ഗ്രീസ് നിര്‍മ്മാണത്തിലൂടെ സംരംഭകരാകാം

ബൈജു നെടുങ്കേരി കേരളം വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ചെറുകിട ഉല്‍പാദന യൂണിറ്റുകളുടെ കേന്ദ്രമായി മാറും സംരംഭകത്വത്തിലേക്ക് കേരളത്തിന്റെ പരിവര്‍ത്തനം വളരെ വേഗത്തിലാണ് .തൊഴിലിടങ്ങളെല്ലാം അരക്ഷിതമായതോടെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കേണ്ടത് മലയാളിയുടെ നിലനില്പിന്റെ തന്നെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. വ്യവസായം സുഗമമാക്കല്‍ നിയമം വഴിയും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചും സംരംഭകത്വത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റും മുന്‍കൈയെടുക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളില്‍ ഭൂരിഭാഗവും നമുക്ക് കേരളത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ വീടുകളില്‍ പോലും ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് ഉല്‍പാദന രംഗത്തേക്ക് കടന്ന് വരാന്‍ അവസരങ്ങളുണ്ട് .കേരളത്തില്‍ കൂടുതലായി വിറ്റഴിയപ്പെടുന്നതും എന്നാല്‍ അന്യസംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്നതുമായ മറ്റൊരു ഉല്പന്നമാണ് ഗ്രീസ്. ഗ്രീസ് നിര്‍മ്മാണം ചലിക്കുന്ന വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ സൃഷ്ടിക്കപെടുന ഘര്‍ഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അര്‍ദ്ധഖരാവസ്ഥയിലുള്ള…