ബുട്ടീക് എന്ന ആശയം കേരളത്തില്‍ വന്നതോടെയാണ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. ഇത് കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും വസ്ത്ര വിപണിയെയും മാറ്റിമറിച്ചു. പുതിയകാലത്തിന്റെ ഓളത്തില്‍ വസ്ത്രസങ്കല്‍പ്പങ്ങള്‍ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും ഇടവേളയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഫാഷന്റെ ഈ ലോകത്തേക്കുള്ള കടന്നുവരവ് ഒരു സംരംഭകയുടെ തലവരതന്നെ മാറ്റിമറിച്ചു. കുട്ടിക്കാലം മുതല്‍ മനസില്‍ കൂടുകൂട്ടിയ സ്വപ്നത്തിന് ഊടുംപാവും നെയ്താണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണന്‍ ഫാഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഏറെ സാധ്യതയുള്ളതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതപുമായ കോസ്റ്റ്യൂം ഡിസൈന്‍ രംഗമായിരുന്നു ദേവികയുടെയും സ്വപ്നം. സ്‌കൂള്‍ പഠനകാലത്ത് ക്രാഫ്റ്റ് വര്‍ക്കുകള്‍ മികച്ച രീതിയില്‍ ചെയ്തിരുന്ന ദേവിക സംസ്ഥാനതല മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അനുഭവസമ്പത്തും ഫാഷന്‍ ലോകത്തേക്കുള്ള കടന്നുവരവിന് ദേവികയ്ക്ക് കരുത്തേകി. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു കഴിഞ്ഞ് മറ്റുമേഖല തിരഞ്ഞെടുക്കാതെ ഫാഷന്‍ ഡിസൈനിങ്ങിനു ചേര്‍ന്നപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍…