ഡിആര്‍ഡിഒയുടെ ഡെയര്‍ ടു ഡ്രീമില്‍ കേരളത്തിന് വിജയത്തിളക്കം

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ)സംഘടിപ്പിച്ച ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ വിജയത്തിളക്കവുമായി കേരളം. പ്രതിരോധ മേഖലയിലെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോഗ്രാമാണ് ഡെയര്‍ ടു ഡ്രീം. കേരളത്തില്‍ നിന്നുള്ള 4 സംഘങ്ങള്‍ ആകെ 20 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കി. ഗുജറാത്തില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുരസ്‌കാരങ്ങള്‍ കൈമാറി. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ പത്തനംതിട്ടയിലെ കോന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐഡ്രോണ്‍ രണ്ടാം സമ്മാനമായ 8 ലക്ഷം രൂപ നേടി. അനി സാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിനാണ് പുരസ്‌കാരം. കൊച്ചി കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐറോവ് ടെക്‌നോളജീസ് വ്യക്തിഗത വിഭാഗത്തില്‍ പുരസ്‌കാരം കരസ്ഥമാക്കി. അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ചതിനാണ് സിഇഒ ജോണ്‍സ്. ടി. മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.…

സംസ്ഥാനത്ത് 7 മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴു മാസത്തിനിടെ സംസ്ഥാനത്തു പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞതായി മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണു സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നാലു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പയും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടതിനെക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനിടെ, എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു വ്യവസായ വകുപ്പിനെ അറിയിച്ചു. മന്ത്രി സംഘടിപ്പിച്ച ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ധാരണ പ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫിസ് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവിടെ മന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍…

സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമറിയിച്ച് ബ്ലാക്ക്‌സ്റ്റോണ്‍

കേരളത്തിലെ സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോണിന്റെ സീനിയര്‍ മാനേജിങ് ഡയറക്ടര്‍ മുകേഷ് മേത്ത. ഐബിഎസ് സോഫ്റ്റ്വെയറിന്റെ രജത ജൂബിലി ആഘോഷച്ചടങ്ങിനിടെ വേദിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഇതു പറഞ്ഞത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവ-നൈപുണ്യ ശേഷിയുമൊരുക്കി കൂടുതല്‍ സംരംഭകരെ കേരളത്തിലേക്കു സ്വാഗതം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയായിട്ടാണു മേത്ത ഇതു പറഞ്ഞത്. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയിലെ വ്യാപ്തി, മനുഷ്യശേഷി, മലയാളികളുടെ തൊഴിലിനോടുള്ള അര്‍പ്പണ ബോധം എന്നിവ വലുതാണെന്നും ഐബിഎസിന്റെ വളര്‍ച്ച ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  

സ്‌കൂള്‍ വിദ്യാഭ്യാസം ക്രിയാത്മകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സ്‌കൂളുകളില്‍ ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാന്‍ ഇന്ത്യ. കല, സാമൂഹിക ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകവും, നൂതനവുമായ പരിഹാരം കണ്ടെത്താന്‍ ഡിസൈന്‍ തിങ്കിംഗ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം തന്നെ പല സ്‌കൂളുകളിലും ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴ്സ് ആരംഭിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ സെല്ലും, ഐഐടി ബോംബെയിലെ അദ്ധ്യാപകരും ചേര്‍ന്നാണ് കോഴ്‌സിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണം, കണ്ടെത്തല്‍, വിശകലനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്‍ക്കൊള്ളുന്നതാണ് ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന നിലവിലുള്ള നൈപുണ്യ പാഠ്യപദ്ധതി ഒരു ഓപ്ഷണല്‍ വിഷയമാണ്, പരീക്ഷകള്‍ പാസാകാന്‍ ഇതൊരു മാനദണ്ഡമായിരിക്കില്ല. 7 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ തിങ്കിംഗ് സംബന്ധിക്കുന്ന പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കാനാണ് നിലവില്‍…

ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള; മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 18ന് രാവിലെ 10 മണിക്ക് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡജറ്റ് പ്രക്രീയയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്നും ബഡ്ജറ്റ് പ്രൊപ്പോസലുകള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. പൊതുധനം ബഡജറ്റ് പ്രക്രീയയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയില്‍ അധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ വികസനത്തിന് ആനുപാതികമായി വിഹിതം ഉറപ്പുവരുത്തിക്കൊണ്ട് വിഭിന്ന ലിംഗക്കാര്‍ക്കിടയിലുള്ള അസമത്വങ്ങളെ ക്രമാനുഗതമായി കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. ജെന്‍ഡര്‍ റെസ്‌പോന്‍സിബില്‍ ബഡ്ജറ്റിങ്…

റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദി വ്യവസായരംഗത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 10 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. പരമാവധി ഉത്പാദനം ലക്ഷ്യമിട്ടാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഖാദി വ്യവസായ മേഖലയില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കും. 42 കോടി രൂപയുടെ വില്‍പ്പനയാണു ഖാദി മേഖലയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപയുടെ വില്‍പ്പന നടത്താനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഖാദി വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ എല്ലാം കുടുംബങ്ങളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഖാദി…

ബെംഗളൂരു ടെക്ക് സമിറ്റ് നവംബറില്‍

ഏഷ്യയിലെ ഏറ്റവും വലിയ ടെക് സമ്മിറ്റിന്റെ 25ാമത് എഡിഷന് ബാംഗ്ലൂരില്‍ തുടക്കമാകും. കര്‍ണ്ണാടക ഇലക്ട്രോണിക്സ്, ഐടി, ബിസിനസ്, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റ്, 2022 നവംബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളിലായി ബാംഗ്ലൂര്‍ പാലസില്‍ നടക്കും.”Tech4NexGen’ എന്ന ബാനറിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാനഡ, യുകെ, അമേരിക്ക, യൂറോപ്പ്, ഇസ്രായേല്‍, ഓസ്ട്രേലിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്സ്, ഗവണ്‍മെന്റ്, ഗവേഷണം, സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യ യുഎസ് ടെക് കോണ്‍ക്ലേവ്, ഐടി, ഇലക്ട്രോണിക്സ് & ഡീപ് ടെക്, ബയോടെക്, സ്റ്റാര്‍ട്ടപ്പുകള്‍, ഗ്ലോബല്‍ ഇന്നൊവേഷന്‍ അലയന്‍സ് എന്നിവയുള്‍പ്പെടെ നിരവധി കോണ്‍ഫറന്‍സ് ട്രാക്കുകള്‍ സമ്മിറ്റില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, ഉല്‍പ്പന്ന ലോഞ്ചുകള്‍, സ്മാര്‍ട്ട് ബയോ അവാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉച്ചകോടിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. 50ലധികം രാജ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. 2000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400ലധികം…

രാജ്യത്ത് വ്യവസായ ഉല്‍പാദനം കുറഞ്ഞു

രാജ്യത്തെ വ്യവസായ ഉല്‍പാദനം ഓഗസ്റ്റില്‍ 18 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഉല്‍പാദന, ഖനന മേഖലയിലെ തളര്‍ച്ച കാരണം 0.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ 2.2 ശതമാനവും.

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് കൂടുതല്‍ മേഖലകളിലേക്ക്

ഉല്‍പ്പാദന മേഖലയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 7-8 പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സ്‌കീമുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പിഎല്‍ഐ സ്‌കീമുകള്‍ക്ക് ലഭിക്കുന്ന മികച്ച പിന്തുണയാണ് കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി നീട്ടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന ഘടകം. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ടെക്സ്‌റ്റൈല്‍സ്, ഇലക്ട്രോണിക് എക്യൂപ്മെന്റ്സ്, ഫര്‍ണിച്ചര്‍, ടോയ്സ് & ലെതര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ആവും പിഎല്‍ഐ സ്‌കീം അവതരിപ്പിക്കുക. 2020ല്‍ 14 പിഎല്‍ഐ സ്‌കീമുകളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 14 സ്‌കീമുകളിലായി അഞ്ച് വര്‍ഷം കൊ്ണ്ട് 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. ഉല്‍പ്പാദന മേഖലയുടെ ജിഡിപി വിഹിതം 25 ശതമാനം ആയി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉല്‍പ്പാദന മേഖലയുടെ സംഭാവന 16-17 ശതമാനനമായി തുടരുകയാണ്. ഈ സാഹതര്യത്തില്‍ പിഎല്‍ഐ സ്‌കീമുകള്‍ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. യുക്രെയ്ന്‍-റഷ്യ…

റബര്‍പാല്‍ ഉത്പന്ന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ചങ്ങനാശേരിയിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബര്‍പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്: 0487-2720311, 9744665687, 9846797000, cfscchry@gmail.com.