ഇഡ്‌ലിയുണ്ടാക്കുന്ന വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കില്‍ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയില്‍ 24 മണിക്കൂറും ഇഡ്‌ലിയും, ചട്‌നിയും ലഭ്യമാക്കും. ട്വിറ്ററില്‍ പങ്കുവെച്ച വെന്‍ഡിംഗ് മെഷീനിന്റെ പ്രവര്‍ത്തന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതിനോടകം തന്നെ 1,100-ലധികം റീട്വീറ്റുകളും, 6,050 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇഡ്‌ലി, വട, പൊടി ഇഡ്‌ലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും, ഫുഡ് ഓര്‍ഡര്‍ നല്‍കാനും സാധിക്കും. 12 മിനിറ്റിനുള്ളില്‍ 72 ഇഡ്‌ലികള്‍ വരെ വിതരണം ചെയ്യാന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Category: NEWS & EVENTS
ഇലക്ട്രിക് വാഹനങ്ങള്‍ കൂളാക്കാന്‍ നാസയും
നാസയുടെ സ്‌പേസ് കൂളിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ വികസിപ്പിച്ച ടെക്‌നോളജിക്ക് നിലവിലുള്ളതിലും വേഗതയില്‍ ഇലക്ട്രിക് വണ്ടികള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. ബഹിരാകാശത്തെ ചില വൈദ്യുത സംവിധാനങ്ങളില്‍ ശരിയായ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച സങ്കീര്‍ണ്ണമായ കൂളിംഗ് ടെക്‌നിക്, നിലവില്‍ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് വാഹന ചാര്‍ജറുകളേക്കാള്‍ അഞ്ചിരട്ടി കറന്റ് നല്‍കുമെന്ന് നാസ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ‘Subcooled flow boiling’ എന്ന നാസയുടെ ഹീറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റത്തിന് ഉയര്‍ന്ന ചാര്‍ജ് വഹിക്കുന്ന കേബിളുകളെ തണുപ്പിക്കാന്‍ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ നാസ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാസയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ Flow…
ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള; മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 18ന് രാവിലെ 10 മണിക്ക് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡജറ്റ് പ്രക്രീയയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്നും ബഡ്ജറ്റ് പ്രൊപ്പോസലുകള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. പൊതുധനം ബഡജറ്റ് പ്രക്രീയയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയില്‍ അധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ വികസനത്തിന് ആനുപാതികമായി വിഹിതം ഉറപ്പുവരുത്തിക്കൊണ്ട് വിഭിന്ന ലിംഗക്കാര്‍ക്കിടയിലുള്ള അസമത്വങ്ങളെ ക്രമാനുഗതമായി കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. ജെന്‍ഡര്‍ റെസ്‌പോന്‍സിബില്‍ ബഡ്ജറ്റിങ്…
റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദി വ്യവസായരംഗത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 10 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. പരമാവധി ഉത്പാദനം ലക്ഷ്യമിട്ടാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഖാദി വ്യവസായ മേഖലയില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കും. 42 കോടി രൂപയുടെ വില്‍പ്പനയാണു ഖാദി മേഖലയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപയുടെ വില്‍പ്പന നടത്താനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഖാദി വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ എല്ലാം കുടുംബങ്ങളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഖാദി…
