വെറ്ററിനറി മെഡിസിന്‍ നിര്‍മാണരംഗത്തെ ഏക കേരളീയ ബ്രാന്‍ഡായി വെറ്റ് ഒറിജിന്‍

  മൃഗങ്ങള്‍ക്ക് മാത്രമുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏക കമ്പനി എന്ന നിലയില്‍ ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് വെറ്റ് ഒറിജിന്‍. അനിമല്‍ ഹെല്‍ത്ത്, പെറ്റ് ഹെല്‍ത്ത്, പൗള്‍ട്രി ഹെല്‍ത്ത്, അക്വാ ഹെല്‍ത്ത്, ഹെര്‍ബല്‍സ്, ഗാലനിക്കല്‍ ഡ്രഗ്സ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറില്‍പരം ഉത്പന്നങ്ങളാണ് വെറ്റ് ഒറിജിന്‍ വിപണിയില്‍ എത്തിക്കുന്നത്. 1991ല്‍ സര്‍ക്കാരിന്റെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് മരുന്നുകളും അനുബന്ധ ഉത്പന്നങ്ങളും വിതരണം ചെയ്തുകൊണ്ട് ഈ രംഗത്ത് പ്രവേശിച്ച തിരുവനന്തപുരം സ്വദേശിയായ മധു രാമാനുജന്‍ ആണ് വെറ്റ് ഒറിജിന്റെ അമരക്കാരന്‍. 2014ല്‍ അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിര്‍മ്മാണ ലൈസന്‍സോടുകൂടി അന്താരാഷ്ട്ര ഗുണമേന്മാ നിബന്ധനകള്‍ പാലിച്ചുള്ള GMP ISO 9001-2015 സര്‍ട്ടിഫിക്കറ്റുകളോടെ അലോപ്പതി, ആയുര്‍വേദ മരുന്നുകളും അനിമല്‍ ഫീല്‍ഡ് സപ്ലിമെന്റുകളും ഫീഡ് അഡിറ്റീവ്സ് വിറ്റാമിനുകളും മിനറല്‍സുകളും വെറ്റ് ഒറിജിന്‍ നിര്‍മിക്കുന്നുണ്ട്. ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള HVAC സിസ്റ്റം…

സൗന്ദര്യസംരംക്ഷണത്തിന്റെ ഓര്‍ഗാനിക് വിജയഗാഥ

  ഓര്‍ഗാനിക് കോസ്മെറ്റിക് രംഗത്ത് ഇന്ന് ഒട്ടേറെ ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും വിശ്വസിച്ചു വാങ്ങാവുന്നവ ചുരുക്കമാണ്. അതില്‍ പേരെടുത്ത് പറയാവുന്നതാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്ട്‌സ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു ബാലചന്ദ്രനാണ് ഈ സംരംഭത്തിന് പിന്നില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തികച്ചും അപ്രതീക്ഷിതമായി ആരംഭിച്ച ബിസിനസിലൂടെ ഇന്ന് മികച്ച വരുമാനം നേടാന്‍ ഈ സംരംഭകയ്ക്കു സാധിക്കുന്നു. ഒരു ഉത്പന്നത്തില്‍ നിന്നും ആരംഭിച്ച ബിസിനസ് ഇന്ന് എഴുപത്തി നാലോളം ഉത്പന്നങ്ങളിലേയ്ക്ക് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. വീടിനോട് ചേര്‍ന്നുള്ള പ്ലാന്റില്‍ സ്വന്തമായാണ് എല്ലാ പ്രൊഡക്ടുകളും നിര്‍മിക്കുന്നത്. ഹെയര്‍ കെയര്‍ പ്രൊഡക്ടുകള്‍, സ്‌കിന്‍ കെയര്‍ പ്രൊഡക്ടുകള്‍, കാജല്‍ തുടങ്ങി ഒരാളുടെ സൗന്ദര്യ സംരക്ഷണത്തിനാവശ്യമായ എല്ലാം കൃഷ്ണാസ് ഓര്‍ഗാനിക് പുറത്തിറക്കുന്നു. ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന ഉപഭോക്താക്കളുടെ നീണ്ടനിരതന്നെയാണ് ഈ സംരംഭത്തിന്റെ വിജയസാക്ഷ്യവും.   സംരംഭകയിലേക്കുള്ള കടന്നുവരവ്   തികച്ചും അവിചാരിതമായാണ് സംരംഭക…

