ടിട നിര്‍മാണ ഉത്പന്ന വിപണന കമ്പനിയായ ആര്‍ടെക് ട്രേഡ്ലൈന്‍സ്, വിപണനത്തിനായി വിപുലമായ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഹൈടെക് മാര്‍ക്കറ്റിങ് സ്ഥാപനം കൂടിയാണ്. പാലക്കാട് സ്വദേശിയായ അജിത് സി. എ ചെറു സംരംഭമായി 2016ലാണ് ആര്‍ടെക് ട്രേഡ്ലൈന്‍സിന് തുടക്കം കുറിച്ചത്. ഹാര്‍ഡ് വെയര്‍ ഫീല്‍ഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഏഴു വര്‍ഷത്തെ അനുഭവ സമ്പത്തായിരുന്നു അജിത്തിന്റെ പക്കലുണ്ടായിരുന്ന മുതല്‍മുടക്ക്. ഒരു ജീവനക്കാരന്‍ മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 36 ജീവനക്കാരില്‍ എത്തി നില്‍ക്കുന്നു. 2018ന്റെ തുടക്കത്തില്‍ മലപ്പുറത്ത് ഉത്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ്…
ബേക്കിങ് സംരംഭകരുടെ വഴികാട്ടിയായി ദ കേക്ക് സ്റ്റോറീസ്
ഒരു സംരംഭത്തെ വിജയിപ്പിക്കുന്നത് എപ്പോഴും ഉപഭോക്താക്കളാണ്. മികച്ച രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു സംരംഭത്തിനും വളര്‍ച്ച ഉണ്ടാകുകയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താവിന്റെ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ സന്ദീപിന്റെ ദ കേക്ക് സ്റ്റോറീസ് എന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. ബേക്കിങ് ആക്സസറികളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് തിരുവനന്തപുരം കേന്ദ്രമാക്കി ഇന്ന് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദ കേക്ക് സ്റ്റോറീസ്. ജീവനക്കാരി തൊഴിലുടമയായ വഴി ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന സൗമ്യ തന്റെ കുട്ടികള്‍ക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയും ഇടവേള കാരണം പിന്നീട് കരിയറിലേക്ക് മടങ്ങുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തപ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന തീരുമാനത്തിലേക്കെത്തിയത്. ആദ്യമായി ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതുകൊണ്ടുതന്നെ തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൗമ്യ അഭിമുഖീകരിച്ചു. ജീവിത പങ്കാളിയായ സന്ദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്‍ബലമാണ് സംരംഭവുമായി…