സംരംഭക മേഖലയില്‍ വ്യത്യസ്ത വഴി കണ്ടെത്തിയ കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സിന്റെ വിജയഗാഥ തുടരുകയാണ്. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ ‘സോഹോ’യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് ജെന്‍ റോബോട്ടിക്സ് സ്വന്തമാക്കിയത് അടുത്തിടെയാണ്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിജയിക്കുമോ എന്ന ചോദ്യത്തിനുള്ള ഏറ്റവും നല്ല മറുപടിയാണ് ജെന്‍ റോബോട്ടിക്‌സിന് നാള്‍ക്കുനാള്‍ ലഭിക്കുന്ന സ്വീകാര്യത. ‘ബാന്‍ഡിക്കൂട്ട്’ റോബോട്ടുകളുടെ ഉത്പാദനം ഉയര്‍ത്താനും ഗവേഷണ-വികസനം ശക്തിപ്പെടുത്താനും കൂടുതല്‍ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക ജെന്‍ റോബോട്ടിക് വിനിയോഗിക്കുക. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതിയുണ്ട്. സാമൂഹ്യപ്രതിബദ്ധത ലക്ഷ്യം കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക് പഠനകാലത്ത് തുടങ്ങിയ സംരംഭമാണ് ജെന്‍ റോബോട്ടിക്‌സായി മാറിയത്. പഠനകാലയളവില്‍…