നിങ്ങളുടെ പണം ഉപയോഗിച്ച് ആദ്യം ചെയ്യേണ്ടത് എന്താണ് ?

ശമ്പളമായോ കമ്മീഷനായോ ബിസിനസ് വരുമാനമായോ നിങ്ങള്‍ പണം സമ്പാദിക്കുന്നു. എന്നാല്‍ ഈ പണം കൊണ്ട് ആദ്യം ചെയ്യേണ്ടത് എന്താണ് ? നിങ്ങളുടെ ഫിനാന്‍ഷ്യല്‍ ജേര്‍ണിയുടെ ആദ്യപടിയാണ് ഒരു എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുക എന്നത്. ഏതൊരു വ്യക്തിക്കും ലഭിക്കുന്ന വരുമാനത്തിന്റെ ശ്രോതസ് പ്രധാനമാണ്. ഒരുപക്ഷേ വരുമാനം ഇടയ്ക്ക് നിലക്കാം, അല്ലെങ്കില്‍ ഏതെങ്കിലും അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായേക്കാം. കോവിഡ് സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ നേരില്‍ കണ്ടതാണ്. ജോലി നഷ്ടപ്പെട്ടവരുണ്ട്, ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇന്നും കഷ്ടപ്പെടുന്ന കുടുംബങ്ങളുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരികയും ചെലവ് വര്‍ധിക്കുകയും ചെയ്തു. വരുമാനമില്ലാതെയാണ് ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ ആദ്യപടിയാണ്. എന്താണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് ? നിങ്ങളുടെ ഇഎംഐകള്‍, ഇന്‍ഷുറന്‍സ്, മറ്റ് നിര്‍ബന്ധിത ബില്ലുകള്‍ എന്നിവയുള്‍പ്പെടെ ജീവിതശൈലി നിലനിര്‍ത്താന്‍…