നെടുമ്പാശ്ശേരിയില്‍ നിന്നുള്ള മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിച്ചു

മലേഷ്യ എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.ദിനേശ് കുമാര്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, മലേഷ്യ എയര്‍ലൈന്‍സ് മാനേജര്‍ ഷജീര്‍ സുല്‍ത്താന്‍, സെലിബി മാനേജര്‍ മാത്യൂ തോമസ് എന്നിവര്‍ സംസാരിച്ചു. ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35ന് ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളില്‍ പുലര്‍ച്ചെ 12.35ന് മടങ്ങും. നിലവില്‍ എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ലൈനുകള്‍ളും കൊച്ചി-ക്വാലാലംപൂര്‍ സര്‍വീസ് നടത്തുന്നുണ്ട്. മലേഷ്യ എയര്‍ലൈന്‍സും പ്രവര്‍ത്തനം തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 20 സര്‍വീസുകളായി.  

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (K-DISC) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേറ്റര്‍സ് പ്രോഗ്രാം (YIP) 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 മുതല്‍ 37 വയസ്സ് വരെയുള്ള യുവജനങ്ങളില്‍ യഥാര്‍ത്ഥ ജീവിത പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ, സംസ്ഥാനതല വിജയികളാകുന്ന ടീമുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമൈന്‍, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാന്‍ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷന്‍ പദ്ധതിയാണ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം എന്ന് കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.  

നഗരസഭകളില്‍ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും

നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോര്‍പറേഷനുകളില്‍ രണ്ടുവീതവും, മുന്‍സിപ്പാലിറ്റികളില്‍ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴിയാണ് നൂറുപേരുടെയും തെരഞ്ഞെടുപ്പ്. ശുചിത്വ കേരളത്തിലേക്കുള്ള യാത്രയിലെ നിര്‍ണായക ചുവടുവെപ്പാകും യുവ പ്രഫഷണല്‍മാരുടെ നിയമനമെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തി പകരും. 2026 ഓടെ ശുചിത്വ കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.…

ഇന്ത്യന്‍ ഗെയിമിംഗ്; 860 കോടിയുടെ വിപണി മൂല്യം

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 കോടി ഗെയിമര്‍മാരാണ് 2020-21ല്‍ ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍, ഗെയിമിംഗ് ആപ്പുകള്‍, പുതിയ യൂസര്‍മാര്‍ (ഗെയിമേഴ്സ്) പെയ്ഡ് ഗെയിമര്‍മാരുടെ വര്‍ദ്ധന, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.

വി.ഐ.ടി- എ.പി സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചു

വി.ഐ.ടി-എ.പി സര്‍വകലാശാല വിവിധ വിഷയങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഐ.കെ.പി നോളജ് പാര്‍ക്ക്, പ്‌ളൂറല്‍ ടെക്നോളജി എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വാണിജ്യവത്കരണം, പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, ഇകുബേഷന്‍ ഫണ്ടിംഗ് എന്നീ മേഖലകളിലാണ് ഐ.കെ.പിയുമായി സഹകരണം. മെക്കാനിക്കല്‍ പരിശീലനം, തൊഴില്‍ലവസരം ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്‌ളൂറല്‍ ടെക്നോളജിയുമായി സഹകരിക്കുന്നത്. ഹൈദരാബാദ് എച്ച്.ഐ.സി.സിയില്‍ നടന്ന 16-ാമത് ഇന്റര്‍നാഷണല്‍ നോളജ് മില്ലേനിയം കോണ്‍ഫറന്‍സ് – 2022ല്‍ വി.ഐ.ടി-എ.പി വൈസ് ചാന്‍സലര്‍ ഡോ.എസ്.വി.കോട്ടറെഡ്ഡി, ഐ.കെ.പി ചെയര്‍മാന്‍ ഡോ.ദീപന്‍വിത ചാതോപാദ്ധ്യായ, പ്‌ളൂറല്‍ ടെക്നോളജി സി.ഇ.ഒ സുനില്‍ സൗരവ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.  

