മിഥുനത്തിലെ ‘സേതുമാധവന്‍മാര്‍’ ഇനി പഴങ്കഥ മാത്രം

സംരംഭക വര്‍ഷം പദ്ധതിയുടെ വിജയം പരാമര്‍ശിച്ച് മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ് മിഥുനം സിനിമയിലേതുപോലെ ‘സേതുമാധവന്‍മാര്‍’ പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ‘ദാക്ഷായണി ബിസ്‌കറ്റും’ വില്‍ക്കാന്‍ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തില്‍ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്‌കറ്റ്’ കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. കുറിപ്പില്‍ നിന്ന്: ദാക്ഷായണി ബിസ്‌കറ്റിനു വേണ്ടി മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിനുവേണ്ടി ശഠിക്കുന്ന എന്‍ജിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസില്‍ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്.…

ലോട്ടറി നറുക്കെടുപ്പ് ഇനി യുട്യൂബിലും ഫെയ്‌സ്ബുക്കിലും ലഭ്യമാകും

ലോട്ടറി നറുക്കെടുപ്പും ലോട്ടറി വില്‍പന സംബന്ധിച്ച വിവരങ്ങളും ഇനി ഫെയ്‌സ്ബുക്കിലൂടെയും യുട്യൂബിലൂടെയും അറിയിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ ഏതാനും സ്വകാര്യ ചാനലുകളിലൂടെ മാത്രമാണ് നറുക്കെടുപ്പിന്റെ തല്‍സമയ പ്രക്ഷേപണമുള്ളത്. ഫെയ്‌സ്ബുക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ സജീവമാകാനായി അധികം പണം ചെലവിടില്ല. പകരം ലോട്ടറി വകുപ്പിലെ ജീവനക്കാരെ ചുമതലപ്പെടുത്തും.  

ഐടി കമ്പനികള്‍ ചെലവു ചുരുക്കുന്നു; നിയമനങ്ങള്‍ മരവിപ്പിച്ചു

വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു. 2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി…