ബിസിനസ്  മാനേജ്‌ ചെയ്യാൻ എന്നും നിങ്ങൾക്കൊപ്പം ഫെറോബില്‍ 

ആശയവും കഠിനാധ്വാനവും കരുതല്‍ധനവും മാത്രമല്ല ഒരു ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് ആധാരമെന്ന് തെളിയിക്കുകയാണ് എഞ്ചിനീയറിംഗ് ബുരുദധാരികളും കോട്ടയം സ്വദേശികളുമായ ഈ നാലംഗ സംഘം. വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചക്കുവേണ്ട ഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ഫെറോബില്‍ (FERObill) എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെ പിറവി. മൂലധനം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍ തുടങ്ങി സംരംഭക മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച ബിസിനസ് മുന്നേറ്റത്തിന് കരുത്തേകുന്ന ഈ കാലഘട്ടത്തില്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോന്നിരുന്ന ശൈലിയില്‍ നിന്നും മാറിചിന്തിച്ചുകൊണ്ട് സംരംഭങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഫെറോബില്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍. ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഈ സോഫ്റ്റ്‌വെയര്‍ ആണ്. മുന്‍രാഷ്ട്രപതി ഡോ. ഏ പി ജെ അബ്ദുല്‍ കലാമില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയ…

ഒന്നാമതാകാന്‍ കേരള ബാങ്ക്

105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…

ഇയോ വിജയത്തിന്റെ മുന്തിരിമധുരം 

പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഓരോരുത്തരിലും ഉയരുന്ന ചോദ്യമാണ് ഇനി എന്ത് എന്നത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. അബ്ദുള്ളയും അങ്ങനയൊരു ചോദ്യം അഭിമുഖീകരിക്കുന്ന സമയത്ത് തികച്ചും അവിചാരിതമായാണ് സംരംഭകന്റെ കുപ്പായമണിയുന്നത്. ഒരു കിലോ മുന്തിരിയില്‍ നിന്നും തിരുവനന്തപുരം സ്വദേശി അബ്ദുള്ള മുഹമ്മദ് സാലി ആരംഭിച്ച സംരംഭം ഇന്ന് വിജയവഴിയിലാണ്. നിസാരമെന്ന് തോന്നുമെങ്കിലും ഈ മുന്തിരിക്കഥ പറയുന്നത് ഒരു സംരംഭകന്റെ വിജയവും അയാള്‍ക്ക് ലഭിക്കുന്ന മികച്ച വരുമാനത്തെയും കുറിച്ചാണ്. തുടങ്ങിയത് ഒരുകിലോ മുന്തിരിയില്‍ അബ്ദുള്ള മുഹമ്മദ് സാലി നാട്ടില്‍ മടങ്ങിയെത്തി പുതുതായി ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ സുഹൃത്ത് ഷമീറിന്റെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ്. വിദേശത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ളയ്ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിനോട് വലിയ താല്‍പ്പര്യമായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ആശയം എന്തുകൊണ്ട് ഒരു ബ്രാന്‍ഡാക്കി…

സംരംഭകര്‍ക്ക് ഒപ്പമുണ്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട…

ജനകീയവത്കരണത്തിലേക്ക് കേരള ടൂറിസം

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…

സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…

നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

ഇന്ത്യന്‍ ഗെയിമിംഗ്; 860 കോടിയുടെ വിപണി മൂല്യം

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 കോടി ഗെയിമര്‍മാരാണ് 2020-21ല്‍ ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍, ഗെയിമിംഗ് ആപ്പുകള്‍, പുതിയ യൂസര്‍മാര്‍ (ഗെയിമേഴ്സ്) പെയ്ഡ് ഗെയിമര്‍മാരുടെ വര്‍ദ്ധന, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.

കെ.വി. കാമത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍

ബാങ്കിംഗ് രംഗത്തെ പ്രമുഖനായ കെ.വി. കാമത്തിനെ റിലയസ് ഇന്‍ഡസ്ട്രീസ് അഞ്ചുവര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കമ്പനിയുടെ നിര്‍ദ്ദിഷ്ട ബാങ്കിതര ധനകാര്യസ്ഥാപനമായ (എന്‍.ബി.എഫ്.സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കുന്ന പശ്ചാത്തലത്തിലാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ എന്‍.ബി.എഫ്.സികളെയെല്ലാം റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്സ് എന്ന ഉപസ്ഥാനവുമായി ലയിപ്പിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ഒറ്റക്കമ്പനിയായി മാറ്റും. തുടര്‍ന്ന് ഓഹരിവിപണിയില്‍ ലിസ്റ്റും ചെയ്യും. കെ.വി.കാമത്ത് ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ 1970കളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആദ്യമായി ടേം ലോണ്‍ സ്വന്തമാക്കിയത്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലെ സ്വത്ത് വിഭജനം രമ്യമായി പൂര്‍ത്തിയാക്കിയതിലും അദ്ദേഹത്തിന് പങ്കുണ്ട്. 2021ലെ ബഡ്ജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ച നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ ചെയര്‍മാനാണ് നിലവില്‍ കാമത്ത്.  

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി സ്വര്‍ണവ്യാപാരികള്‍

അടുത്ത ബഡ്ജറ്റിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍ നിവേദനം നല്‍കി. ഇന്ത്യയിലെ സ്വര്‍ണാഭരണ വിപണിയില്‍ 30 ശതമാനം പങ്കാണ് കേരളത്തിനുള്ളത്. ഇറക്കുമതി/കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, സ്വര്‍ണ സംബന്ധ പേമെന്റ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, മേഖലയില്‍ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.