ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായി നടത്തിയ ചര്‍ച്ചയില്‍ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സപ്ലൈകോയുമായി കരാറിലേര്‍പ്പെടാനും നെല്ലുസംഭരണത്തില്‍ സഹകരിക്കാനും തീരുമാനമായി. മില്ലുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മില്‍ അലോട്ട്മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ചില കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സര്‍ക്കാരിന് അരിയാക്കി തിരികെ നല്‍കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാവാതെ മാറിനില്‍ക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു. നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്രസര്‍ക്കാര്‍ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റല്‍ നെല്ല് പ്രോസസ്സ് ചെയ്യുമ്പോള്‍ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും…
Category: NEWS & EVENTS
കാനറ ബാങ്കിന് ലാഭം 2525 കോടി
നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 18.51% വര്‍ധിച്ചു.മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു.
കേന്ദ്ര ബജറ്റ്: നിര്‍ദേശം തേടി കേന്ദ്രം
കേന്ദ്ര ബജറ്റില്‍ വരുത്തേണ്ട നികുതി പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വ്യവസായ-വാണിജ്യ സംഘടനകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്‌ക്കേണ്ടത്. അവസാന തീയതി: നവംബര്‍ 5.
ഇലക്ട്രിക് ആകാന്‍ ഇന്ത്യന്‍ സൈന്യം
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാന്‍ സൈന്യം പദ്ധതിയിടുന്നത്. 25 ശതമാനം ലൈറ്റ് വെഹിക്കിളുകളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോര്‍സൈക്കിളുകളുമാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. ഇതിനായി ഫാസ്റ്റ് ചാര്‍ജറുകളും സ്ലോ ചാര്‍ജറുകളും അടങ്ങിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ 60 ബസുകള്‍ക്കും 24 ഫാസ്റ്റ് ചാര്‍ജറുകള്‍ക്കുമുള്ള ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കുമെന്നും ആര്‍മി പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനായി, കഴിയുന്നത്ര ഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയാണ് സൈന്യം. പൊതുജനങ്ങള്‍ക്കുളള ട്രാന്‍സ്പോര്‍ട്ടിന്റെ ഭാഗമായി സൈന്യം ഇവികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റ് പോലുള്ള…
ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി
ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ജനപ്രിയ വിനോദ സഞ്ചാര പാക്കേജ് ടൂറായിരുന്ന ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. പ്രതിദിനം 900 രൂപ മാത്രം ചെലവു വരുന്ന 10,15 ദിന ബജറ്റ് ടൂര്‍ പാക്കേജുകളായിരുന്നു ഭാരത് ദര്‍ശന്റെ ഭാഗമായുണ്ടായിരുന്നത്. സ്വകാര്യ ടൂറിസ്റ്റ് ട്രെയിനുകളുടെ കടന്നു വരവോടെയാണു ഭാരത് ദര്‍ശന്‍ ട്രെയിന്‍ ഓടിക്കുന്നതു ഐആര്‍സിടിസി അവസാനിപ്പിച്ചത്. രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ചെലവുകുറഞ്ഞ യാത്രകളായിരുന്നു പ്രധാന ആകര്‍ഷണം. സ്ലീപ്പര്‍ ക്ലാസ് യാത്ര, വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ഗൈഡിന്റെ സേവനം തുടങ്ങിയവയുണ്ടായിരുന്നു. തീര്‍ഥാടകര്‍ ഏറെ ആശ്രയിച്ചിരുന്ന ഭാരത് ദര്‍ശന്‍ രാമായണ യാത്രയും നിര്‍ത്തലാക്കിയിട്ടുണ്ട്. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണു സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു ടൂറിസ്റ്റ് ട്രെയിനോടിക്കാന്‍ അനുമതി നല്‍കിയത്. ദക്ഷിണ റെയില്‍വേയില്‍ 2 സ്വകാര്യ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇവരുടെ ഏറ്റവും കുറഞ്ഞ പാക്കേജില്‍…
ലോട്ടറി നറുക്കെടുപ്പ് ഇനി യുട്യൂബിലും ഫെയ്‌സ്ബുക്കിലും ലഭ്യമാകും
ലോട്ടറി നറുക്കെടുപ്പും ലോട്ടറി വില്‍പന സംബന്ധിച്ച വിവരങ്ങളും ഇനി ഫെയ്‌സ്ബുക്കിലൂടെയും യുട്യൂബിലൂടെയും അറിയിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ ഏതാനും സ്വകാര്യ ചാനലുകളിലൂടെ മാത്രമാണ് നറുക്കെടുപ്പിന്റെ തല്‍സമയ പ്രക്ഷേപണമുള്ളത്. ഫെയ്‌സ്ബുക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ സജീവമാകാനായി അധികം പണം ചെലവിടില്ല. പകരം ലോട്ടറി വകുപ്പിലെ ജീവനക്കാരെ ചുമതലപ്പെടുത്തും.
