ലോകം ചുറ്റി നേടിയ സംരംഭക വിജയം

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണെങ്കില്‍ അത് നടക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ, അത് ശരിവെക്കുന്നതാണ് ഇര്‍ഷാദിന്റെ സംരംഭക ജീവിതം. കോവിഡും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയാണ് ഇദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റിയത്്. പഠനത്തിനുശേഷം ഏറെ ആഗ്രഹിച്ചു നേടിയ ജോലി കോവിഡില്‍ കൈവിട്ടുപോയപ്പോള്‍ സ്വപ്നതുല്യമായ കാര്യങ്ങളാണ് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ ബുക്കിങ്ങിന്റെ അമരക്കാരനാണ് ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദ്. ഇഷ്ടപ്പെട്ട യാത്രകളെ കഷ്ടപ്പെട്ട് സ്വന്തമാക്കുന്നവരാണ് നമ്മളില്‍ ഏറിയപങ്കും. അങ്ങനെ ഇഷ്ടപ്പെട്ടു നടത്തിയ യാത്രകളിലൂടെ സ്വന്തമായൊരു ട്രാവല്‍ കമ്പനി ഇര്‍ഷാദ് സ്വന്തമാക്കി. യാത്രാ പ്രേമികള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് യാത്രാ ബുക്കിങ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമായി മൂന്ന് വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റായിരുന്ന ഇര്‍ഷാദിന്റെ ഉന്നത വിദ്യാഭ്യാസമൊക്കെ കോയമ്പത്തൂരിലായിരുന്നു. പഠനകാലത്ത് വീട്ടില്‍ പറയാതെ ചെറിയ യാത്രകള്‍ പോകുമായിരുന്ന ഇര്‍ഷാദിന്റെ…