കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ…

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം; റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന് നിരക്ക് ഈടാക്കില്ല

ആര്‍ബിഐ നിര്‍ദ്ദേശത്തിന് അനുസൃതമായി ചെറുകിട വ്യാപാരികളില്‍ നിന്ന് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് നിരക്ക് ഈടാക്കില്ല. അടുത്തിടെ ഇറക്കിയ എന്‍പിസിഐ സര്‍ക്കുലര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. റുപെ ക്രെഡിറ്റ് കാര്‍ഡ് കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രമുഖ ബാങ്കുകളും പ്രവര്‍ത്തനക്ഷമമാക്കുകയും വാണിജ്യ, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഇന്‍ക്രിമെന്റല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നു.ആപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍-ബോര്‍ഡിംഗ് സമയത്ത്, ഡിവൈസ് ബൈന്‍ഡിംഗും യുപിഐ പിന്‍ ക്രമീകരണ പ്രക്രിയയും എല്ലാത്തരം ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉപഭോക്തൃ സമ്മതമായി കണക്കാക്കുകയും വേണം. അന്താരാഷ്ട്ര ഇടപാട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, ആപ്പില്‍ നിന്നുള്ള നിലവിലുള്ള പ്രക്രിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കുലറില്‍ പറഞ്ഞു. 2,000 രൂപയില്‍ താഴെയും അതിന് തുല്യമായതുമായ ഇടപാട് തുക എംഡിആര്‍ (MDR) ബാധകമാകും. ഒരു വ്യാപാരി…

യുവജനങ്ങളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി മാറ്റാന്‍ കഴിയണം :മന്ത്രി രാധാകൃഷ്ണന്‍

  യുവജനങ്ങളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി മാറ്റാന്‍ കഴിയണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ചേലക്കര നിയോജക മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ശേഷി നമ്മുടെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ അവരെ സംരംഭകരാക്കി മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ മേഖലയുടെയും സാധ്യതകള്‍ മനസ്സിലാക്കി വേണം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനെന്നും വ്യവസായ വകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം പുതു സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി…

നിക്ഷേപം ഒന്നരലക്ഷം; പ്രതിമാസ നേട്ടം അരലക്ഷം

സനൂപ് എന്ന പ്രവാസി സംരംഭകന്റെ വിജയമാതൃക ഏതാനും വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി ഒന്നരലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങിയ ആളാണ് സനൂപ്. എറണാകുളം ജില്ലയില്‍ അങ്കമാലിക്ക് അടുത്ത് ചമ്പന്നൂരിലാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം. എന്താണ് ബിസിനസ് ? തികച്ചും വ്യത്യസ്തമായരീതിയില്‍ വളരെ ചെറിയ തുക മുതല്‍മുടക്കിക്കൊണ്ട് വെളിച്ചെണ്ണയും കൊപ്രയും നിര്‍മിച്ചു വില്‍ക്കുകയാണ് ഈ യുവസംരംഭകന്‍. ലൈവ് കോക്കനട്ട് ഓയില്‍ ബിസിനസ് ഇത്രകുറഞ്ഞ നിക്ഷേപത്തില്‍ നടത്തുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ബിസിനസ് ? ഒമാനില്‍ വെല്‍ഡറായിരുന്ന സനൂപ് ഏതാനും വര്‍ഷങ്ങള്‍ അവിടെ ജോലിചെയ്തു. കാര്യമായി ഒന്നും അവിടെനിന്ന് സമ്പാദിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുനാട്ടിലെത്തിയശേഷം ഇനി എന്ത് എന്ന ചിന്ത ഉദിച്ചപ്പോഴാണ് വെളിച്ചെണ്ണയുടെ വിപണി സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്. വെളിച്ചെണ്ണ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് കേരളീയര്‍ക്ക് ചിന്തിക്കാന്‍പോലും ആകില്ല. പക്ഷേ മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ…

