രാജ്യത്തു കാര്‍ വില്‍പനയില്‍ വന്‍ കുതിപ്പ്. മുന്‍കൊല്ലം സെപ്റ്റംബറിലേതിനെക്കാള്‍ കൂടുതല്‍ കാര്‍ വില്‍ക്കാന്‍ കഴിഞ്ഞ മാസം പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ക്കു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമായിരുന്നതിനാല്‍ കാര്‍ ഉല്‍പാദനം കുറവായിരുന്നു. മൊത്തവില്‍പന മാത്രമല്ല, ഇക്കുറി ഉല്‍സവകാലത്തു മികച്ച റീട്ടെയില്‍ വില്‍പനയും നടന്നതായി ഡീലര്‍മാരുടെ സംഘടനയായ ‘ഫാഡ’യും അറിയിച്ചു. ഏറ്റവും വലിയ കാര്‍ കമ്പനി മാരുതി സുസുകി കഴിഞ്ഞ മാസം 1,48,380 കാര്‍ ഡീലര്‍മാര്‍ക്കു കൈമാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ മൊത്തവില്‍പനയെക്കാള്‍ 85,269 എണ്ണം (135%) കൂടുതലാണിത്.49,700 കാര്‍ വിറ്റ് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തും (50% വളര്‍ച്ച) 47,654 കാര്‍ വിറ്റ് (വര്‍ധന 85%) ടാറ്റ മോട്ടോഴ്‌സ് മൂന്നാമതുമെത്തി. മഹീന്ദ്ര 34508 കാര്‍ വിറ്റ് നാലാമെതത്തി. 34,262 എണ്ണം (163% വര്‍ധന) എസ്യുവി ആകയാല്‍ ആ രംഗത്ത് ഒന്നാം സ്ഥാനം കമ്പനി കരസ്ഥമാക്കി. കിയ ഇന്ത്യ…