കോവിഡ് മഹാമാരിയില്‍ തകര്‍ന്ന ടൂറിസം വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് ഹോങ്കോംഗ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ അഞ്ച് ലക്ഷത്തോളം വിമാന ടിക്കറ്റുകളാണ് ഹോങ്കോംഗ് സൗജന്യമായി നല്‍കുന്നത്. ചൈനയുടെ ‘സീറോ-കോവിഡ്’ നയങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ അടുത്തിടെ വരെ ഹോങ്കോങ്ങില്‍ കഠിനമായ ക്വാറന്റൈന്‍ നിയമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യാന്‍ ഇനി ക്വാറന്റൈന്‍ ആവശ്യമില്ല. കോവിഡില്‍ മുങ്ങിയ വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്താനായി ശ്രമിക്കുന്നുണ്ടെന്നും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു എന്നും ഹോങ്കോങ്ങിന്റെ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് പറഞ്ഞു. ഇതിനായി 254.8 ദശലക്ഷം ഡോളര്‍ ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി. 2020-ല്‍ വ്യോമയാന വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഹോങ്കോംഗിലെ എയര്‍ലൈനുകളില്‍ നിന്ന് ഏകദേശം 500,000 വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങിയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് വ്യക്തമാക്കി. ഹാങ്കോങ്ങിനെ വീണ്ടും മികച്ച വിനോദ…
Category: NEWS & EVENTS
400 ആപ്പുകള്‍ അപകടകാരികളെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയുടെ മുന്നറിയിപ്പ്
400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ. പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തുന്ന ആപ്പുകളെക്കുറിച്ച് ഏകദേശം 1 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കുമെന്ന് മെറ്റ അറിയിച്ചു. ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ ഈ വര്‍ഷം തിരിച്ചറിഞ്ഞതായി മെറ്റ അറിയിച്ചു. ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്നം അറിയിച്ചതായി മെറ്റാ പറഞ്ഞു. ഫോട്ടോ എഡിറ്റര്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഇത്തരം ആപ്പുകള്‍ എത്രത്തോളം ജനപ്രിയമാണെന്ന് സൈബര്‍ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവര്‍ സമാനമായ തീമുകള്‍ ഉപയോഗിച്ച് വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു.
ഐടി കമ്പനികള്‍ ചെലവു ചുരുക്കുന്നു; നിയമനങ്ങള്‍ മരവിപ്പിച്ചു
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു. 2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി…
ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്രവും എല്‍ഐസിയും
കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നു. തങ്ങളുടെ 60.72 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തില്‍ 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മെയ് മാസത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐപിഒ വഴി കേന്ദ്ര സര്‍ക്കാര്‍ 24,450 രൂപ സമാഹരിച്ചിരുന്നു. നിലവില്‍ ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനും എല്‍ഐസിക്കും സംയുക്തമായി 94 ശതമാനം ഓഹരിയാണുള്ളത്. കേന്ദ്രത്തിന് 45.48 ശതമാനം ഓഹരിയും, എല്‍ഐസിയുടെ കൈവശം 49.24 ശതമാനം ഓഹരികളുമാണ് ഉള്ളത്. വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കേന്ദ്രം അതിന്റെ 30.48 ശതമാനം ഓഹരിയും എല്‍ഐസി 30.24 ശതമാനം ഓഹരിയുമാണ് വിറ്റഴിക്കുക. നീക്കം പ്രവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്തെ ഒരു പൊതുമേഖലാ ബാങ്കിന്റെ ആദ്യ സ്വകാര്യ വല്‍ക്കരണമായിരിക്കും ഇത്.
കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ
കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ…
പണപ്പെരുപ്പത്തില്‍ മുങ്ങി തുര്‍ക്കി
രണ്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് തുര്‍ക്കിയുടെ പണപ്പെരുപ്പം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തുര്‍ക്കിയുടെ വാര്‍ഷിക പണപ്പെരുപ്പം സെപ്റ്റംബറില്‍ 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 83.45 ശതമാനത്തിലെത്തി. ഉപഭോക്തൃ വില മുന്‍ മാസത്തേക്കാള്‍ 3.08 ശതമാനം ഉയര്‍ന്നതായി ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളേക്കാള്‍ കൂടുതലാണ് പണപ്പെരുപ്പം എന്ന് വിദഗ്ധര്‍ പറയുന്നു. വാര്‍ഷിക നിരക്ക് 186.27 ശതമാനമായി സ്വതന്ത്ര പണപ്പെരുപ്പ റിസര്‍ച്ച് ഗ്രൂപ്പ് വിലയിരുത്തുന്നു. കഴിഞ്ഞ മാസം, തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു. വിലക്കയറ്റം ഉണ്ടായിരുന്നിട്ടും തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം ഉയര്‍ന്നിട്ടും ബെഞ്ച്മാര്‍ക്ക് നിരക്ക് 12 ശതമാനമായി സെന്‍ട്രല്‍ ബാങ്ക് കുറച്ചു. നിരക്ക് കുറച്ചതോടെ യുഎസ് ഡോളറിനെതിരെ ലിറ വീണ്ടും ഇടിഞ്ഞു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും ലിറയുടെ ഇടിവും പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. അതേസമയം, പ്രസിഡന്റ് റജബ് ത്വയ്യിബ്…
നോര്‍വ്വീജിയന്‍ കമ്പനികളുടെ സംഗമം ജനുവരിയില്‍
കേരളത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള നോര്‍വ്വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ്‌ലെയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചു. ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്‌സ്, എം ടി ആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ അവരവരുടെ…
യുവജനങ്ങളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി മാറ്റാന്‍ കഴിയണം :മന്ത്രി രാധാകൃഷ്ണന്‍
യുവജനങ്ങളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി മാറ്റാന്‍ കഴിയണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ചേലക്കര നിയോജക മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ശേഷി നമ്മുടെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ അവരെ സംരംഭകരാക്കി മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ മേഖലയുടെയും സാധ്യതകള്‍ മനസ്സിലാക്കി വേണം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനെന്നും വ്യവസായ വകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം പുതു സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി…
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും
കൊച്ചിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാന്‍ ഓസ്‌കോ മാരിടൈമിന് താല്‍പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കായി ജെസ്സ് ഓസ്ല്ലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്. കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്‌കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു. ഓസ്‌കോ മരൈനു വേണ്ടി രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് നിര്‍മ്മിച്ചു നല്‍കിയത്. ലോകത്ത് ആദ്യത്തെ പൂര്‍ണ്ണ ഓട്ടോമാറ്റിക്, ഇലക്ട്രിക് ബാര്‍ജുകള്‍ നിര്‍മ്മിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്‌കോയാണ് ചെയ്തത്. കേരളത്തില്‍ കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ജലപാതയില്‍ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാര്‍ജുകളുടെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോര്‍ട്ടനിലെ…
ആദ്യ ഹീറോ വിഡ പുറത്തിറക്കി
കാത്തിരിപ്പിനൊടുവില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഹീറോ വിഡ വി1 എന്നാണ് സ്‌കൂട്ടറിന്റെ പേര്. പുതിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ വി1 പ്ലസ്, വി1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് വില. പുതിയ ഹീറോ വിഡ വി1 ഇ-സ്‌കൂട്ടര്‍ കമ്പനി ഘട്ടം ഘട്ടമായി പുറത്തിറക്കും. ആദ്യം ബാംഗ്ലൂര്‍, ദില്ലി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 2,499 രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൂട്ടര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.