ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഉപഭോക്തൃസംതൃപ്തി മെച്ചപ്പെട്ടതും ഉത്സവകാലവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയാണ്. 2021 സെപ്തംബറില്‍ 80,227 കോടി രൂപയായിരുന്നു.
Category: NEWS & EVENTS
എയര്‍ഇന്ത്യ എക്സ്പ്രസിന് വിജയവാഡ-ഷാര്‍ജ സര്‍വീസ്
എയര്‍ഇന്ത്യ എക്സ്പ്രസ് വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള ആദ്യ സര്‍വീസിന് തുടക്കമിടുന്നു. ഇന്ന് വൈകിട്ട് 6.35നാണ് കന്നിപ്പറക്കല്‍. 13,669 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷാര്‍ജയില്‍ നിന്ന് തിരികെപ്പറക്കുമ്പോള്‍ നിരക്ക് 339 ദിര്‍ഹം. വിജയവാഡയിലേക്കും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകളുള്ള ഏക വിമാനക്കമ്പനി എയര്‍ഇന്ത്യ എക്സ്പ്രസാണ്
രണ്ടുവര്‍ഷത്തെ താഴ്ചയില്‍ വിദേശ നാണയശേഖരം
ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ കനത്ത ഇടിവ് തുടരുന്നു. ഒക്ടോബര്‍ 21ന് സമാപിച്ച വാരത്തില്‍ ശേഖരം 380 കോടി ഡോളര്‍ താഴ്ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 360 കോടി ഡോളര്‍ താഴ്ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാന്‍ മുഖ്യകാരണം. കരുതല്‍ സ്വര്‍ണശേഖരം 24.7 കോടി ഡോളര്‍ താഴ്ന്ന് 3,721 കോടി ഡോളറായി.
നെടുമ്പാശ്ശേരി വിമാനത്താവളം: ശൈത്യകാല പട്ടികയില്‍ 1,202 സര്‍വീസുകള്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സര്‍വീവുകളുണ്ടാകും. നിലവിലെ വേനല്‍ക്കാല ഷെഡ്യൂളില്‍ 1,160 ആയിരുന്നു. ശൈത്യകാലത്ത് കൊച്ചിയില്‍ നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. 20 എണ്ണം വിദേശ എയര്‍ലൈനുകളാണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയുമാണ് മുന്നില്‍. ദുബായിലേക്ക് ആഴ്ചയില്‍ 44 പുറപ്പെടലുകളുണ്ടാകും. അബുദാബിയിലേക്കും മസ്‌കറ്റിലേക്കും 30 സര്‍വീസുകള്‍. ക്വാലാലംപൂരിലേക്ക് 25 സര്‍വീസുകള്‍. എയര്‍ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടന്‍ സര്‍വീസുകളും തുടരും. ആഭ്യന്തരതലത്തില്‍ 327 സര്‍വീസുകളാണുണ്ടാവുക. ആഴ്ചയില്‍ ബംഗളൂരുവിലേക്ക് 104, ഡല്‍ഹിയിലേക്ക് 56, മുംബയിലേക്ക് 42, ഹൈദരാബാദിലേക്ക് 24, ചെന്നൈയിലേക്ക് 52. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളുണ്ടാകും. ഇന്‍ഡിഗോ 163, എയര്‍ഇന്ത്യ 28, എയര്‍ഏഷ്യ 56,…
കാബ്‌കോ കമ്പനി ജനുവരിയില്‍ ആരംഭിക്കും- മന്ത്രി പ്രസാദ്
കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ചവിപണി കണ്ടെത്താനുള്ള (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി (കാബ്കോ) ജനുവരിയില്‍ സജ്ജമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തമുണ്ടാകും. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോത്പാദനക്ഷമത, സംഭരണം, വില, മൂല്യവര്‍ദ്ധിത വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 1,076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ദ്ധിത ഉത്പന്നമെങ്കിലും നിര്‍മ്മിക്കണം. കര്‍ഷകര്‍ വന്യമൃഗശല്യം മൂലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള പേപ്പര്‍ പ്രോഡക്ട്സില്‍ ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും
വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുതിയ കമ്പനിയാക്കിയശേഷമുള്ള ആദ്യ വാണിജ്യാധിഷ്ഠിത ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എന്‍.വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റാണ് ഉത്പാദിപ്പിക്കുക. 3,000 കോടി രൂപ വിറുവരവാണ് ലക്ഷ്യം. 3000 പേര്‍ക്ക് തൊഴിലും പ്രതിവര്‍ഷം അഞ്ചുലക്ഷം മെട്രിക് ടണ്‍ ഉത്പാദനശേഷിയും ഉന്നമിടുന്നു. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. നിര്‍മ്മാണപ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകള്‍ നിര്‍മ്മിക്കും. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തില്‍ നിന്നും വനംവകുപ്പിന്റെ തോട്ടത്തില്‍ നിന്നും 24,000 മെട്രിക് ടണ്‍ തടി സാമഗ്രികള്‍ ലഭ്യമാക്കും. ബാങ്കുകളുടെയും…
ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യയ്ക്ക് പ്രിയം റഷ്യ
കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 സെപ്തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്ചയുമാണിത്.ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി.
