ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് അധികൃതമായി ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടു. ഐ.ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
Tag: businessinsight
അമേരിക്കയില്‍ വായ്പാ നിരക്ക് 14 വര്‍ഷത്തെ ഉയരത്തില്‍
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാലാം തവണയും മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പണപ്പെരുപ്പം ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിരക്ക് വര്‍ധന ഭാവിയില്‍ നിലവിലേതുപോലെ തുടരില്ലെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേയ്ക്ക് കുറയ്ക്കുന്നതിന് നിലവിലുള്ള വര്‍ധനവ് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുക്കാല്‍ ശതമാനംവര്‍ധന പ്രഖ്യാപിച്ചത്. ഭവന-ഉത്പാനമേഖലകളില്‍ ഇപ്പോഴും മാന്ദ്യം പ്രകടമാണെങ്കിലും പണപ്പെരുപ്പം കുറയുന്നതും തൊഴില്‍നിരക്കിലെ വര്‍ധനയും വിലയിരുത്തിക്കൊണ്ടായിരുന്നു ഫെഡിന്റെ തീരുമാനം. 2008നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ യുഎസിലുള്ളത്. ഇതോടെ വായ്പാ നിരക്ക് 3.75-4ശതമാനത്തിലെത്തി. 1981നുശേഷമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്(9.1ശതമാനം) രേഖപ്പെടുത്തിയതിനുശേഷം നേരിയതോതില്‍ കുറവുണ്ടായെങ്കിലും സാധാരണക്കാരിലേയ്ക്ക് ഇപ്പോഴും എത്തിയിട്ടില്ല. 8.2ശതമാനമായിരുന്ന കഴിഞ്ഞ മാസത്തെ വിലക്കയറ്റ സൂചിക. ഊര്‍ജ ചെലവിലെ കുറവാണ് പണപ്പെരുപ്പ സമ്മര്‍ദത്തില്‍ നേരിയ കുറവുണ്ടാക്കിയത്. പലചരക്ക് സാധനങ്ങളുടെ വിലയും ചികിത്സാചെലവും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തില്‍…
വിലക്കയറ്റം: റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആര്‍ബിഐ
വിലക്കയറ്റം വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്. ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആര്‍ബിഐ പണനയ സമിതി (എംപിസി) യോഗത്തില്‍ റിപ്പോര്‍ട്ട് അന്തിമമാക്കും. തങ്ങള്‍ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോര്‍ട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സര്‍ക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അവിടുത്തെ സര്‍ക്കാരിന് സമാനമായ കത്ത് നല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള അജന്‍ഡകള്‍ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.
റിലയിന്‍സ് അജിയോയില്‍ നിന്നും ഇനി സ്‌പോര്‍ട്‌സ് ഷൂസും
റിലയിന്‍സ് അജിയോ ബിസിനസ് അത് ലെയ്ഷര്‍ ബ്രാന്‍ഡ് എക്‌സലറെയ്റ്റ് പുറത്തിറക്കി സ്‌പോര്‍ട്‌സ് പ്രേമികളുടെ അഭിരുചികള്‍ക്കൊത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളും പാദരക്ഷകളുമാണ് വിപണിയിലിറക്കിയത്. 699 രൂപ വിലയില്‍ തുടങ്ങുന്ന ബ്രാന്‍ഡുകള്‍ മുതല്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഷൂസ്, ട്രാക് പാന്റ്, ടീ ഷര്‍ട്ട്, ഷോര്‍ട്‌സ് തുടങ്ങി?യ വൈവിദ്ധ്യമാര്‍ന്ന സ്‌പോര്‍ട്‌സ് അനുബന്ധ ഉത്പന്നങ്ങളാണ് എക്‌സലറെയ്റ്റ് ബ്രാന്‍ഡില്‍ ലഭ്യമാകുക. പ്രശസ്ത ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്
സീനിയര്‍ സിറ്റിസണിനുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും. നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കാലാവധിയുള്ളവയാണ്.
ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യ ഒന്നാമത്
ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു. മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍…
ഇന്ധനവില കുറഞ്ഞില്ല
ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികള്‍. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലര്‍മാര്‍ക്ക് കമ്പനികളില്‍ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആപ്പില്‍ ഇതനുസരിച്ച് വില മാറുകയും ചെയ്തു. മാധ്യമങ്ങളില്‍ ഇക്കാര്യം വരുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലര്‍മാരുടെ ഫോണില്‍ എത്തി. ആപ്പില്‍ വില പഴയപടിയാകുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎല്‍ നല്‍കുന്ന വിശദീകരണം.
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം. ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന…
നോട്ടുബുക്കും കടലാസും ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി കെ.പി.പി.എല്‍ വളരണം : മന്ത്രി ബാലഗോപാല്‍
പത്രക്കടലാസ് മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ളവയും കേരള പേപ്പര്‍ പ്രോഡക്ട്സ് (കെ.പി.പി.എല്‍) ഉത്പാദിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം വെള്ളൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ മുള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും വെട്ടാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ചോടെ കെ.പി.പി.എല്ലിന്റെ ഉത്പാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അറിയിച്ചു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. കെ.പി.പി.എല്‍ അങ്കണത്തില്‍ ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡി-ഇങ്കിംഗ് ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ഒത്തുചേര്‍ന്ന് പേപ്പര്‍ ഉത്പാദനത്തിന്റെ പ്രതീകാത്മക റോള്‍ ഓണ്‍ നിര്‍വഹിച്ചു. വുഡ് ഫീഡിംഗിന്റെ വിദൂര…
സുസ്ഥിര വികസനം; ഒന്നാം സ്ഥാനം നേടി ദുബായ് എയര്‍പോര്‍ട്ട്
സുസ്ഥിരത പദ്ധതിക്കുള്ള ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ജനറല്‍ അസംബ്ലിയിലാണ് പുരസ്‌ക്കാരം നല്‍കിയത്. സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുബായ് എയര്‍പോര്‍ട്ട്‌സ്, ഡിഎക്‌സ്ബിയുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 കണ്‍വെന്‍ഷണല്‍ ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് & ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചതും ടെര്‍മിനല്‍ 2-ല്‍ 15,000 സോളാര്‍ പാനലുകള്‍ നിര്‍മ്മിച്ചതും പുരസ്‌കാരം നേടാന്‍ സഹായിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് 2016 ലാണ് ആരംഭിക്കുന്നത്. വ്യോമയാന വ്യവസായത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും കമ്പനികളും ആളുകളും നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്‌ക്കാരം