കലക്ഷന്‍ റെക്കോഡ് തകര്‍ക്കുമോ ‘പൊന്നിയിന്‍ സെല്‍വന്‍’?

മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ദിന വരുമാനം റെക്കോഡുകള്‍ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു വിക്രമിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം. 33 കോടിയായിരുന്നു വിക്രമിന്റെ ഇന്ത്യയിലെ ആദ്യദിന വരുമാനം. മണിരത്‌നം ചിത്രം അത് മറികടക്കും എന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം ആദ്യദിനത്തില്‍ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന റെക്കോഡും പൊന്നിയിന്‍ സെല്‍വനായിരിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിരിക്കുന്നത്. ഹൃത്വിക് റോഷന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന വിക്രം വേദയാണ് പൊന്നിയിന്‍ സെല്‍വനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. തമിഴ്ചിത്രം…