മികച്ച സംരംഭകരാകാന്‍ പത്ത് വഴികള്‍

ഡോ.ഷൈജു കാരയില്‍ ഒരു സംരംഭകനെന്ന നിലയില്‍ എല്ലാവര്‍ക്കും സ്വന്തം ബിസിനസ് വളര്‍ത്തണമെന്നും ഒരു വലിയ ബ്രാന്‍ഡായി വളരണമെന്നുമൊക്കെ ആഗ്രഹമുണ്ടാകും. എന്നാല്‍ എങ്ങനെ ബിസിനസ് ചെയ്യണമെന്ന് ചിലര്‍ക്കെങ്കിലും ഉറപ്പില്ല. എല്ലാ സംരംഭകര്‍ക്കും ബിസിനസ് മെച്ചപ്പെടുത്താന്‍ സ്വീകരിക്കാവുന്ന പത്ത് നിര്‍ദേശങ്ങളാണ് ഇവിടെ അവലോകനം ചെയ്യുന്നത്. ഈ വഴികള്‍ പിന്തുടര്‍ന്നാല്‍ ബിസിനസില്‍ നിങ്ങള്‍ക്കും ഒരുപാട് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ഉറപ്പ്. 1) ഗോള്‍ സെറ്റിങ് പലരും ബിസിനസ് തുടങ്ങുന്നുണ്ടെങ്കിലും കൃത്യമായ ലക്ഷ്യബോധം ഉണ്ടാകില്ല എന്നതാണ് സത്യാവസ്ഥ. ലക്ഷ്യബോധം ഇല്ലാത്തതാണ് പലപ്പോഴും അവരുടെ ബിസനസ് പരാജയത്തിനു പ്രധാന കാരണവും. ബിസിനസ് ആരംഭിക്കുമ്പോള്‍ അവര്‍ ഒരു കംഫര്‍ട്ട് സോണിലേക്ക് പോകുകയാണ് ചെയ്യുന്നത്. സംരംഭം നോര്‍മല്‍ ആയി മുന്നോട്ടുപോയാല്‍ മതിയെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. എന്നാല്‍ ബിസിനസില്‍ വിജയിക്കുന്നവര്‍ക്ക് ഒരു പത്തുവര്‍ഷത്തേക്കുള്ള ലക്ഷ്യം ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാന്‍ അവര്‍ തയ്യാറാക്കിയിരിക്കണം. പിന്നീട് ആ…

അന്യോന്യം ചേര്‍ത്ത്പിടിച്ച് സ്റ്റാര്‍ട്ടപ്പ്അപ്പ് പരാജയങ്ങളെ അതിജീവിക്കാം

റോബിന്‍ അലക്സ് പണിക്കര്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്ന നിക്ഷേപ കണക്കുകളും മറ്റും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട് ഇന്ന്. സംരംഭം ആരംഭിക്കുന്നതും നടത്തുന്നതും ഒരു പോസിറ്റീവ് കാര്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ഈ വാര്‍ത്താ പ്രാധാന്യം കാരണമായിട്ടുണ്ട്. അതിന്റെ ഫലമായി അനേകര്‍ സരംഭകരാകാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. പത്ത് ശതമാനം സംരംഭങ്ങളാണ് വിജയിക്കുക എന്നൊരു കണക്ക് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കണക്ക് എത്രത്തോളം ശരിയാണ് എന്ന തര്‍ക്കത്തിനില്ല. എന്നാല്‍ സംരംഭകത്വം എന്നത് നഷ്ടസാധ്യത കൂടുതലുള്ള ഒരു കര്‍മമാണ് എന്ന സത്യം നിലനില്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങള്‍ നടത്തിയവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത്. നല്ല സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ സംരംഭങ്ങള്‍ വിജയിക്കാനുള്ള അനുകൂലഘടകങ്ങള്‍ എന്നതുപോലെ പരാജയക്ഷതം ലഘൂകരിക്കാനുള്ള ഘടകങ്ങള്‍ കൂടി ഉണ്ടായിരിക്കും. പരാജയപ്പെട്ട സംരംഭങ്ങള്‍ നിയമപരമായി എത്രയും പെട്ടെന്ന് നിര്‍ത്താനുള്ള നിയമങ്ങളും ബാധ്യതകള്‍ക്ക് പരിഹാരം…

കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പത്തുണ്ട് വഴികള്‍ !