കേന്ദ്രത്തിന് ഉത്തരം കൊടുത്ത് വാട്‌സാപ്പ്
വാട്‌സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെറ്റ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെറ്റയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാങ്കേതിക തകരാറു മൂലം രണ്ട മണിക്കൂര്‍ നേരത്തേക്ക് വാട്‌സാപ്പ് പ്രവര്‍ത്തനം മുടങ്ങിയത്. വാട്‌സാപ്പ് മെസ്സേജും കോളുകളും കൂടാതെ വാട്‌സാപ്പ് ബിസിനസും വാട്‌സാപ്പ് പേയും പ്രവര്‍ത്തനം മുടക്കിയിരുന്നു. തകരാര്‍ നടന്നതിന്റെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ഔട്ടേജേ് ഉണ്ടായതെന്നും അത് പരിഹസിച്ചതായും വട്‌സാപ്പും മെറ്റായും അറിയിച്ചിരുന്നു. കമ്പനി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിഷാദശാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടിയുടെ ഫണ്ടുമായി സില്‍വര്‍ നീഡില്‍ വെഞ്ചേഴ്‌സ്
വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സില്‍വര്‍നീഡില്‍ വെഞ്ചേഴ്സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. 100 കോടി രൂപയുടെ ഫണ്ട്, അടുത്ത 18 മാസത്തിനുള്ളില്‍ 30 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കും. എക്‌സ് സീഡ് പാര്‍ട്ണേഴ്സിന്റെ സ്ഥാപകരായ അജയ് ജെയ്നും ദീപേഷ് അഗര്‍വാളും ചേര്‍ന്നാണ് ഫണ്ട് സ്ഥാപിച്ചത്. ഓഗസ്റ്റില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഫണ്ടിന് അംഗീകാരം നല്‍കി. ഫണ്ട് പ്രധാനമായും സസ്റ്റൈനബിലിറ്റി, ഡയറക്ട്-ടു-കണ്‍സ്യൂമര്‍ കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. 3-5 വര്‍ഷത്തിനുള്ളിലാകും എക്‌സിറ്റ്. ഫണ്ട് ലക്ഷ്യമിടുന്നത് 1 രൂപ മുതല്‍ 6 കോടി രൂപ വരെയാണ്, സില്‍വര്‍നീഡില്‍ വെഞ്ചേഴ്സ് കോഫൗണ്ടറും മാനേജിംഗ് പാര്‍ട്ണറുമായ അജയ് ജെയിന്‍ പറഞ്ഞു. ആദ്യനിക്ഷേപമെന്ന നിലയില്‍ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്ലാറ്റ്ഫോമായ നോറിഷില്‍ വെളിപ്പെടുത്താത്ത തുക സില്‍വര്‍ നീഡില്‍ വെഞ്ചേഴ്‌സ് നിക്ഷേപിച്ചിരുന്നു.
വിലക്കയറ്റം രൂക്ഷം: റിസര്‍വ് ബാങ്ക് വീണ്ടും അടിയന്തിര യോഗം വിളിച്ചു
വിലക്കയറ്റത്തിന്റെ തോത് പ്രതീക്ഷിച്ചതിലും വര്‍ധിച്ചതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ കമ്മിറ്റി വീണ്ടും യോഗം ചേരും. നവംബര്‍ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് റിസര്‍വ് ബാങ്കിന്റെ പ്രതികരണം ഈ യോഗത്തില്‍ വ്യക്തമാകും. വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയരുന്ന സാഹചര്യത്തില്‍, റിസര്‍വ്ബാങ്ക് യോഗം ചേര്‍ന്ന് ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ എടുത്തേക്കാവുന്ന സമയവും ഒരു റിപ്പോര്‍ട്ട് വഴി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നാണ് നിലവിലെ ചട്ടം. സെപ്റ്റംബര്‍ 30 നായിരുന്നു ധന നയ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബര്‍ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം നവംബര്‍ രണ്ടിനാണു നടക്കുക. ഇതിനു ശേഷമാണു ആര്‍ബിഐ അടിയന്തിര യോഗം ചേരുക ഇക്കഴിഞ്ഞ ഒക്ള്‍ടോബര്‍ 12ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തിലെ ഇന്ത്യയിലെ…