നല്ല നാളേക്കായി ആസൂത്രണത്തോടെ നിക്ഷേപിക്കാം

ധന്യ വി.ആര്‍ CFP മലയാളികളുടെ സമ്പാദ്യ രീതികള്‍ പരിശോധിച്ചാല്‍ പണം, സേവിംഗ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം , റെക്കറിംഗ് നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതികള്‍, എന്‍സിഡി, ചിട്ടി, വസ്തു, ഗോള്‍ഡ്, എല്‍ഐസി പോളിസികള്‍, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ ഇങ്ങനെ നീളുന്നു. നിക്ഷേപത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം നിക്ഷേപകന്റെ ലക്ഷ്യവും നിക്ഷേപ മാര്‍ഗത്തിന്റെ ലക്ഷ്യവും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കണം എന്നതാണ്. യാത്രകളുടെ ദൂരവും എത്തിച്ചേരേണ്ട സമയവും അനുസരിച്ച് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതുപോലെ ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി അനുസരിച്ച് അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണം. നിക്ഷേപകന് നിക്ഷേപ തുക തിരികെ ലഭ്യമാകേണ്ട കാലാവധി അനുസരിച്ച് നിക്ഷേപങ്ങളെ നാലായി തിരിക്കാം. എമര്‍ജന്‍സി ഒരു വ്യക്തിയുടെ മാസവരുമാനത്തിന്റെ ആറിരട്ടി ആരെങ്കിലും കരുതല്‍ ധനമായി മാറ്റിവെക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമായി വരുന്ന പണം അല്ലെങ്കില്‍…