ടൈം മാസിക തയാറാക്കിയ ലോകത്തെ വളർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി ‘ടൈം100 നെക്സ്റ്റ്’ പട്ടികയിൽ ആണ് ഇടം നേടിയത്. ഇന്ത്യൻ വംശജനായ എന്നാൽ അമേരിക്കൻ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. അംബാനി കുടുംബത്തിലെ പിൻഗാമിയായി വളർന്നു വരുന്ന ആകാശ് അംബാനി കഠിനാധ്വാനത്തിലൂടെ തീർച്ചയായും ബിസിനസിൽ കാലുറപ്പിക്കുമെന്നാണ് ടൈം നൽകുന്ന റിപ്പോർട്ട്. ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള വളർന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ ഗായിക എസ്ഇസഡ്എ, നടി സിഡ്നി സ്വീനി, ബാസ്ക്കറ്റ്ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ വ്യക്തിയുമായ കെകെ…