ഇത് ഹണി ഹഗിന്റെ സക്സസ് സ്റ്റോറി

ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു. ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക് സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്,…