പ്രകൃതി നല്‍കിയ സംരംഭക വിജയം

  സ്വപ്നം കണ്ട ലോകം കൈക്കുമ്പിളിലാക്കാന്‍ സീറോ ഇന്‍വെസ്റ്റ്മെന്റുമായി ഹര്‍ഷ പുതുശ്ശേരി എന്ന യുവ സംരംഭക ആരംഭിച്ച യാത്ര ഇന്ന് വിജയവഴിയിലാണ്. സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസില്‍ മുളപൊട്ടിയപ്പോള്‍ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം കഴിവും ആത്മവിശ്വാസവും മാത്രമായിരുന്നു. ആ കരുത്തിന്റെ പിന്‍ബലത്തിലാണ് ചുരുങ്ങിയകാലം കൊണ്ട് ‘ഐറാലൂം’ എന്ന ബ്രാന്‍ഡ് ഈ കോഴിക്കോടുകാരി പടുത്തുയര്‍ത്തിയത്. ഈവര്‍ഷം സെപ്തംബറില്‍ ഐറാലൂം മൂന്ന് വര്‍ഷം പിന്നിടുകയാണ്. ഇക്കാലയളവില്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രചാരമുള്ളതാക്കാന്‍ ഐറയിലൂടെ ഹര്‍ഷയ്ക്ക് സാധിച്ചു. മികച്ച സ്റ്റാര്‍ട്ട്അപ്പ് എന്ന ലേബലിനൊപ്പം തെറ്റില്ലാത്ത വരുമാനം സമ്പാദിക്കാനും കഴിയുന്നു. മികച്ച വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് ആരും വരാന്‍ മടിക്കുന്ന മേഖലയിലേയ്ക്ക് കടന്നുവന്ന ഹര്‍ഷയ്ക്കുമുന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. എന്നാല്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുംകൊണ്ട് പ്രതിസന്ധികള്‍ ഓരോന്നോരോന്നായി അവര്‍ മറികടന്നു.   ഐറാലൂമിലേയ്ക്കുള്ള യാത്ര   എഞ്ചിനിയറിങ് ബിരുദധാരിയായ ഹര്‍ഷ ഐടി…

ശുദ്ധജലം ശുദ്ധമായി സംഭരിക്കാൻ സ്കൈവെൽ

ശുദ്ധജലം ഓരോ മനുഷ്യന്റേയും അവകാശമാണ്. ശുദ്ധമായ ജലം ശുദ്ധമായി തന്നെ സംഭരിക്കാൻ നല്ല ക്വാളിറ്റിയുള്ള വാട്ടർ ടാങ്കുകളും വേണം. ഉയർന്ന ഗുണനിലവാരവും ഭംഗിയുമുള്ള വാട്ടർ ടാങ്കുകൾ തേടി നടക്കുന്നവർക്ക് ധൈര്യപൂർവം ആശ്രയിക്കാവുന്ന ബ്രാൻഡാണ് സ്കൈവെൽ. ഇതര വമ്പൻ ബ്രാൻഡുകളോട് മത്സരിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപണിയിൽ സ്വന്തം സ്ഥാനമുറപ്പിച്ച സ്കൈവെൽ പിന്നിട്ട വഴികളും വിജയവും പങ്കുവെക്കുകയാണ് സാരഥിയായ മുഹമ്മദ് ആസിഫ്. എഞ്ചിനിയറിംഗിൽ നിന്നും ബിസിനസിലേക്ക് എഞ്ചിനിയറിം​ഗ് പഠനകാലത്തു തന്നെ സ്വന്തമായൊരു സംരംഭം എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. അതിനാൽ കോഴ്സ് കഴിഞ്ഞ ശേഷം വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. രണ്ടുവർഷത്തോളം പല പ്രൊഡക്റ്റുകളെക്കുറിച്ചും മാർക്കറ്റ് സർവേ നടത്തി. 2016ലാണ് സ്കൈവെൽ അക്വാസൊല്യൂഷൻസിന് രൂപം നൽകിയത്. പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറിയിൽ സ്ഥിതി ചെയ്യുന്നത്. വിപണിയിലെ മത്സരം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ആദ്യം മുതലേ വാട്ടർ ടാങ്കുകൾ ഡിസൈൻ ചെയ്തതും…

