വിലക്കയറ്റം വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്. ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആര്‍ബിഐ പണനയ സമിതി (എംപിസി) യോഗത്തില്‍ റിപ്പോര്‍ട്ട് അന്തിമമാക്കും. തങ്ങള്‍ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോര്‍ട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സര്‍ക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അവിടുത്തെ സര്‍ക്കാരിന് സമാനമായ കത്ത് നല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള അജന്‍ഡകള്‍ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.
Tag: central govt
ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യ ഒന്നാമത്
ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു. മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍…
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം. ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന…
ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.
രണ്ടുവര്‍ഷത്തെ താഴ്ചയില്‍ വിദേശ നാണയശേഖരം
ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ കനത്ത ഇടിവ് തുടരുന്നു. ഒക്ടോബര്‍ 21ന് സമാപിച്ച വാരത്തില്‍ ശേഖരം 380 കോടി ഡോളര്‍ താഴ്ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 360 കോടി ഡോളര്‍ താഴ്ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാന്‍ മുഖ്യകാരണം. കരുതല്‍ സ്വര്‍ണശേഖരം 24.7 കോടി ഡോളര്‍ താഴ്ന്ന് 3,721 കോടി ഡോളറായി.
കേന്ദ്രത്തിന് ഉത്തരം കൊടുത്ത് വാട്‌സാപ്പ്
വാട്‌സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെറ്റ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെറ്റയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാങ്കേതിക തകരാറു മൂലം രണ്ട മണിക്കൂര്‍ നേരത്തേക്ക് വാട്‌സാപ്പ് പ്രവര്‍ത്തനം മുടങ്ങിയത്. വാട്‌സാപ്പ് മെസ്സേജും കോളുകളും കൂടാതെ വാട്‌സാപ്പ് ബിസിനസും വാട്‌സാപ്പ് പേയും പ്രവര്‍ത്തനം മുടക്കിയിരുന്നു. തകരാര്‍ നടന്നതിന്റെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ഔട്ടേജേ് ഉണ്ടായതെന്നും അത് പരിഹസിച്ചതായും വട്‌സാപ്പും മെറ്റായും അറിയിച്ചിരുന്നു. കമ്പനി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിഷാദശാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കുന്നു
സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതോടെ സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്‌നങ്ങളെയും കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ഉപയോക്താക്കള്‍ക്ക് തന്നെ പരാതികള്‍ നല്‍കാനാകും. ഇതിനാവശ്യമായ അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ല്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാനലുകള്‍ രൂപീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്തൃ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കാനും 15 ദിവസത്തിനുള്ളില്‍ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ മുതല്‍ നഗ്‌നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങള്‍, തെറ്റായ വിവരങ്ങള്‍, ആള്‍മാറാട്ടം, ഐക്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉള്‍പ്പെടുക. സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളില്‍ അപ്പീല്‍…
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍
പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. 2007ന് ശേഷം ബാങ്കുകളില്‍ ജോലി ലഭിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരടക്കം ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, പന്ത്രണ്ടാമത് ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് മുന്നില്‍ വെച്ചിട്ടുണ്ട്. വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ആണെന്നും, ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ വിലക്കയറ്റത്തിന് ആനുപാതികമായ രീതിയില്‍ വര്‍ദ്ധനവ് ഉണ്ടാകണമെന്ന…
കാര്‍ഷിക സംരംഭങ്ങള്‍ക്ക് അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം
കാര്‍ഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. പിഎം കിസാന്‍ സമ്മാന്‍ വേദിയിലാണ് കാര്‍ഷിക സംരംഭകര്‍ക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയത്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും DPIIT-യും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉള്‍കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാര്‍ട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോര്‍ട്ടല്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കാര്‍ഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളില്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍സിച്ചും…
കേന്ദ്ര ബജറ്റ്: നിര്‍ദേശം തേടി കേന്ദ്രം
കേന്ദ്ര ബജറ്റില്‍ വരുത്തേണ്ട നികുതി പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വ്യവസായ-വാണിജ്യ സംഘടനകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്‌ക്കേണ്ടത്. അവസാന തീയതി: നവംബര്‍ 5.