ഫെഡറല്‍ ബാങ്കില്‍ എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.  

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം. ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന…

ലാഭത്തില്‍ റെക്കോഡിട്ട് ഫെഡറല്‍ ബാങ്ക്‌

ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 703.71 കോടി രൂപ. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. ഏതെങ്കിലും ഒരു ഘടകമല്ല, എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം നടത്തുന്നതാണു ബാങ്കിനെ ചരിത്ര നേട്ടത്തിലേക്കു നയിച്ചതെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ആസ്തി വരുമാനവും ഓഹരി വരുമാനവും വളര്‍ച്ചയുടെ പാതയിലാണ്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 % മാത്രമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവും. വായ്പ ചെലവ് 53 ബേസ് പോയിന്റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്. മികച്ച പ്രവര്‍ത്തനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാണു ശ്രമിക്കുന്നത്” – അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി…