സൗഹൃദത്തിന്റെ സംരംഭക യാത്ര

സുഹൃത്തുക്കളായ മൂന്നുപേര്‍. നന്നേ ചെറുപ്പം മുതല്‍ യാത്രയായിരുന്നു അവരുടെ പ്രധാന ഹോബി. ഒഴിവ് സമയങ്ങളിലെല്ലാം അവര്‍ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം അവരില്‍ ഒരാളുടെ മനസില്‍ ബിസിനസ് എന്ന ആഗ്രഹം മുളപൊട്ടി. സ്വന്തമായൊരു ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി ആയിരുന്നു മനസ് നിറയെ. ഏറെ സാധ്യതകളുള്ള മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഈ രംഗത്ത് ചുവടുവെക്കാന്‍ അവര്‍ തീരുമാനിച്ചു. അശോക് എബ്രഹാം, സച്ചിന്‍ ജോര്‍ജ്ജ്, ബിലിജിന്‍ ബെന്നി എന്നിവര്‍ സംരംഭക ലോകത്തേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ടൂറുകള്‍ ഓര്‍ഗനൈസ് ചെയ്തിരുന്ന അശോകും സച്ചിനും പഠന ശേഷം ദീര്‍ഘകാലം ട്രാവല്‍ ഏജന്റുമാര്‍ ആയിരുന്നു. അങ്ങനെ നിരവധി യാത്രകള്‍ക്ക് നേതൃത്വം വഹിച്ച അനുഭസമ്പത്ത് ട്രാവല്‍സ് ആരംഭിക്കാന്‍ പ്രചോദനമായി. അശോകിന്റെ മനസിലാണ് ട്രാവല്‍സ് എന്ന ആശയം ആദ്യം ഉടലെടുത്തത്. ഉറ്റസുഹൃത്തായ ബിലിജിനോട് കൂടി കാര്യം പറഞ്ഞപ്പോള്‍ കൂടെ…