നിഖില്‍ ഗോപാലകൃഷ്ണന്‍ ചെറുകിട സംരംഭം എന്നു കേട്ടാലേ എന്നും എല്ലാവര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. കമ്മീഷനോ പ്രോഫിറ്റോ ആശ്രയിക്കുന്ന, നിശ്ചിത വേതനം ലഭിക്കാത്ത ആളുകളെയാണ് ചെറുകിട സംരംഭകര്‍ എന്നു പറയുന്നത്. ബിസിനസില്‍ പ്രോഫിറ്റ് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇവര്‍ക്കു മാത്രമായിരിക്കും. ബിസിനസ് ആരാണോ മുന്നോട്ടുകൊണ്ടുപോകുന്നത് ആ വ്യക്തി തന്നെയായിരിക്കും ബിസിനസിന്റെ കേന്ദ്രസ്ഥാനം. ഈ വ്യക്തിയുടെ പ്രവര്‍ത്തനത്തിലൂടെയായിരിക്കും ബിസിനസ് മുന്നോട്ടുപോവുക എന്നതാണ് ചെറുകിട സംരംഭത്തിന്റെ പ്രത്യേകത. പലരും ഒരു കമ്പനിയായി രജിസ്റ്റര്‍ പോലും ചെയ്തിട്ടുണ്ടാകില്ല. ചിലപ്പോള്‍ സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവരും ചെറുകിട സംരംഭകരായി സ്വയം പരിചയപ്പെടുത്താറുണ്ട്. എല്‍ഐസി ഏജന്റുമാര്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ അടിസ്ഥാനപരമായി ഇവര്‍ സംരംഭകര്‍ ആയിരിക്കില്ല. പക്ഷെ ഇവരും പേഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് ബിസിനസില്‍ അനിവാര്യമാണ്. ബിസിനസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഫിനാന്‍സ് കൈകാര്യം…