ഫുട്‌ബോള്‍ ലോകകപ്പ്; ഖത്തര്‍ എയര്‍വേയ്‌സില്‍ നിയമനം
ദോഹയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കുകയാണ് ഖത്തര്‍ എയര്‍വെയ്സ്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് കൈകാര്യം ചെയ്യുന്നതിനായാണ് നിയമനം. ഈ റിക്രൂട്ട്‌മെന്റിലൂടെ നിലവിലുള്ള 45,000 ത്തോളം വരുന്ന തൊഴിലാളികളുടെ എണ്ണം 55,000 ആയി വര്‍ദ്ധിപ്പിക്കാനാണ് ദോഹ ആസ്ഥാനമായുള്ള എയര്‍വെയ്സ് ലക്ഷ്യമിടുന്നത്. പുതിയ നിയമനങ്ങളില്‍ എത്ര പേരെ സ്ഥിരതപ്പെടുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ ഫിലിപ്പൈന്‍സ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടന്നിരുന്നു. കോവിഡിന്റെ ഭാഗമായി ഡെസ്റ്റിനേഷന്‍ 33 നഗരങ്ങളിലേക്ക് ചുരുക്കിയതിന് ശേഷം ജീവനക്കാരുടെ എണ്ണം 37,000-ത്തില്‍ താഴെയായി എയര്‍വെയ്സ് കുറച്ചിരുന്നു. അതിനുശേഷം 150-ലധികം ഡെസ്റ്റിനേഷനുകളിലേക്ക് പ്രവര്‍ത്തനം വര്‍ധിപ്പിച്ചു. ടൂര്‍ണമെന്റിനിടെ, ദോഹയില്‍ എത്തുന്ന അധിക ഫ്‌ലൈറ്റുകള്‍ക്ക് വഴിയൊരുക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് അതിന്റെ ഷെഡ്യൂളിന്റെ 70% ക്രമീകരിക്കുകയും വിമാനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് മറ്റ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയും ഫ്രീക്വന്‍സികള്‍ കുറയ്ക്കുകയും ചെയ്തു.…
വാട്‌സാപ്പിന് കനത്ത തിരിച്ചടി; സിസിഐ അന്വേഷണത്തിന് സ്റ്റേയില്ല
കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പും മാതൃകമ്പനിയായ മെറ്റയും (ഫെയ്‌സ്ബുക്) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.ആര്‍ ഷാ, സുധാംഷു ധൂളിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിസിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മെറ്റ സുപ്രീം കോടതിയെ സമീപിച്ചത്. മെറ്റയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യത്തെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ വര്‍ഷം കോംപറ്റീഷന്‍ കമ്മിഷന്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്.
പൊടിയരി കയറ്റുമതി നിരോധനം കേന്ദ്രം നീക്കി
പൊടിയരി കയറ്റുമതി നിരോധനം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അരി കയറ്റുമതി വ്യാപാരികള്‍ക്കു പകരുന്നത് ആശ്വാസം. അടുത്ത മാര്‍ച്ച് 31 വരെ 3.97 ലക്ഷം ടണ്‍ പൊടിയരി കയറ്റുമതി ചെയ്യാനാണ് അനുമതി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമായി സെപ്റ്റംബര്‍ 9 നാണു കേന്ദ്രം പൊടിയരി കയറ്റുമതി നിരോധിച്ചത്. സെപ്റ്റംബര്‍ 8 നു മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് ഓപ്പണ്‍ ചെയ്ത വ്യാപാരികള്‍ക്കാണു കയറ്റുമതിക്ക് അനുമതി. രാജ്യത്തെ നെല്ല് ഉല്‍പാദനത്തിലും ഭക്ഷ്യധാന്യ ശേഖരത്തിലും കുറവുണ്ടായതു പരിഗണിച്ചായിരുന്നു കയറ്റുമതി നിരോധനം. അപ്രതീക്ഷിതമായി കയറ്റുമതി നിരോധിച്ചതോടെ 4 ലക്ഷം ടണ്‍ പൊടിയരി വിവിധ തുറമുഖങ്ങളിലും വെയര്‍ഹൗസുകളിലും കെട്ടിക്കിടന്നു നശിക്കുന്ന സ്ഥിതിയാണെന്നു റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ വാണിജ്യ മന്ത്രാലയത്തിനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി വ്യാപാരി സമൂഹത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന പരിഗണിച്ചാണു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി)…
