ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.  

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്ത് ചെറുകിട ബിസിനസ് ആശയങ്ങള്‍

കോവിഡിനുശേഷം നൂതനമായ നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെല്ലാം ഏറെ വിജയ സാധ്യത ഉള്ളതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവയുമാണ്. ഇന്ന് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പല കാരണങ്ങളാലും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സംരംഭക മേഖലയിലേക്ക് എത്താന്‍ പൊടികൈകള്‍ ഒന്നുമില്ല. വ്യക്തമായ ആസൂത്രണത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ എത്ര ചെറിയ ആശയവും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനും മികച്ച വരുമാനം നേടാനും സാധിക്കും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അത് നിങ്ങളുടെ പാഷന്‍ ആണോ എന്ന് ചിന്തിക്കുക. അതിനൊപ്പം സംരംഭം മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, അല്ലെങ്കില്‍ ആ കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷമേ ബിസിനസിലേക്ക് കടക്കാവൂ. മറ്റൊന്ന് കാലഘട്ടത്തിന് അനുയോജ്യമായ ബിസിനസ് ആകണം തെരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ മേഖലയിലും നിരവധി മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ…

ഒന്നാമതാകാന്‍ കേരള ബാങ്ക്

105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…

സംരംഭകര്‍ക്ക് ഒപ്പമുണ്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട…

സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി സ്വര്‍ണവ്യാപാരികള്‍

അടുത്ത ബഡ്ജറ്റിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍ നിവേദനം നല്‍കി. ഇന്ത്യയിലെ സ്വര്‍ണാഭരണ വിപണിയില്‍ 30 ശതമാനം പങ്കാണ് കേരളത്തിനുള്ളത്. ഇറക്കുമതി/കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, സ്വര്‍ണ സംബന്ധ പേമെന്റ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, മേഖലയില്‍ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

ലയണല്‍ മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡര്‍

എഡ്ടെക്ക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ഫുട്ബാള്‍ താരം ലയണല്‍ മെസി. ബൈജൂസിന്റെ ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയെയാണ് മെസി പ്രതിനിധീകരിക്കുക. അര്‍ജന്റീന ടീം ക്യാപ്റ്റനും പി.എസ്.ജിയുടെ പ്രധാന കളിക്കാരനുമായ മെസി ഇന്നലെയാണ് ബൈജൂസുമായുള്ള കരാറില്‍ ഒപ്പുവച്ചത്. ബൈജൂസ് എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്ന വിശ്വാസം മെസി പ്രകടിപ്പിച്ചു. ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറായി മെസി എത്തുന്നതില്‍ അഭിമാനമുണ്ടെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ആഗോളതലത്തില്‍ ബൈജൂസിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ മുന്‍നിര കായിക താരങ്ങളില്‍ ഒരാളായ മെസിയുടെ പങ്കാളിത്തം.  

തൊഴില്‍ സഭ സംരംഭകര്‍ക്കുള്ള ജനകീയ പദ്ധതി: മന്ത്രി എ.കെ ശശീന്ദ്രന്‍

സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് തൊഴില്‍ സഭയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ സഭയിലൂടെ ഉറപ്പാക്കും. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിന്…

വി-ഗാര്‍ഡിന്റെ വരുമാനം 8.7 ശതമാനം ഉയര്‍ന്നു

പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറില്‍ 8.7 ശതമാനം വളര്‍ച്ചയോടെ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 907.40 കോടി രൂപയായിരുന്നു. 43.66 കോടി രൂപയാണ് സംയോജിത ലാഭം. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 59.40 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തില്‍ ഗൃഹോപകരണ വിഭാഗത്തില്‍ മികച്ച വളര്‍ച്ചനേടിയെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.

സംരംഭകവര്‍ഷം: ആരംഭിച്ചത് 75,000 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങള്‍. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതിയസംരംഭങ്ങളുടെ രജിസ്ട്രേഷനില്‍ മുന്നില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങള്‍ വീതം ഈ ജില്ലകളിലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പുതിയസംരംഭങ്ങള്‍ 5,000ലേറെ. ആലപ്പുഴ, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലായി സൃഷ്ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകള്‍. കൃഷി-ഭക്ഷ്യസംസ്‌കരണമേഖലയില്‍ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേര്‍ക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയസംരംഭങ്ങള്‍ 3,246. നിക്ഷേപം 195 കോടി രൂപ.…