അല്‍ റുബ : ഫ്രൈഡ് ചിക്കന്‍ രുചിക്ക് പിന്നിലെ മലയാളി കൈയൊപ്പ്

ജൂലൈ മാസത്തിലെ ഓരോ ദിവസത്തിനും ഒരുപാട് പ്രത്യേകതകള്‍ പറയാനുണ്ടാകും. ജൂലൈ ആറിന് പറയാനുള്ളത് രുചിയൂറുന്ന ഫ്രൈഡ് ചിക്കന്റെ കഥയാണ്. കാരണം അന്നാണ് ഫ്രൈഡ് ചിക്കന്‍ ഡേ ആയി ആഘോഷിക്കുന്നത്. നല്ല രുചിയും മണവുമുള്ള സ്പൈസി മസാല കൂട്ടാണ് ഫ്രൈഡ് ചിക്കനുകളെ ക്രിസ്പിയും ടേസ്റ്റിയുമാക്കുന്നത്. അത്തരത്തില്‍ ഒരു മലയാളി സംരംഭകന്റെ നേതൃത്വത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്‌പെഷ്യല്‍ ഫ്രൈഡ് ചിക്കന്‍ മസാല കൂട്ടിന്റെ പേരാണ് അല്‍ റുബ. കാസര്‍കോട്ടുകാരന്‍ കെ ബി മുനീറിന്റെ പാചക മേഖലയിലെ വര്‍ഷങ്ങളോളമുള്ള അനുഭവപരിചയമാണ് അല്‍ റുബ ബ്രാന്‍ഡിന്റെ പിറവിക്ക് പിന്നില്‍. യാതൊരുവിധ കെമിക്കലുകളോ പ്രിസര്‍വേറ്റുകളോ ചേര്‍ക്കാതെ ശുദ്ധമായി തയ്യാറാക്കിയ മസാലക്കൂട്ടുകൊണ്ടാണ് അല്‍ റുബ ലോകത്തിന്റെ രുചിവിപണിയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയത്. നാടന്‍ രീതിയില്‍ മസാലപ്പൊടി ഉണ്ടാക്കി കാസര്‍കോടുള്ള കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തിച്ചുകൊണ്ടാണ് അല്‍ റുബയ്ക്ക് മുനീര്‍ തുടക്കമിട്ടത്. ആദ്യം കടക്കാര്‍ വലിയ താല്പര്യമൊന്നും…

ഹൈഡ്രജന്‍ വാട്ടര്‍ ഇനി ശീലമാക്കാം 

വരുമാനത്തിന്റെ നല്ലൊരു പങ്ക് മരുന്നിനായി ചെലവഴിക്കുന്നവരാണ് മലയാളികള്‍. ഇത്രയും പണം മരുന്നിനായി ചെലവിടുമ്പോഴും കുടിക്കുന്ന ജലം പരിശുദ്ധമാണോ എന്ന് പരിശോധിക്കാന്‍ നാം തയ്യാറല്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം എണ്‍പത് ശതമാനം രോഗങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഈ അവസ്ഥ മുന്നില്‍ കണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ സാധിക്കുന്ന ആഗോളതലത്തില്‍ പ്രചാരം നേടിയ ഹൈഡ്രജന്‍ വാട്ടര്‍ എന്ന ന്യൂതന ആശയം കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഡോ.കാസിം ബരയില്‍ എന്ന മലപ്പുറത്തുകാരന്‍. സ്‌കോട്ട് ലുമിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ സംരംഭം പ്രവര്‍ത്തിക്കുന്നത്. ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നതാണ് ഹൈഡ്രജന്‍ വാട്ടര്‍. കെ വൈ കെ യെന്ന വാട്ടര്‍ എക്യുപ്‌മെന്റ് ബ്രാന്‍ഡിന്റ സൗത്ത് ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രവര്‍ത്തനങ്ങളും സ്‌കോട്ട് ലുമിനാണ് നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റ് ബിരുദധാരിയായ ഡോ.കാസിം ബരയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി…

