കേരള പേപ്പര്‍ പ്രോഡക്ട്സില്‍ ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും

വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുതിയ കമ്പനിയാക്കിയശേഷമുള്ള ആദ്യ വാണിജ്യാധിഷ്ഠിത ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എന്‍.വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റാണ് ഉത്പാദിപ്പിക്കുക. 3,000 കോടി രൂപ വിറുവരവാണ് ലക്ഷ്യം. 3000 പേര്‍ക്ക് തൊഴിലും പ്രതിവര്‍ഷം അഞ്ചുലക്ഷം മെട്രിക് ടണ്‍ ഉത്പാദനശേഷിയും ഉന്നമിടുന്നു. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. നിര്‍മ്മാണപ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകള്‍ നിര്‍മ്മിക്കും. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തില്‍ നിന്നും വനംവകുപ്പിന്റെ തോട്ടത്തില്‍ നിന്നും 24,000 മെട്രിക് ടണ്‍ തടി സാമഗ്രികള്‍ ലഭ്യമാക്കും. ബാങ്കുകളുടെയും…

ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള; മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ജെന്‍ഡര്‍ റെസ്‌പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 18ന് രാവിലെ 10 മണിക്ക് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡജറ്റ് പ്രക്രീയയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്നും ബഡ്ജറ്റ് പ്രൊപ്പോസലുകള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. പൊതുധനം ബഡജറ്റ് പ്രക്രീയയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയില്‍ അധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ വികസനത്തിന് ആനുപാതികമായി വിഹിതം ഉറപ്പുവരുത്തിക്കൊണ്ട് വിഭിന്ന ലിംഗക്കാര്‍ക്കിടയിലുള്ള അസമത്വങ്ങളെ ക്രമാനുഗതമായി കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. ജെന്‍ഡര്‍ റെസ്‌പോന്‍സിബില്‍ ബഡ്ജറ്റിങ്…