ഷൈജു കാരയില്‍ ഏതൊരു ബിസിനസിന്റെയും വിജയത്തിനു പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ആണ്. എന്തുകൊണ്ട് കസ്റ്റമറിന് സാറ്റിസ്ഫാക്ഷന്‍ വേണം ? നിങ്ങളുടെ പ്രൊഡക്ട് വലിയ ബ്രാന്‍ഡായി മാറണമെങ്കില്‍ കസ്റ്റമറിന്റെ സംതൃപ്തി പ്രധാനമാണ്. അതിന് കൃത്യമായ ഒരു സംവിധാനം ആസൂത്രണം ചെയ്യുകയും വേണം. നിങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പേരും ഉത്പന്നത്തേക്കുറിച്ച് കൃത്യമായ റിവ്യൂ പറയണമെന്നില്ല. ഒരു ശതമാനം ആളുകള്‍ മാത്രമേ അവരുടെ അഭിരുചി തുറന്നു പറയുകയുള്ളൂ. അത് ഭാവിയില്‍ കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയേക്കാം. മാത്രമല്ല പുതിയ കസ്റ്റമേഴ്സിനെ സൃഷ്ടിക്കണമെങ്കില്‍ കൂടുതല്‍ തുക അധികമായി ചെലവാക്കേണ്ടിയും വരും. അതുകൊണ്ടുതന്നെ കസ്റ്റമേഴ്സിന്റെ സംതൃപ്തി വളരെ വലുതാണ്. ഉപഭോക്താക്കളുടെ സംതൃപ്തിക്കുവേണ്ടി ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട പത്ത് കാര്യങ്ങളേക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 1) കസ്റ്റമര്‍ ഫീഡ്ബാക് ശേഖരിക്കുക നിങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് ശേഖരിക്കുമ്പോള്‍ ആദ്യം അവരുടെ ആവശ്യം…

ചെറുകിട സംരംഭകര്‍ പേഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

നിഖില്‍ ഗോപാലകൃഷ്ണന്‍ ചെറുകിട സംരംഭം എന്നു കേട്ടാലേ എന്നും എല്ലാവര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. കമ്മീഷനോ പ്രോഫിറ്റോ ആശ്രയിക്കുന്ന, നിശ്ചിത വേതനം ലഭിക്കാത്ത ആളുകളെയാണ് ചെറുകിട സംരംഭകര്‍ എന്നു പറയുന്നത്. ബിസിനസില്‍ പ്രോഫിറ്റ് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇവര്‍ക്കു മാത്രമായിരിക്കും. ബിസിനസ് ആരാണോ മുന്നോട്ടുകൊണ്ടുപോകുന്നത് ആ വ്യക്തി തന്നെയായിരിക്കും ബിസിനസിന്റെ കേന്ദ്രസ്ഥാനം. ഈ വ്യക്തിയുടെ പ്രവര്‍ത്തനത്തിലൂടെയായിരിക്കും ബിസിനസ് മുന്നോട്ടുപോവുക എന്നതാണ് ചെറുകിട സംരംഭത്തിന്റെ പ്രത്യേകത. പലരും ഒരു കമ്പനിയായി രജിസ്റ്റര്‍ പോലും ചെയ്തിട്ടുണ്ടാകില്ല. ചിലപ്പോള്‍ സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവരും ചെറുകിട സംരംഭകരായി സ്വയം പരിചയപ്പെടുത്താറുണ്ട്. എല്‍ഐസി ഏജന്റുമാര്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ അടിസ്ഥാനപരമായി ഇവര്‍ സംരംഭകര്‍ ആയിരിക്കില്ല. പക്ഷെ ഇവരും പേഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് ബിസിനസില്‍ അനിവാര്യമാണ്. ബിസിനസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഫിനാന്‍സ് കൈകാര്യം…

ഒരു കിടു ബ്രാന്‍ഡിന്റെ കഥ- കൊക്കകോള

ഈ ശീലം തന്റെ നാശത്തിലേക്കാണെന്ന് അയാള്‍ക്ക് മനസ്സിലായി. പട്ടാള സേവനത്തിന്റെ കാലഘട്ടത്തില്‍ ആഭ്യന്തരയുദ്ധം തീഷ്ണമായിരുന്ന സമയത്ത് അയാള്‍ക്ക് യുദ്ധത്തില്‍ മുറിവേല്‍ക്കുകയുണ്ടായി. കഠിനമായ വേദന ശമിപ്പിക്കാന്‍ അയാള്‍ അഭയം പ്രാപിച്ചത് മോര്‍ഫിനെയായിരുന്നു. ഒരു കെമിസ്റ്റും ഡ്രഗ്ഗിസ്റ്റുമായിരുന്ന അയാള്‍ക്ക് മോര്‍ഫിന്‍ ലഭിക്കുവാന്‍ വളരെ എളുപ്പമായിരുന്നു. കാലക്രമേണ അയാള്‍ അതിന് അടിമയായി. അത്യാപത്തിലേക്കുള്ള ഈ പോക്കില്‍ നിന്നും മുക്തി നേടാന്‍ അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഈ സമയത്താണ് ഒരു ഡോക്ടര്‍ പുതിയൊരു അവകാശ വാദവുമായി രംഗത്തെത്തുന്നത്. ലഹരിക്ക് അടിമയായവരെ കൊക്ക (Coca – Cocaine) കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഡോക്ടറുടെ വാദം. ഇത് കേട്ട അയാളുടെ തലയില്‍ എന്തോ ആശയം മിന്നി. പിന്നീട് എന്തൊക്കെയോ ഗവേഷണങ്ങളില്‍ അയാള്‍ തുടര്‍ച്ചയായി മുഴുകി. എങ്ങനെയെങ്കിലും ഈ വൃത്തികെട്ട ശീലത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ കൊക്ക ഇലകളും (Coca Leaves)…

മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കമ്പ്യൂട്ടര്‍ പാര്‍ക്ക്

നമുക്കുചുറ്റും ഇന്ന് നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തത് മൂലം പലര്‍ക്കും അവരുടെ അവസരങ്ങള്‍ നഷ്ടമാകുന്നു. ഇത്തരത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സിന്‍സ് ജോസ് എന്ന സംരംഭകന്‍ നടത്തുന്ന സ്ഥാപനമാണ് കമ്പ്യൂട്ടര്‍ പാര്‍ക്ക്. നവീന തൊഴില്‍ മേഖലകളില്‍ പുത്തന്‍ തലമുറയ്ക്ക് പരിശീലനം നല്‍കാന്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന് കഴിയുന്നു. അധ്യാപകനില്‍ നിന്നും സംരംഭകനിലേയ്ക്ക് കോളേജ് അധ്യാപകനായാണ് സിന്‍സ് ജോസ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിദേശത്ത് ജോലിയിലിരിക്കെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസ്സില്‍ ഉണ്ടായത്. വിദ്യാഭ്യാസരംഗവും തൊഴില്‍ മേഖലയും തമ്മിലെ അന്തരം മനസ്സിലാക്കിക്കൊണ്ടാണ് കമ്പ്യൂട്ടര്‍ പാര്‍ക്കിന് തുടക്കം കുറിച്ചത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളിലെ സ്‌കില്‍ വളര്‍ത്തി എടുത്തുകൊണ്ട് നവീന തൊഴില്‍ മേഖലകളില്‍ അവരെ നൈപുണ്യമുള്ളവരാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു. കമ്പ്യൂട്ടര്‍ പാര്‍ക്കിലൂടെ കരിയര്‍ ഡെവലപ്മെന്റ് ഐടി, വിദ്യാഭ്യാസ…