ആശയം മികച്ചതാണെങ്കില്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു സംരംഭകനാകാന്‍ സാധിക്കുമോ? നിസംശയം പറയാം ആര്‍ക്കും തുടങ്ങാം ഒന്നാന്തരമൊരു ബിസിനസ്. കോട്ടയം കുറവിലങ്ങാട് സ്വദേശി സാജ് ഗോപി സ്വന്തം പാഷനെ മുറുകെ പിടിച്ചാണ് സംരംഭക ലോകത്തേക്ക് എത്തിയതും അത് വിജയിപ്പിച്ചതും. ആരും കൈകടത്താത്ത, അത്ര പരിചിതമല്ലാത്ത കോക്ക്ടെയില്‍ ബാര്‍ടെന്‍ഡിങ് എന്ന ആശയം സാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മാസം മികച്ച വരുമാനമാണ് ബാര്‍ടെന്‍ഡിങ്ങിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ബാര്‍ടെന്‍ഡിങ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ സാജിന് ഇത് ജീവിത മാര്‍ഗമാണ്. വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ബാര്‍ടെന്‍ഡിങ് ഈ അടുത്തകാലത്താണ് കേരളത്തില്‍ സുപരിചിതമായത്. ഇന്ന് ആഘോഷങ്ങളുട മുഖച്ഛായ തന്നെ മാറി. വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങളിലും അടിമുടി മാറ്റം വന്നു. കോക്ക്ടെയില്‍ കൗണ്ടറുകള്‍ ഭക്ഷണ സംസ്ക്കാരത്തിന്റെ ഭാഗമായി. പ്രീമിയം ബാറുകളിലും പ്രീമിയം ഹോട്ടലുകളിലും മാത്രമാണ് ആദ്യ കാലത്ത് കോക്ക്ടെയില്‍…