നാച്യുറല്‍ ആണ് അനുവിന്റെ വിജയരഹസ്യം

പ്രകൃതിദത്ത ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വിജയഗാഥ രചിക്കുകയാണ് അനു കണ്ണനുണ്ണി എന്ന സംരംഭക. അനൂസ് ഹെര്‍ബ്സ് എന്ന പേരില്‍ മൂന്നര വര്‍ഷം മുമ്പാണ് ആലപ്പുഴ സ്വദേശിനിയായ അനു സംരംഭകയുടെ മേലങ്കി അണിയുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലൊട്ടാകെ അനൂസ് ഹെര്‍ബ്സ് പേരെടുത്തു. അനൂസ് ഹെര്‍ബ്സിന്റെ ഉദയം ആകാശവാണിയില്‍ അനൗണ്‍സര്‍ ആയിരുന്ന അനു 2018 ലാണ് സംരംഭകയാകുന്നത്. ആളുകള്‍ക്ക് സംതൃപ്തി നല്‍കുന്ന പ്രൊഡക്ട് എന്ന ആശയത്തില്‍ നിന്നാണ് അനൂസ് ഹെര്‍ബ്സിന്റെ പിറവി. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വായിച്ചും കോസ്മെറ്റോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പഠിച്ചതിനുശേഷമാണ് അനു ഈ രംഗത്തേക്ക് ഇറങ്ങുന്നത്. സ്വന്തമായി ഫേസ് പാക്ക് തയാറാക്കി സ്വയം ഉപയോഗിച്ചതിനുശേഷം ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നേടിയാണ് ഉല്‍പ്പന്നം ഇറക്കിയത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും പിന്തുണ കൂടി അയപ്പോള്‍ 2018 ല്‍ നാച്ചുറല്‍ കോസ്‌മെറ്റിക്സ് ബിസിനസ് എന്ന ആശയം അനൂസ് ഹെര്‍ബ്‌സ് എന്ന ബ്രാന്‍ഡില്‍ ആരംഭിച്ചു. ഇന്ത്യയൊട്ടാകെ…

ജെന്‍ റോബോട്ടിക്സിന്റെ വിജയഗാഥ

സംരംഭക മേഖലയില്‍ വ്യത്യസ്ത വഴി കണ്ടെത്തിയ കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സിന്റെ വിജയഗാഥ തുടരുകയാണ്. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ ‘സോഹോ’യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് ജെന്‍ റോബോട്ടിക്സ് സ്വന്തമാക്കിയത് അടുത്തിടെയാണ്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിജയിക്കുമോ എന്ന ചോദ്യത്തിനുള്ള ഏറ്റവും നല്ല മറുപടിയാണ് ജെന്‍ റോബോട്ടിക്‌സിന് നാള്‍ക്കുനാള്‍ ലഭിക്കുന്ന സ്വീകാര്യത.  ‘ബാന്‍ഡിക്കൂട്ട്’ റോബോട്ടുകളുടെ ഉത്പാദനം ഉയര്‍ത്താനും ഗവേഷണ-വികസനം ശക്തിപ്പെടുത്താനും കൂടുതല്‍ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക ജെന്‍ റോബോട്ടിക് വിനിയോഗിക്കുക. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതിയുണ്ട്. സാമൂഹ്യപ്രതിബദ്ധത ലക്ഷ്യം കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക് പഠനകാലത്ത് തുടങ്ങിയ സംരംഭമാണ് ജെന്‍ റോബോട്ടിക്‌സായി മാറിയത്. പഠനകാലയളവില്‍…

ഒരു ഗ്രാം തങ്കത്തില്‍പൊതിഞ്ഞ സംരംഭക വിജയം

  മലയാളിക്ക് സ്വര്‍ണത്തിനോടുള്ള ഭ്രമം കണ്ടറിഞ്ഞ് അതില്‍ നിന്നും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മിച്ച പറക്കാട്ട് എന്ന ബ്രാന്‍ഡിന്റെ കഥ തുടങ്ങുന്നത് മുപ്പതുവര്‍ഷം മുന്‍പ് കാലടിയില്‍ നിന്നാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രകാശ് പറക്കാട്ട് എട്ടുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 500 രൂപ ബാങ്ക് വായ്പ എടുത്താണ് ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ മറ്റു പല സംരംഭങ്ങളായിരുന്നുവെങ്കിലും തുടര്‍ന്ന് സ്വര്‍ണവ്യാപരത്തിലേയ്ക്ക് കടക്കുകയായിരുന്നു. അന്ന് തീരെ ചെറിയരീതിയില്‍ ആരംഭിച്ച സംരംഭമാണ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന പറക്കാട്ട് ജൂവലറി എന്ന വലിയ ബ്രാന്‍ായി മാറിയത്. പറക്കാട്ട് ജൂവലറിയെ മുന്‍നിര ബ്രാന്‍ഡായി ഉയര്‍ത്തുന്നില്‍ പ്രകാശ് പറക്കാട്ടും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി പ്രകാശ് പറക്കാട്ടും വഹിച്ച പങ്ക് വളരെ വലുതാണ്. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം വിജയിച്ച സംരംഭകരാണ് ഇരുവരും. മുപ്പത് വര്‍ഷത്തെ…