400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യുടെ കരാര്‍
നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തില്‍നിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറില്‍ കെ.എസ്.ഇ.ബിയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. രാജന്‍ ഖോബ്രഗഡെ, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാകേഷ് കുമാര്‍ എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. പിറ്റ്‌ഹെഡ് നിലയമായതിനാല്‍ കുറഞ്ഞ നിരക്കില്‍ താലാബിരയില്‍നിന്നു വൈദ്യുതി ലഭ്യമാകും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുവാദത്തോടെയാണു വൈദ്യുതി വാങ്ങലിനായി കെ.എസ്.ഇ.ബി. കരാര്‍ ഒപ്പുവച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസം ക്രിയാത്മകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
സ്‌കൂളുകളില്‍ ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാന്‍ ഇന്ത്യ. കല, സാമൂഹിക ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകവും, നൂതനവുമായ പരിഹാരം കണ്ടെത്താന്‍ ഡിസൈന്‍ തിങ്കിംഗ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം തന്നെ പല സ്‌കൂളുകളിലും ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴ്സ് ആരംഭിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ സെല്ലും, ഐഐടി ബോംബെയിലെ അദ്ധ്യാപകരും ചേര്‍ന്നാണ് കോഴ്‌സിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണം, കണ്ടെത്തല്‍, വിശകലനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്‍ക്കൊള്ളുന്നതാണ് ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന നിലവിലുള്ള നൈപുണ്യ പാഠ്യപദ്ധതി ഒരു ഓപ്ഷണല്‍ വിഷയമാണ്, പരീക്ഷകള്‍ പാസാകാന്‍ ഇതൊരു മാനദണ്ഡമായിരിക്കില്ല. 7 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ തിങ്കിംഗ് സംബന്ധിക്കുന്ന പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കാനാണ് നിലവില്‍…
കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി ഒറ്റ പോര്‍ട്ടല്‍
കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി ഇടപാടുകള്‍ക്കായി സംയോജിത പോര്‍ട്ടല്‍. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ മതിയാകും. ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ പെന്‍ഷന്‍ സേവ പോര്‍ട്ടല്‍ കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചു. ബാക്കി 16 പെന്‍ഷന്‍ വിതരണ ബാങ്കുകളും അവരുടെ പോര്‍ട്ടലുകള്‍ ഇതുമായി ഉടന്‍ ബന്ധിപ്പിക്കും. നിലവില്‍ പെന്‍ഷനുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളും ഇതുമായി ലയിപ്പിക്കും.ബന്ധിപ്പിക്കല്‍ പൂര്‍ണ തോതിലാകുന്നതോടെ ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പെന്‍ഷന്‍ അക്കൗണ്ട് തുറക്കാം. പ്രതിമാസ പെന്‍ഷന്‍ സ്ലിപ്പുകള്‍, ഫോം 16, ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്ഥിതി എന്നിവയെല്ലാം ഈ പോര്‍ട്ടലിലൂടെ അറിയാനാകും.
മോട്ടര്‍ വാഹന ചെക്ക് പോസ്റ്റ് സേവനം 21 മുതല്‍ ഓണ്‍ലൈനില്‍
സംസ്ഥാന അതിര്‍ത്തിയിലുള്ള, മോട്ടര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനം 21 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റും. കേരളത്തിനകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ്, നികുതി തുടങ്ങി 5 സേവനങ്ങളാണ് ചെക്ക് പോസ്റ്റുകളിലുണ്ടായിരുന്നത്. ഈ സേവനങ്ങള്‍ക്കായി വാഹന്‍ സോഫ്റ്റ്വെയറില്‍ പ്രത്യേക ചെക്ക് പോസ്റ്റ് മൊഡ്യൂള്‍ ലഭ്യമാണ്. സേവനങ്ങളെല്ലാം വാഹനിലേക്കു മാറ്റുന്നതിന് സൗകര്യമൊരുക്കിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്നു നിര്‍ദേശം മാസങ്ങള്‍ക്കു മുന്‍പുതന്നെ നല്‍കിയിരുന്നു. എന്നാല്‍ കേരളം മെല്ലെപ്പോക്കിലായിരുന്നു. ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമെന്നായിരുന്നു വാദം. ഇപ്പോഴും ഇവ നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.