ലൈഫ് കോച്ചിങ് രംഗത്തെ മലയാളി താരത്തിളക്കം

സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പേഴ്‌സണല്‍ കോച്ചിങ് മേഖലയില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.ലിസി ഷാജഹാന്‍ കൊല്ലം അയിരൂര്‍ സ്വദേശിനിയാണ്. കുട്ടിക്കാലത്ത് ഒരു ആവറേജ് സ്റ്റുഡന്റ് മാത്രമായിരുന്ന ലിസി വര്‍ക്കല എസ്.എന്‍ കോളേജില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ ഉപരിപഠനസമയത്തായിരുന്നു വിവാഹം. തുടർന്നാണ് സൈക്കോളജിയില്‍ ബിരുദാന്തര ബിരുദവും പി എച്ച് ഡിയും സ്വന്തമാക്കിയത്. തികച്ചും സാധാരണമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ലിനിക്ക് ആരംഭിച്ചത്.  അക്കാലത്ത് സൈക്കോളജിസ്റ്റ് എന്ന വാക്ക് സമൂഹത്തില്‍ അത്ര സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ക്ലിനിക് എന്ന ആശയം വിജയിച്ചില്ല. അപ്പോഴും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവിഭാഗത്തില്‍ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു നിയമനം. 15 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ്, വീടിന് തൊട്ടടുത്ത് ഓഫീസ്, വിവിധ സര്‍ക്കാര്‍…