ഐടി പരിശീലനരംഗത്തെ സേവന മികവില്‍ ആസ്പയര്‍ അക്കാദമി

പഠനം കഴിഞ്ഞാലുടന്‍ ഒരു മികച്ച ജോലി ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ മികച്ച ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലാനുസൃതമായി അപ്‌ഡേറ്റഡ് ആയിരിക്കുകയും വേണം. പ്രത്യേകിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചിയിലെ ആസ്പയര്‍ ഐടി അക്കാദമി. 2019ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ പരിശീലന സ്ഥാപനങ്ങളില്‍ ഒന്നാണ്. നിമിഷ മോഹന്‍, റീബ വര്‍ഗീസ്, നീതു മോഹന്‍ എന്നീ യുവസംരംഭകരാണ് ആസ്പയര്‍ ഐടി അക്കാദമിക്ക് പിന്നില്‍. സീഡ് ഫണ്ടിങ് അടക്കമുള്ളവയിലൂടെ ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കുറഞ്ഞ കാലയളവില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് സ്വന്തമാക്കിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ എഴുപത് ശതമാനവും ഇന്ന് ഐടി മേഖലയില്‍നിന്നുമാണ്. കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും കമ്പനികളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും ടൂളുകളിലുമായി ഒരുപാട് വ്യത്യാസമുണ്ട്. അപ്‌ഡേറ്റായവര്‍ക്കു മാത്രമേ തങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കൂ. ഐടി…

ഭക്ഷണ സംരംഭകരാകണോ ? ഒപ്പമുണ്ട് കോഫി ടേബിള്‍

സ്വന്തമായി ഒരു കോഫിഷോപ്പോ റെസ്റ്റോറന്റോ ഹോട്ടലോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? ഈ മേഖലയിലെ പരിചയക്കുറവ് നിങ്ങളെ ഈ ആഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ ? എങ്കില്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ കോഫി ടേബിള്‍ ഒപ്പമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ് കണ്‍സള്‍ട്ടിങ് രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ടേബിള്‍ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവന സഹായത്തോടെ ഒട്ടനവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫ്ടീരിയകളും റിസോര്‍ട്ടുകളും കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതു മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, മെനു തയ്യാറാക്കല്‍, മെഷീനറികളുടെയും കിച്ചന്‍ ഉപകരണങ്ങളുടെയും സജ്ജീകരണം, പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ നിയമനം, ഫുഡ് പ്രിപ്പറേഷന്‍, ഓപ്പറേഷന്‍സ്, ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബ്രാന്‍ഡിങ് തുടങ്ങി ലാഭകരമായ വിജയമാതൃക ഒരുക്കുന്നതുവരെയുള്ള മുഴുവന്‍ സേവനങ്ങളും കോഫി ടേബിള്‍ ലഭ്യമാക്കുന്നു. ഓരോ റെസ്റ്റോറന്റുകള്‍ക്കും അനുയോജ്യമായ തീമിലുള്ള വ്യത്യസ്തമായ…