പാഴ്‌സലെത്തിക്കാന്‍ ഡ്രോണ്‍
എമിറേറ്റ്സ് പോസ്റ്റ് സൈറ്റുകളിലേക്ക് പാഴ്സലുകളും, രേഖകളും എത്തിക്കാന്‍ ഏരിയല്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ യുഎഇ. അബുദാബി പോര്‍ട്ട് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ മക്ത ഗേറ്റ്വേ, യുഎഇ ഔദ്യോഗിക തപാല്‍ ഓപ്പറേറ്ററായ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, ഏരിയല്‍ ലോജിസ്റ്റിക്സ് പ്രൊവൈഡറായ സ്‌കൈഗോ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹ്രസ്വദൂര യാത്രകളോടെ ആരംഭിക്കുന്ന സര്‍വീസ് പിന്നീട് ദീര്‍ഘദൂരമായി വ്യാപിപ്പിക്കും. മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷണം, അടിയന്തിര രേഖകള്‍ എന്നിവ ആവശ്യക്കാരിലേയ്ക്ക് വേഗത്തിലെത്തിക്കാനാകുന്ന സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സംയോജിത ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസായ മാര്‍ഗോ ഹബുപയോഗിച്ച് മക്ത ഗേറ്റ്വേ, എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിനും, ഉപഭോക്താക്കള്‍ക്കുമിടയിലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുഗമമാക്കും. യുഎഇയുടെ ഔദ്യോഗിക തപാല്‍ ഓപ്പറേറ്ററായ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പായിരിക്കും ട്രാക്കിംഗ്, സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. തത്സമയ ട്രാക്കിംഗിനുള്ള ഓപ്ഷനോടു കൂടിയ സംവിധാനത്തില്‍, ഡ്രോണ്‍ സൊല്യൂഷനുകള്‍ നല്‍കുന്നത് സ്‌കൈ ഗോ ആയിരിക്കും.
യുഎഇയില്‍ മെറ്റാവേഴ്‌സ് ആശുപത്രി വരുന്നു
യുഎഇയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ആശുപത്രിയുടെ പ്രഖ്യാപനം നടന്ന് GITEX GLOBAL 2022. പദ്ധതിയുടെ ഒന്നാം ഘട്ടം 2022 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഹോസ്പിറ്റല്‍ പ്രഖ്യാപിച്ച Thumbay ഗ്രൂപ്പ്. റോബോട്ടിക്‌സ് ശസ്ത്രക്രിയയെ എങ്ങനെ മാറ്റുന്നുവെന്ന് ഡാവിഞ്ചി സര്‍ജിക്കല്‍ റോബോട്ടിക്‌സ് ഉപയോഗിച്ച് സര്‍ജറി നടത്തുന്ന ഷാര്‍ജയിലെ അല്‍ ഖാസിമി ഹോസ്പിറ്റല്‍ GITEX വേദിയില്‍ വിശദീകരിച്ചു. കോവിഡ്-19പാന്‍ഡെമിക്കില്‍ നിന്ന് ഏറ്റവും വേഗത്തില്‍ കരകയറുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി. നിക്ഷേപങ്ങളെയും ടൂറിസത്തെയും പ്രതിഭകളെയും ആകര്‍ഷിക്കുന്ന മികച്ച ബിസിനസ് അന്തരീക്ഷം യുഎഇ സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. GITEX GLOBAL-ന്റെ 42-ാം എഡിഷനില്‍ സംവദിക്കുകയായിരുന്നു അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം “നെഫര്‍റ്റിറ്റി” യാത്ര ഒക്ടോബര്‍ 20 ന്
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 20 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. ആഡംബര കപ്പലില്‍ അഞ്ചു മണിക്കൂര്‍ നേരം 44 കിലോമീറ്റര്‍ സംഗീത വിരുന്നിന്റെ അകമ്പടിയോടെ നടത്തുന്ന യാത്രയില്‍ വിഭവ സമൃദ്ധമായ അത്താഴ വിരുന്നും ഉണ്ടാകും. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയുടെ ഈ സീസണിലെ അവസാന യാത്രയാണിത്. പാലക്കാട് നിന്നും 30 പേര്‍ക്കാണ് അവസരം. ഇതുവരെ വിജയകരമായ 42 സുരക്ഷിത യാത്രകളാണ് നെഫര്‍റ്റിറ്റിയില്‍ നടത്തിയിട്ടുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9947086128 ല്‍ വിളിക്കുകയോ വാട്ട്സ് ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം