മലേഷ്യ എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.ദിനേശ് കുമാര്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, മലേഷ്യ എയര്‍ലൈന്‍സ് മാനേജര്‍ ഷജീര്‍ സുല്‍ത്താന്‍, സെലിബി മാനേജര്‍ മാത്യൂ തോമസ് എന്നിവര്‍ സംസാരിച്ചു. ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35ന് ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളില്‍ പുലര്‍ച്ചെ 12.35ന് മടങ്ങും. നിലവില്‍ എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ലൈനുകള്‍ളും കൊച്ചി-ക്വാലാലംപൂര്‍ സര്‍വീസ് നടത്തുന്നുണ്ട്. മലേഷ്യ എയര്‍ലൈന്‍സും പ്രവര്‍ത്തനം തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 20 സര്‍വീസുകളായി.