ജനഹൃദയം കവര്‍ന്ന സംരംഭക വിജയം 

മനുഷ്യരേയും പ്രകൃതിയേയും ഒരുപോലെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു സംരംഭകന്‍ കൂടിയായാല്‍ ആ നാടിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം കൂടുതല്‍ സുഗമമാകും. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയെന്ന കൊച്ചുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന നിംസ് മെഡിസിറ്റിയും സാരഥി എം എസ് ഫൈസല്‍ഖാനും പ്രകൃതിക്കും മനുഷ്യനും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍വരെ എത്തിനില്‍ക്കുന്നു. 2005ല്‍ നൂറുല്‍ ഇസ്ലാം ട്രസ്റ്റിനു കീഴിലാണ് നിംസ് മെഡിസിറ്റി സ്ഥാപിതമായത്. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തന്നെ ട്രസ്റ്റ് ചെയര്‍മാനായിരുന്ന ഡോ.എ പി മജീദ്ഖാന്‍ ആശുപത്രിയുടെ ചുമതല മകനായ ഫൈസല്‍ഖാനെ ഏല്‍പിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ദൗത്യം ഫൈസല്‍ഖാനെ തേടിയെത്തിയത്. കമ്പ്യൂട്ടറിന്റെ ഭാഷയെക്കാള്‍ ഹൃദയത്തിന്റെ ഭാഷ കൂടുതല്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം, പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധനും സംരംഭകനുമായി മാറിയിരിക്കുകയാണ്. ഒപ്പം ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതിയിലൂടെ നിലച്ചു പോയേക്കാവുന്ന നിരവധി മനുഷ്യ ഹൃദയങ്ങളെ…