മാരുതിയുടെ ലാഭം നാലിരട്ടിയായി

ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബര്‍പാദത്തില്‍ കുറിച്ചത് നാലിരട്ടിയിലേറെ വളര്‍ച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി. മൊത്തം വാഹനവില്പന 36 ശതമാനം ഉയര്‍ന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തില്‍ മാരുതിയുടെ കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകള്‍ക്കുള്ള ബുക്കിംഗാണ്.  

സിഎന്‍ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മാരുതി

സിഎന്‍ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ടെക് ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ COGOS, മാരുതി സുസുകിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘Driver-Cum-Owner model’ പ്രോത്സാഹിപ്പിക്കുന്നതിനായാണ് COGOS മാരുതി സുസുക്കിയുമായി കൈകോര്‍ക്കുന്നത്. ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍മാരായ ഡ്രൈവര്‍മാര്‍ക്ക്  സിഎന്‍ജി വണ്ടികളിലേക്കുളള മാറ്റം എളുപ്പമാക്കുകയെന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. CNG വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സുസ്ഥിരമായ ലോജിസ്റ്റിക്‌സ് എന്നത് ലോജിസ്റ്റിക്‌സ് സെക്ടറിലെ തന്നെ ആദ്യത്തെ പദ്ധതിയായിരിക്കുമെന്ന് COGOS, CEO പ്രസാദ് ശ്രീറാം പറഞ്ഞു.