ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു. മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍…
Category: NEWS & EVENTS
ഇന്ധനവില കുറഞ്ഞില്ല
ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികള്‍. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലര്‍മാര്‍ക്ക് കമ്പനികളില്‍ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആപ്പില്‍ ഇതനുസരിച്ച് വില മാറുകയും ചെയ്തു. മാധ്യമങ്ങളില്‍ ഇക്കാര്യം വരുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലര്‍മാരുടെ ഫോണില്‍ എത്തി. ആപ്പില്‍ വില പഴയപടിയാകുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎല്‍ നല്‍കുന്ന വിശദീകരണം.
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം. ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന…
സുസ്ഥിര വികസനം; ഒന്നാം സ്ഥാനം നേടി ദുബായ് എയര്‍പോര്‍ട്ട്
സുസ്ഥിരത പദ്ധതിക്കുള്ള ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ജനറല്‍ അസംബ്ലിയിലാണ് പുരസ്‌ക്കാരം നല്‍കിയത്. സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുബായ് എയര്‍പോര്‍ട്ട്‌സ്, ഡിഎക്‌സ്ബിയുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 കണ്‍വെന്‍ഷണല്‍ ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് & ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചതും ടെര്‍മിനല്‍ 2-ല്‍ 15,000 സോളാര്‍ പാനലുകള്‍ നിര്‍മ്മിച്ചതും പുരസ്‌കാരം നേടാന്‍ സഹായിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് 2016 ലാണ് ആരംഭിക്കുന്നത്. വ്യോമയാന വ്യവസായത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും കമ്പനികളും ആളുകളും നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്‌ക്കാരം
ഓഹരിവിപണി കുതിച്ചു; 60000 കടന്ന് സെന്‍സെക്‌സ്
തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനവും ഓഹരിവിപണി കുതിച്ചതോടെ സെന്‍സെക്‌സ് 60000 പോയിന്റും നിഫ്റ്റി 18000 പോയിന്റും തിരിച്ചുപിടിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ ആഴ്ച പലിശ ഉയര്‍ത്തുമെന്ന ആശങ്കയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. സെന്‍സെക്‌സ് 786.74 പോയിന്റ് കുതിച്ച് 60,746.59ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 225.40 പോയിന്റ് ഉയര്‍ന്ന് 18,012.20ലും വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രാടെക്ക് സിമന്റ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 1568.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരിവിപണികള്‍ തകര്‍ച്ച നേരിട്ടു. അതേസമയം, രൂപയുടെ മൂല്യം 34 പൈസ താഴ്ന്ന് 82.81 രൂപയിലെത്തി.
കുതിച്ചുയര്‍ന്ന് ജിഎസ്ടി വരുമാനം
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഉത്സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകള്‍ ഉയര്‍ന്നതുമാണ് വരുമാനത്തെ ഉയര്‍ത്തിയത്. ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുള്‍പ്പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ മാസം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു.
മസ്‌കിന്റെ ട്വിറ്റര്‍ ടീമില്‍ ശ്രീറാം കൃഷ്ണനും
ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌കിനെ സഹായിക്കാനുള്ള കോര്‍-ടീമില്‍ ചെന്നൈയില്‍ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുന്‍ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവില്‍ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ജനറല്‍ പാര്‍ട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5 പേരെയാണ് സഹായത്തിനായി മസ്‌ക് ഒപ്പം കൂട്ടിയിരിക്കുന്നത്. താല്‍ക്കാലികമായിട്ടാണ് സേവനമെന്ന് ശ്രീറാം തന്നെ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും കമ്പനിയുടെ തലപ്പത്തെ പ്രധാന പദവികളിലൊന്നില്‍ അദ്ദേഹം എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ എ16സെഡിലെ നിലവിലെ ജോലി വിടാന്‍ ആലോചനയില്ലെന്നാണ് ശ്രീറാമുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഭാര്യ ആര്‍തി ഫെയ്‌സ്ബുക്കിന്റെ മുന്‍ പ്രോഡക്ട് ഡയറക്ടറും ക്ലബ്ഹൗസിന്റെ ഇന്ത്യ മേധാവിയുമായിരുന്നു.
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു
19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുറച്ചു. നവംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 115.5 രൂപയും, കൊല്‍ക്കത്തയില്‍ 113 രൂപയും, മുംബൈയില്‍ 115.5 രൂപയും ചെന്നൈയില്‍ 116.5 രൂപയും കുറയും. വില പരിഷ്‌കരണത്തോടെ, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1,744 രൂപയും കൊല്‍ക്കത്തയില്‍ 1846 രൂപയും മുംബൈയില്‍ 1696 രൂപയും ചെന്നൈയില്‍ 1,893 രൂപയും ആയിരിക്കും. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കുറച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
തൊഴില്‍ സഭ സംരംഭകര്‍ക്കുള്ള ജനകീയ പദ്ധതി: മന്ത്രി എ.കെ ശശീന്ദ്രന്‍
സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് തൊഴില്‍ സഭയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ സഭയിലൂടെ ഉറപ്പാക്കും. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിന്…
കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികവനുസരിച്ച് ഗ്രേഡിങ് നല്‍കാനും തീരുമാനമായി. ഇനി മികവും ഗ്രേഡും അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളവും പ്രമോഷനും ട്രാന്‍സ്ഫറുമൊക്കെ പരിഗണിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ മികവനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരംതിരിക്കും. വളര്‍ച്ചയും പ്രവര്‍ത്തനമികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയരും. ഇങ്ങനെ എ, ബി, സി, ഡി എന്നാക്കി തിരിച്ചിരിക്കുന്നവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന എ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ ഡയമണ്ട് എന്ന് ബ്രാന്‍ഡ് ചെയ്യും. സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്‍പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്.…