മൊബൈല്‍ ഇന്ധന വിതരണത്തിന് ഇനി റീപോസ് പേയും

മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ഇന്ധനം ക്രെഡിറ്റ് സംവിധാനത്തിലൂടെ നല്‍കുന്ന റീപോസ് പേ അവതരിപ്പിച്ചു. ഡാറ്റം എന്ന സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ചാകും പ്രവര്‍ത്തനം. രാജ്യത്തെ 200ലേറെ പട്ടണങ്ങളിലെ രണ്ടായിരത്തിലേറെ പങ്കാളികളുടെ പിന്തുണയോടെയാകും ഇത് പ്രവര്‍ത്തിക്കുക. സാങ്കേതിക വിദ്യാ മുന്നേറ്റം പ്രയോജനപ്പെടുത്തി ഇന്ധനത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം മറികടന്നാകും ഇത് സാദ്ധ്യമാക്കുക. ഡീസല്‍ ആയിരിക്കും തുടക്കത്തില്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് സ്ഥായിയായ ഇന്ധന വിതരണ സംവിധാനം ഉറപ്പാക്കാനുള്ള റീപോസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. 2017 ല്‍ തുടക്കം കുറിച്ചത് മുതല്‍ ഈ കോമേഴ്സ് പ്രയോജനപ്പെടുത്തി കാര്‍ബണ്‍ ന്യൂട്രല്‍ ലോകത്തേക്കുള്ള വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി വരികയാണ് റീ പോസ്. ദ്രവ, വാതക, വൈദ്യുത ഇന്ധനങ്ങള്‍ എല്ലാം മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് റീപോസ് ശ്രമിക്കുന്നത്. നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ…

പൊതുഗതാഗതത്തിന്റെ എല്ലാം സാധ്യതകളും ഉപയോഗപ്പെടുത്തും: ഹര്‍ദീപ് സിംഗ് പുരി

2047ഓടെ മെട്രോയും ബസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കുന്ന തരത്തില്‍ മാറാനാകണം. സോളാര്‍ പാനലുകളുടെ വില കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പഞ്ചസാരയ്ക്ക് പുറമെ കാര്‍ഷികാവശിഷ്ടങ്ങള്‍, വൈക്കോല്‍, മുള എന്നിവയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയിലുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.  

കെ ഫോണ്‍ ഗുണഭോക്തക്കളുടെ തെരഞ്ഞെടുപ്പ് ഉടന്‍

കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വിജ്ഞാന സമൂഹ നിര്‍മ്മിതി എന്ന നവകേരള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിത്. ഇന്റര്‍നെറ്റ് കുത്തകകള്‍ക്കെതിരെയുള്ള കേരളത്തിന്റെ…

വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസ് പരിഗണിക്കും

ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് അധികൃതമായി ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടു. ഐ.ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.  

റിലയിന്‍സ് അജിയോയില്‍ നിന്നും ഇനി സ്‌പോര്‍ട്‌സ് ഷൂസും

റിലയിന്‍സ് അജിയോ ബിസിനസ് അത് ലെയ്ഷര്‍ ബ്രാന്‍ഡ് എക്‌സലറെയ്റ്റ് പുറത്തിറക്കി സ്‌പോര്‍ട്‌സ് പ്രേമികളുടെ അഭിരുചികള്‍ക്കൊത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളും പാദരക്ഷകളുമാണ് വിപണിയിലിറക്കിയത്. 699 രൂപ വിലയില്‍ തുടങ്ങുന്ന ബ്രാന്‍ഡുകള്‍ മുതല്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഷൂസ്, ട്രാക് പാന്റ്, ടീ ഷര്‍ട്ട്, ഷോര്‍ട്‌സ് തുടങ്ങി?യ വൈവിദ്ധ്യമാര്‍ന്ന സ്‌പോര്‍ട്‌സ് അനുബന്ധ ഉത്പന്നങ്ങളാണ് എക്‌സലറെയ്റ്റ് ബ്രാന്‍ഡില്‍ ലഭ്യമാകുക. പ്രശസ്ത ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു.