അനില്‍ ബാലചന്ദ്രന്‍ – ദ കിംഗ് മേക്കര്‍

ബിസിനസ് ഇന്‍സൈറ്റ് എഡിറ്റര്‍ പ്രജോദ് പി രാജും അനില്‍ ബാലചന്ദ്രനുമായുള്ള സംവാദത്തിലൂടെ മലയാളി സംരംഭകര്‍ക്ക് വില്‍പനയുടെയും ബിസിനസ് സ്ട്രാറ്റജി മാനേജ്‌മെന്റിന്റെയും രസതന്ത്രങ്ങള്‍ പകര്‍ന്നുനല്‍കി, ചുരുങ്ങിയ നാളുകള്‍കൊണ്ടു സംരംഭക പരിശീലനരംഗത്ത് ആഗോളതലത്തില്‍ തന്നെ സ്വന്തം പേര് എഴുതി ചേര്‍ത്ത വ്യക്തിത്വം. ദ സെയില്‍സ്മാനില്‍ നിന്ന് ദ കിംഗ് മേക്കറിലേക്കുള്ള വളര്‍ച്ചയില്‍ കൈപിടിച്ചുയര്‍ത്തിയത് പതിനായിരക്കണക്കിന് സംരംഭകരുടെ ബിസിനസ് പ്രതീക്ഷകളെ. അതെ, ഇത് അനില്‍ ബാലചന്ദ്രന്‍. ഓരോ മലയാളി സംരംഭകനും സാകൂതം നിരീക്ഷിക്കുന്ന, ഓരോ മലയാളി സംരംഭകനോടും അവന്റെ ഹൃദയത്തിന്റെയും വിജയത്തിന്റെയും ഭാഷയില്‍ സംവദിക്കുന്ന, ഓരോ മലയാളി സംരംഭകന്റെയും ഇഷ്ടം പിടിച്ചെടുത്ത, ബിസിനസ് മെന്ററിങ് രംഗത്ത് സ്വന്തം വഴിവെട്ടിത്തെളിച്ച് മുന്നേറുന്ന സംരംഭക സഹയാത്രികന്‍. ഒരു സാധാരണ സെയില്‍സ് ജീവനക്കാരനില്‍നിന്നു തുടങ്ങി ഇന്ന് വില്‍പനയുടെ മാന്ത്രികരഹസ്യങ്ങള്‍ അനേകലക്ഷങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്ന ബിസിനസ് ഗുരു. അസംഖ്യം സംരംഭക ചക്രവര്‍ത്തിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ‘ദ…