വ്യവസായ സൗഹൃദം പി ആര്‍ വര്‍ക്കില്‍ മാത്രം- സാബു ജേക്കബ്

തെലുങ്കാനയില്‍ മൂവായിരം കോടി രൂപയിലധികം മുടക്കി കിറ്റെക്‌സ് ഗ്രൂപ്പ് ആരംഭിക്കുന്ന ഫാക്ടറികളില്‍ ആദ്യത്തേത് വരുന്ന ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. തെലുങ്കാനയിലെ വാറങ്കലിലും ഹൈദരാബാദിലും സര്‍ക്കാര്‍ അനുവദിച്ച 460 ഏക്കര്‍ സ്ഥലത്താണ് കിറ്റെക്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള ഫാക്ടറികള്‍ ഉയരുന്നത്. നേരത്തെ അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കാനായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംരംഭക സാമൂഹിക വിവാദങ്ങള്‍ക്കൊടുവില്‍ ഫാക്ടറി തെലുങ്കാനയിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംരംഭക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് സാബു ജേക്കബ്. വ്യവസായ സൗഹൃദമെന്നത്  പിആര്‍ വര്‍ക്ക് കേരളത്തില്‍ വ്യവസായങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടില്‍ മാറ്റം വന്നതായി തോന്നിയിട്ടില്ല. അതുപോലെ സംരംഭക കാലാവസ്ഥയില്‍ എന്തെങ്കിലും പുരോഗതി വന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇരുപത്തിയെട്ടില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക്…