കോവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അതിജീവനത്തിനായി ഓരോരുത്തരും മറ്റിതര മേഖലകള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇനിയെന്തെന്ന ചോദ്യമുയര്‍ന്നപ്പോള്‍ സ്വന്തമായി സംരംഭം ആരംഭിച്ച് വിജയംവരിച്ച നിരവധിപേര്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു ഉദാഹരണമാണ് എലന്റെ ബാപ്ടിസം ഡിസൈന്‍സിന്റെ ഉടമ അന്ന ക്രിസ്റ്റി. സ്ത്രീകളുടെയും കുട്ടികളുടെയും കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ കുട്ടികളുടെ ബാപ്റ്റിസം ചടങ്ങുകള്‍ക്ക് ആവശ്യമായ ഡ്രസും ആക്സസറികള്‍ക്കും മാത്രമായൊരു സ്ഥാപനം, അതാണ് എലന്റെ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും പുറത്തും എണ്ണമറ്റ കസ്റ്റമേഴ്സിനെ സമ്പാദിച്ച് ഈ സ്ഥാപനം വളരുകയാണ്. കഴിവും ആത്മവിശ്വസവും ഉണ്ടെങ്കില്‍ ഏതൊരു സംരംഭവും വിജയിപ്പിക്കാമെന്നതിന് മികച്ച മാതൃകയാണ് എലന്റെ ബാപ്റ്റിസം ഡിസൈന്‍സ് (Elannte baptism designs) എന്ന സ്ഥാപനം. കടന്നുവരവ് അവിചാരിതം തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അന്ന സംരംഭക ലോകത്തേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമായി. അന്നയും…