കൈത്തോക്കുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് കാനഡ. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുന്‍കാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തോക്കുകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നുള്ളതാണ് ലക്ഷ്യം. തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയായിരിക്കും ഇതെന്ന് ട്രൂഡോ പറഞ്ഞു. കൈത്തോക്കുകളുടെ വില്പന നിരോധിക്കുക എന്നുള്ളതിനെ സംബന്ധിച്ച് 2022 മെയ് മാസത്തിലാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കൂടാതെ, ഗാര്‍ഹിക പീഡനത്തിലോ ക്രിമിനല്‍ പീഡനക്കേസുകളിലോ ഉള്‍പ്പെട്ട ആളുകളുടെ കൈവശം ഉള്ള തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. തോക്ക് ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അനുമാനം. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബില്‍ നിര്‍ദ്ദേശിക്കുന്നു,
Tag: businessinsight
ദീപാവലി ബോണന്‍സ: എസ്ബിഐ എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
ദീപാവലിക്ക് മറ്റേകാന്‍ ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകര്‍ക്കായി ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വര്‍ഷം മുതല്‍ മൂന്ന്…
ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് റേസര്‍പേ
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ റേസര്‍പേ. ഇഡി തങ്ങളുടെ ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും റേസര്‍പേ വ്യക്തമാക്കി. നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ റേസര്‍പേ റെയ്ഡ് ചെയ്തിരുന്നു. ഒന്നിലധികം ബാങ്കുകള്‍ വഴി അനധികൃത വ്യാപാരം നടത്തിയെന്ന ഡിസംശയത്തിന്റെ പേരിലായിരുന്നു റൈഡ് എന്ന് കമ്പനി വ്യക്തമാക്കി. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാറില്ലെന്നും റേസര്‍പേയുടെ വക്താവ് പറഞ്ഞു. റേസര്‍പേയുടെ ഫണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ലോണ്‍ ആപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം റേസര്‍പേയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും വെര്‍ച്വല്‍ അക്കൗണ്ടുകളിലുമായി സൂക്ഷിച്ചിരുന്ന 46.67 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബര്‍ പകുതിയോടെ അറിയിച്ചിരുന്നു. പൂനെയിലെ ഈസ്ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 33.36 കോടി രൂപയും ബാംഗ്ലൂരിലെ…
സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം; അംബാനിയോട് മസ്‌ക് ഏറ്റുമുട്ടുമ്പോള്‍
അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പേസ് എക്സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്പേസ് എക്സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.
ദീപാവലി: മുഹുര്‍ത്ത വ്യാപാരം 24ന് തിങ്കളാഴ്ച വൈകീട്ട്
ദീപാവലിയോടനുബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. 24ന് തിങ്കളാഴ്ച വൈകീട്ട് 6.15 മുതല്‍ ഒരു മണിക്കൂറാണ് പ്രത്യേക ട്രേഡിങ് സെഷന്‍ നടത്തുക. ദീപാവലി പ്രമാണിച്ച് സാധാരണ സമയത്തുള്ള വ്യാപാരം ഉണ്ടാകില്ല. സംവത് 2079 തുടക്ക ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവനും സമ്പത്തുണ്ടാക്കന്‍ സഹായിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടുന്നത്. ഒക്ടോബര്‍ 25ന് പതിവുപോലെ വ്യാപാരമുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.
റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 3.87 കോടിയുടെ വരുമാനം- മന്ത്രി മുഹമ്മദ് റിയാസ്
റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഒരു വര്‍ഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവില്‍ എരുമേലിയില്‍ നിര്‍മിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയ കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകള്‍ ഒരു വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റസ്റ്റ് ഹൗസില്‍ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കൂടി ശേഖരിച്ച് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ സൗകര്യങ്ങളുറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനിലൂടെ റസ്റ്റ് ഹൗസില്‍ മുറികള്‍ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തില്‍ ഒരു ഡോര്‍മെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോര്‍മെറ്ററികളും…
തിരുവനന്തപുരം ജില്ലയില്‍ റേഷന്‍കട ലൈസന്‍സി
തിരുവനന്തപുരം ജില്ലയിലെ റേഷന്‍കടകളിലെ ഒഴിവുകളില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് പുനഃവിജ്ഞാപനം/വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകള്‍ നവംബര്‍ 19നകം നല്‍കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം www.civilsupplieskerala.gov.in ല്‍ ലഭിക്കും. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 2731240.
നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകള്‍; നെല്ലുസംഭരണം ഊര്‍ജ്ജിതമാവുന്നു
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായി നടത്തിയ ചര്‍ച്ചയില്‍ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സപ്ലൈകോയുമായി കരാറിലേര്‍പ്പെടാനും നെല്ലുസംഭരണത്തില്‍ സഹകരിക്കാനും തീരുമാനമായി. മില്ലുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മില്‍ അലോട്ട്മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ചില കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സര്‍ക്കാരിന് അരിയാക്കി തിരികെ നല്‍കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാവാതെ മാറിനില്‍ക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു. നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്രസര്‍ക്കാര്‍ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റല്‍ നെല്ല് പ്രോസസ്സ് ചെയ്യുമ്പോള്‍ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും…
കാര്‍ഷിക സംരംഭങ്ങള്‍ക്ക് അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം
കാര്‍ഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. പിഎം കിസാന്‍ സമ്മാന്‍ വേദിയിലാണ് കാര്‍ഷിക സംരംഭകര്‍ക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയത്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും DPIIT-യും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉള്‍കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാര്‍ട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോര്‍ട്ടല്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കാര്‍ഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളില്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍സിച്ചും…
കാനറ ബാങ്കിന് ലാഭം 2525 കോടി
നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 18.51% വര്‍ധിച്ചു.മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു.